ADVERTISEMENT

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനോടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സ് ബ്ലേഡ് വിൽപ്പനയ്ക്കെത്തി; 1,05,325 രൂപയാണു ബൈക്കിന്റെ ഷോറൂം വില. 

ബൈക്കിനു കരുത്തേകുന്നത് പുതിയ ഹോണ്ട ഇകോ ടെക്നോളജി(ന്യൂ എച്ച് ഇ ടി)യുടെ പിൻബലമുള്ള 160 സി സി, പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ(പി ജി എം എഫ് ഐ) എൻജിനാണ്. കാര്യക്ഷമമായ പ്രവർത്തനത്തിനായി എൻജിനിലേക്ക് കൃത്യമായ അളവിൽ ഇന്ധന - വായു മിശ്രിതം ലഭ്യമാക്കാനായി എട്ട് ഓൺ ബോഡ് സെൻസറുകൾ സഹിതമാണു ബൈക്കിലെ പി ജി എം - എഫ് ഐ സംവിധാനത്തിന്റെ പ്രവർത്തനമെന്നും എച്ച് എം എസ് ഐ അവകാശപ്പെടുന്നു. 

ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), എൻജിൻ സ്റ്റോപ് സ്വിച്, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതം സ്ട്രീറ്റ് ടെക് ഡിജിറ്റൽ മീറ്റർ, ഡിജിറ്റൽ ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയോടെയാണ് പുതിയ ‘എക്സ് ബ്ലേഡി’ന്റെ വരവ്. എൽ ഇ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, ഇരട്ട ഔട്ട്ലെറ്റ് മഫ്ലർ എന്നിവയും ബൈക്കിലുണ്ട്. ഒറ്റ ഡിസ്ക്, ഇരട്ട ഡിസ്ക് വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘എക്സ് ബ്ലേഡ്’ നാലു നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്: പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്.

English Summary: BS 6 Honda X Blade Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com