മികച്ച മൈലേജ്, ആഡംബര സൗകര്യങ്ങൾ: ഇത് ഹോണ്ട സിവിക്ക് ഡീസല്‍, വില 20.75 ലക്ഷം

honda-civic
Honda Civic
SHARE

ഡീസൽ എൻജിൻ കരുത്തേകുന്ന സിവിക് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ വിപണിയിലിറക്കി. സെഡാനായ സിവിക്കിന്റെ 10-ാം തലമുറയ്ക്കു കരുത്തേകുന്നത് മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ഐ –ഡി ടെക് എൻജിനാണ്. 20,74,900 രൂപ മുതലാണു കാറിന്റെ ഡൽഹിയിലെ ഷോറൂം വില.രണ്ടു വകഭേദങ്ങളിലാണു ഡീസൽ സിവിക് ലഭിക്കുക. വി എക്സ്, സെഡ് എക്സ്. മുന്തിയ വകഭേദമായ സെഡ് എക്സിന് 22,34,900 രൂപയാണു ഡൽഹി ഷോറൂമിൽ വില. 

എർത് ഡ്രീം ടെക്നോളജി ശ്രേണിയിലെ 1.6 ലീറ്റർ, ഐ –ഡി ടെക് ഡീസൽ ടർബോ എൻജിനാണ് ഈ സിവിക്കിനു കരുത്തേകുന്നത്. 4,000 ആർ പി എമ്മിൽ 120 പി എസ് വരെ കരുത്തും 2,000 ആർ പിഎമ്മിൽ 300 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഡീസൽ ലീറ്ററിന് 23.9 കിലോമീറ്ററാണു സിവിക്കിനു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന പവേഡ് ഡ്രൈവർ സീറ്റ്, റിമോട്ട് എൻജിൻ സ്റ്റാർട്ടർ, ആൻഡ്രോയ്ഡ് ഓട്ടോ – ആപ്ൾ കാർ പ്ലേ സഹിതം ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ടി എഫ് ടി മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിങ്, സൺ റൂഫ്, പിൻ എ സി വെന്റ് എന്നിവയെല്ലാം സഹിതമാണു ഡീസൽ സിവിക്കിന്റെ വരവ്. 

മുന്നിൽ ഇരട്ട എയർബാഗ്, സൈഡ് എയർബാഗ്, സൈഡ് കർട്ടൻ എയർബാഗ്(മൊത്തം ആറ് എയർബാഗ്), ബി എസ്, ഇ ബി ഡി, റിവേഴ്സ് പാർക്കിങ് കാമറ, ഓട്ടോ ഹോൾഡ് സഹിതം ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ലെയ്ൻ വാച്ച് കാമറ, എമർജൻസി സ്റ്റോപ് സിഗ്നൽ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും കാറിലുണ്ട്. അതേസമയം കഴിഞ്ഞ വർഷം മാർച്ചിൽ വിപണിയിലെത്തിയ പെട്രോൾ സിവിക്കിനു കരുത്തേകുന്നത് 1.8 ലീറ്റർ, ഐ – വി ടെക് എൻജിനാണ്; ആധുനിക കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ആണ് ഈ എൻജിനു കൂട്ട്.

English Summary: Honda Civic Diesel BS 6 Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA