പരിഷ്കാരങ്ങളോടെ കെടിഎം 250 ഡ്യൂക്ക്; വില 2.09 ലക്ഷം രൂപ

duke-250
KTM Duke 250
SHARE

ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പരിഷ്കരിച്ച 250 ഡ്യൂക്ക് വിൽപ്പനയ്ക്കെത്തിച്ചു; ഭാരത് സ്റ്റേജ് ആറ്(ബിഎസ് 6) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന 2020 കെടിഎം 250 ഡ്യൂക്കിന് 2.09 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചില്ലറ പരിഷ്കാരങ്ങൾ സഹിതമെത്തുന്ന ഈ ഡ്യൂക്കിന്റെ വില മുൻഗാമിയെ അപേക്ഷിച്ച് 4,000 രൂപ അധികമാണ്. 

ബി എസ് ആറ് എൻജിൻ സഹിതം അവതരിപ്പിക്കുമ്പോൾ 250 ഡ്യൂക്കിന് രണ്ടു ലക്ഷം രൂപയായിരുന്നു വില; എന്നാൽ പിന്നീട് 5,000 രൂപയുടെ വർധന നിലവിൽ വന്നതോടെ വില 2.05 ലക്ഷമായി. വിലയേറിയ ‘390 ഡ്യൂക്കി’ലും ‘390 അഡ്വഞ്ചറി’ലുമുള്ളതു പോലെ പൂർണ എൽ ഇ ഡി ഹെഡ്ലൈറ്റ് ഘടിപ്പിച്ചതാണ് ‘250 ഡ്യൂക്കി’ലെ പ്രധാന പരിഷ്കാരം. നേരത്തെ ഹാലജൻ ബൾബുകളാണ് ഈ ‘ഡ്യൂക്കി’ന്റെ ഹെഡ്ലാംപിലുണ്ടായിരുന്നത്. അതേസമയം ശേഷിയേറിയ ബൈക്കുകളിൽ കാണുന്ന ടി എഫ് ടി കളർ ഡാഷ് ബോഡ് ‘250 ഡ്യൂക്കി’ലെത്തിയിട്ടില്ല; ബൈക്കിൽ ഇപ്പോഴും എൽ സി ഡി യൂണിറ്റ് തുടരുകയാണ്. 

മികച്ച സുരക്ഷയ്ക്കായി ഇരട്ട ചാനൽ എ ബി എസ് സഹിതമെത്തുന്ന ‘ബി എസ് ആറ് 250 ഡ്യൂക്കി’ൽ ‘സൂപ്പർ മോട്ടോ’ മോഡും കെ ടി എം ലഭ്യമാക്കുന്നുണ്ട്; പിൻ ചക്രത്തിലെ എ ബി എസ് ഡിസേബിൾ ചെയ്യാനുള്ള സൗകര്യമാണിത്. ഒപ്പം ബൈക്ക് അനായാസം സ്റ്റാർട് ചെയ്യാൻ സഹായിക്കുന്ന വൺ ടച് സ്റ്റാർട് സംവിധാനവും പരിഷ്കരിച്ച ‘250 ഡ്യൂക്കി’ലുണ്ട്. ബൈക്കിനു കരുത്തേകുന്നത് 248.8 സി സി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 30 ബി എച്ച് പിയോളം കരുത്തും 24 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. 

English Summary: KTM Duke 250 2020 Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA