പനോരമിക് സൺറൂഫുമായി ഹാരിയർ എക്സ് ടി പ്ലസ്‌; വില 16.99 ലക്ഷം

tata-harrier
Tata Harrier
SHARE

ഫ്ളാഗ്ഷിപ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹാരിയറിനു പുത്തൻ വകഭേദവുമായി ടാറ്റ മോട്ടോഴ്സ്. പനോരമിക് സൺറൂഫ് സഹിതമെത്തുന്ന ഹാരിയർ എക്സ് ടി പ്ലസിന് 16.99 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനുള്ള ഹാരിയർ കഴിഞ്ഞ ഫെബ്രുവരിയിലാണു  വിൽപ്പനയ്ക്കെത്തിയത്. 

tata-harrier-1
Tata Harrier

അതേസമയം, പ്രാരംഭ ആനുകൂല്യമെന്ന നിലയിലാണ് ഹാരിയർ എക്സ്ടിപ്ലസ് ഈ വിലയ്ക്കു ലഭ്യമാക്കുന്നതെന്നും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ 30നകം ബുക്ക് ചെയ്ത് ഡിസംബർ 31നകം വാഹനം സ്വന്തമാക്കുന്നവർക്കാണ് ഈ വിലയ്ക്ക് ഹാരിയർ എക്സ്ടിപ്ലസ് ലഭിക്കുക. ഒക്ടോബർ ഒന്നോടെ ഹാരിയറിന്റെ പുതു വകഭേദത്തിന്റെ വില ഉയരുമെന്നാണു സൂചന. 

രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിൻ സഹിതമെത്തുന്ന ഈ ഹാരിയറിലെ ട്രാൻസ്മിഷൻ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡ്യുവൽ ഫംക്ഷൻ എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, ആർ 17 അലോയ് വീൽ, എട്ടു സ്പീക്കറും ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ ഫ്ളോട്ടിങ് ഐലൻഡ് എഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയൊക്കെ ഈ ഹാരിയറിലുണ്ട്. മികച്ച സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗ്, പന്ത്രണ്ടോളം ഫംക്ഷനുകളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫോഗ് ലാംപ്, റിവേഴ്സ് പാർക്കിങ് കാമറ തുടങ്ങിയവയുമുണ്ട്. 

English Summary: Tata Motors introduces XT+ Variant of Harrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA