സ്പോർട്ടി ലുക്കിൽ സ്വിഫ്റ്റ്, പ്രത്യേക പതിപ്പുമായി മാരുതി

maruti-suzuki-swift
Maruti Suzuki Swift Limited Edition
SHARE

ഉത്സവാഘോഷ വേളയയിൽ പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. സാങ്കേതിക വിഭാഗത്തിൽ തൊടാതെ കാറിന്റെ അകത്തും പുറത്തും പരിഷ്കാരങ്ങൾ നടപ്പാക്കുന്ന അക്സസറി പാക്കേജാണു മാരുതി സുസുക്കി അവതരിപ്പിക്കുന്നത്; സ്വിഫ്റ്റിന്റെ ഈ പ്രത്യേക പതിപ്പിന് 5.44 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില. സ്വിഫ്റ്റിന്റെ എൽ എക്സ്ഐ, വിഎക്സ്ഐ, സെഡ് എക്സ് ഐ, സെഡ്എക്സ്ഐപ്ലസ് വകഭേദങ്ങളെല്ലാം പ്രത്യേക പതിപ്പായി വിൽപനയ്ക്കുണ്ട്.

ഗ്ലോസ് ബ്ലാക്ക് നിറമടിച്ച മുൻഭാഗം, പാർശ്വം, പിൻ സ്കർട്ട്, വിൻഡോകളിൽ റയിൻ ഡിഫ്ലക്ടർ, ഡോറിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ട്രിം തുടങ്ങിയവ അക്സസറികളാണു 24,999 രൂപ അധികം മുടക്കുമ്പോൾ ‘സ്വിഫ്റ്റ്’ പ്രത്യേക പതിപ്പിൽ ലഭിക്കുക. കൂടാതെ ഗ്ലോസ് ബ്ലാക്ക് പിൻ സ്പോയ്ലർ, മുൻ ഗ്രില്ലിലും ടെയിൽ ലൈറ്റിലും ഫോഗ് ലൈറ്റ് ക്ലസ്റ്ററിലുമൊക്കെ കറുപ്പിന്റെ സ്പർശം തുടങ്ങിയവുമുണ്ട്. പുത്തൻ സ്പോർട്ടി സീറ്റ് കവറുകളും ഈ പരിമിതകാല പതിപ്പിന്റെ അക്സസറി പായ്ക്കിൽ ഇടംപിടിക്കുന്നുണ്ട്.

സ്വിഫ്റ്റിന്റെ ഏഴു വകഭേദങ്ങളും പരിമിതകാല പതിപ്പായി വിപണിയിലുണ്ട്. 5.44 ലക്ഷം രൂപ മുതൽ 8.27 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ ഷോറൂം വില. ഇടത്തരം ഹാച്ച്ബാക്ക് വിപണിയയിൽ ഹ്യുണ്ടേയ് ഗ്രാൻഡ് ഐ 10 നിയോസ്, ഫോഡ് ഫിഗൊ തുടങ്ങിയവയോടാണ് സ്വിഫ്റ്റിന്റെ മത്സരം. യിലെ മികവു നിലനിർത്താൻ സ്വിഫ്റ്റിനു സാധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ഓഗസ്റ്റിലും 14,869 ‘സ്വിഫ്റ്റാ’ണു വിറ്റഴിഞ്ഞത്. 83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1.2 ലീറ്റർ, കെ 12 ബി പെട്രോൾ എൻജിനോടെ മാത്രമാണു നിലവിൽ ‘സ്വിഫ്റ്റ്’ വിൽപ്പനയ്ക്കെത്തുന്നത്. 

സ്വിഫ്റ്റിന്റെ പരിമിതകാല പതിപ്പിന്റെ ഡൽഹി ഷോറൂം വില(വകഭേദം, സാധാരണ മോഡലിന്റെ വില, പരിമിത കാല പതിപ്പിന്റെ വില, വ്യത്യാസം എന്ന ക്രമത്തിൽ):

സ്വിഫ്റ്റ് എൽ എക്സ് ഐ: 5.19 ലക്ഷം, 5.44 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് വി എക്സ് ഐ: 6.19 ലക്ഷം, 6.44 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് വി എക്സ് ഐ എ എം ടി: 6.66 ലക്ഷം, 6.91 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് സെഡ് എക്സ് ഐ: 6.78 ലക്ഷം, 7.03 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് സെഡ് എക്സ് ഐ എ എം ടി: 7.25 ലക്ഷം, 7.50 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് സെഡ് എക്സ് ഐ പ്ലസ്: 7.58 ലക്ഷം, 7.83 ലക്ഷം, 24999 രൂപ

സ്വിഫ്റ്റ് സെഡ് എക്സ് ഐ പ്ലസ് എ എം ടി: 8.02 ലക്ഷം, 8.27 ലക്ഷം, 24999 രൂപ.

English Summary: Maruti Suzuki Swift Limited Edition launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA