ADVERTISEMENT

കൊച്ചി∙ എംജി മോട്ടർ ഇന്ത്യ പുതുക്കിയ ഹെക്ടറും 6–സീറ്റർ ഹെക്ടർ പ്ലസും പുതിയ 7–സീറ്റർ ഹെക്ടർ പ്ലസും അവതരിപ്പിച്ചു. 143 എച്ച്പി കരുത്തുള്ള 1.5–ലീറ്റർ പെട്രോൾ എൻജിൻ, 170 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഈ എസ്‌യുവികളിലുള്ളത്. പെട്രോൾ മോഡൽ ഓട്ടമാറ്റിക് ഗിയറോടെയും ലഭിക്കും. 

ഇതുവരെയുണ്ടായിരുന്ന വേരിയന്റുകളിൽനിന്ന് സൗന്ദര്യത്തിലും സൗകര്യങ്ങളിലും മാറ്റങ്ങളുണ്ട്. 6000 രൂപ മുതൽ 44,000 രൂപ വരെ വിലവർധനയുമുണ്ട്. ഷോറൂം വില ഹെക്ടറിന് 12.89 ലക്ഷം രൂപ മുതൽ 18.53 ലക്ഷം രൂപ വരെ. ഹെക്ടർ പ്ലസ് 6 സീറ്റർ: 16 ലക്ഷം– 19.13 ലക്ഷം, 7 സീറ്റർ: 13.35 ലക്ഷം– 18.33 ലക്ഷം രൂപ.

English Summary: 2021 MG Hector facelift launched, Starts at Rs 12.89 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com