ADVERTISEMENT

കോംപസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ജീപ്പ് ഇന്ത്യ. ജനുവരി ആദ്യം അനാവരണം ചെയ്ത 2021 കോംപസ് എസ്‌യുവിയുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 16.99 ലക്ഷം മുതൽ 28.29 ലക്ഷം രൂപ വരെയാണ് കേരളാ വിപണിയിൽ ഒഴികെ വാഹനത്തിന്റെ എക്സ്ഷോറൂം വില. കേരള എക്സ്ഷോറൂം വില 17.10 മുതൽ 28.48 ലക്ഷം രൂപ വരെ. 2021 കോംപസിനുള്ള പ്രീബുക്കിങ് ജീപ്പ് നേരത്തെ ആരംഭിച്ചിരുന്നു. 

jeep-compass-3
Jeep Compass

രൂപകൽപ്പനയിൽ പരിഷ്കാരങ്ങളോടെയാണ്‘2021 കോംപസിന്റെ വരവെങ്കിലു സെവൻ സ്ലോട്ട് ഗ്രില്ലും ട്രപ്പീസോയ്ഡിന്റെ ആകൃതിയുള്ള വീൽ ആർച്ചും നിലനിർത്തിയിട്ടുണ്ട്. പുതുതായി റിഫ്ലക്ടർ സഹിതമുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റും എൽഇഡി പ്രൊജക്ടറും കടന്നു വരുന്നുമുണ്ട്. അകത്തളത്തിൽ ധാരാളം മാറ്റങ്ങളും പരിഷ്കാരങ്ങളുമായാണ് 2021 കോംപസ് എത്തുന്നത്. ഡാഷ് ബോഡ് രൂപകൽപന പരിഷ്കരിച്ചു. ലതറിലും ഫാബ്രിക് അപ്ഹോൾസ്ട്രിയിലും ഇരട്ട വർണ സങ്കലനമോ പൂർണമായും കറുപ്പോ തിരഞ്ഞെടുക്കാനും അവസരമുണ്ട്. യാത്രക്കാർക്കു കൂടുതൽ സൗകര്യമൊരുക്കാൻ ധാരാളം സംഭരണ സ്ഥലങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

jeep-compass-4
Jeep Compass

യു കണക്ട് – 5 സഹിതം 10.1 ഇഞ്ച് ഹൈ ഡഫനിഷൻ ഡിസ്പ്ലേ, വയർലസ് ആപ്ൾ കാർ പ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി തുടങ്ങിയവയുമുണ്ട്. സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ബട്ടനുകൾ വഴി കണ്ടന്റ് സ്ക്രീൻ നിയന്ത്രിക്കാനുമാവും. മൊത്തത്തിൽ 20 ഇഞ്ചിലേറെ ഡിജിറ്റൽ സ്ക്രീൻ സൗകര്യമാണ് യാത്രക്കാർക്ക് എഫ്സിഎ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

jeep-compass-2
Jeep Compass

ക്രൂസ് കൺട്രോൾ, 360 ഡിഗ്രി റിമോട്ട് കാമറ, ബട്ടൻ ഓപ്പറേറ്റഡ് പവർലിഫ്റ്റ് ഗേറ്റ് തുടങ്ങിയവയും പരിഷ്കരിച്ച ‘കോംപസി’ലുണ്ട്. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, സെലെക്റ്റെറെയ്ൻ ഫോർ ബൈ ഫോർ സിസ്റ്റം, ആറ് എയർബാഗ്, പാനിക് ബ്രേക്ക് അസിസ്റ്റ്, റെയ്നി ബ്രേക്ക് സപ്പോർട്ട് തുടങ്ങി അൻപതോളം സൗകര്യങ്ങളും സംവിധാനങ്ങളുമാണു ‘2021 കോംപസി’ന്റെ സുരക്ഷാ വിഭാഗത്തിൽ ജീപ്പ് ഇന്ത്യ അണിനിരത്തുന്നത്. 

English Summary: Updated Jeep Compass Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com