കരുത്തും സ്റ്റൈലും കൂട്ടി പുതിയ സ്വിഫ്റ്റ്; മൈലേജ് 23.76 കി.മീ, സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നത്

swift MMC-OOH
Swift 2021
SHARE

കരുത്തും സ്റ്റൈലും മൈലേജും വർധിപ്പിച്ച് പുതിയ സ്വിഫ്റ്റ് വിപണിയിൽ. 5.73 ലക്ഷം രൂപ മുതൽ 8.41 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന എൻജിന് 23.20 കിലോമീറ്റർ മൈലേജുണ്ട് (ഓട്ടോ ഗിയർഷിഫ്റ്റിന് 23.76 കിലോമീറ്റർ). ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണെന്നാണ് മാരുതി അവകാശപ്പെടുന്നത്.

maruti-swift-1

ഗ്രില്ലിലുള്ള ചെറിയ മാറ്റങ്ങളുമായി മുഖം മിനുക്കിയാണ് പുതിയ സ്വിഫ്റ്റ് വിപണിയിലെത്തിയത്. പഴയ 1.2 കെ12 എൻജിന് പകരം കരുത്തു കൂടിയ പുതിയ എൻജിനാണ് സ്വിഫ്റ്റിൽ. കഴിഞ്ഞ വർഷം സ്വിഫ്റ്റ് ഡിസയറിലൂടെ അരങ്ങേറിയ 1.2 ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിന് 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുണ്ട്. 

വിഎക്സ്ഐ വകഭേദത്തിന് പുതിയ ഓഡിയോ ഹെഡ്‌‍യൂണിറ്റും നൽകിയിട്ടുണ്ട്. നിലവിലെ മോഡലിൽ നിന്ന് ഏകദേശം 15000 രൂപ മുതൽ 24000 രൂപ വരെ വില കൂടിയിട്ടുണ്ട് പുതിയ സ്വിഫ്റ്റിന്.

English Summary: Maruti Suzuki Swift Facelift Launched In India, Prices Start At ₹ 5.73 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA