റേസിനായി ജനിച്ചവൻ, 42 ലക്ഷത്തിന്റെ ബൈക്കുമായി ബിഎംഡബ്ല്യു

bmw-m1000-rr
BMW M 1000 RR
SHARE

ന്യൂഡൽഹി∙ ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പ്രീമിയം പെർഫോമൻസ് മോട്ടർസൈക്കിളായ എം1000 ആർആർ ഇന്ത്യയിൽ അവതരിപ്പിച്ചു. 42 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ചു. പൂർണമായി വിദേശത്ത് നിർമിച്ചവയാണ്  (സിബിയു) ബൈക്കുകൾ. ബിഎംഡബ്ല്യു എം1000 ആർആർ കോംപറ്റീഷൻ എന്ന മോഡൽ കൂടി ലഭ്യമാണ്. അതിന് എക്സ് ഷോറൂം വില 45 ലക്ഷം രൂപ. 

രണ്ടു ബൈക്കുകൾക്കും 999 സിസി 4 സിലിണ്ടർ ഇൻ ലൈൻ എൻജിനാണ്. 212 എച്പി പരമാവധി ഔട്ട്പുട്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 3.1 സെക്കൻഡ്. പരമാവധി വേഗം മണിക്കൂറിൽ 306 കിലോമീറ്റർ. റെയിൻ, റോഡ്, ഡൈനമിക്, റേസ് എന്നീ നാല് റൈഡിങ് മോഡുകളുണ്ട്.

English Summary: BMW M 1000 RR launched in India, starts at Rs 42 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA