ബെൻസിന്റെ എ ക്ലാസ്, എഎംജി എ35 4മാറ്റിക് ഇന്ത്യൻ വിപണിയിൽ

mercedes-benz-amg-a35-4matic
മെഴ്സിഡീസ് ബെൻസ് എ ക്ലാസ് ലിമസീൻ മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് അവതരിപ്പിച്ചപ്പോൾ
SHARE

മുംബൈ∙ ആഡംബര വാഹന പ്രേമികൾ കാത്തിരുന്ന മെഴ്സിഡീസ് ബെൻസ് എ ക്ലാസ് ലിമസീൻ പുറത്തിറങ്ങി. 39.90ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമാണ്.ഇതോടൊപ്പം പ്രാദേശികമായി നിർമിച്ച പെർഫോമൻസ് മോഡൽ എഎംജി എ35 4മാറ്റിക്കും അവതരിപ്പിച്ചു. 56.24 ലക്ഷമാണ് എക്സ് ഷോറൂം വില.

എ ക്ലാസ് ലിമോ ധാരാളം പുതിയ ഉപയോക്താക്കളെ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായി മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. എൻജിൻ, ട്രാൻസ്മിഷൻ എന്നിവയിൽ എട്ടു വർഷത്തെ വാറന്റിയുമായാണ് എ ക്ലാസ് എത്തുന്നത്. കാർ നിർമാണമേഖലയിൽ ആദ്യമായാണ് ഇത്ര ദൈർഘ്യമേറിയ വാറന്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന രണ്ടാമത്തെ എഎംജി മോഡലാണ് എ35 4മാറ്റിക്. ഏഴ് എഎംജി മോഡലുകൾ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഷ്വെങ്ക് പറഞ്ഞു.

English Summary: Mercedes-Benz A-class Limousine, AMG A35 launched at Rs 39.90 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA