പുതുപുത്തൻ 6 സീരീസുമായി ബിഎംഡബ്ല്യു

bmw-6gt-1
BMW 6 GT
SHARE

ന്യൂഡൽഹി∙ ബിഎംഡബ്ല്യു 6 സീരീസിന്റെ പരിഷ്കരിച്ച വാഹനങ്ങൾ അവതരിപ്പിച്ചു. 67.9 ലക്ഷം രൂപ മുതലാണ് വില (എക്സ് ഷോറൂം). ചെന്നൈയിലെ നിർമാണ ശാലയിലാണ് ഉൽപാദനം. പിൻസീറ്റ് യാത്രക്കാർക്കു പരമാവധി ആഡംബരവും യാത്രാസുഖവും നൽകുന്നതാണ് മൂന്നു മോഡലുകളുമെന്ന്  ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ്  വിക്രം പവാ പറഞ്ഞു. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ,  എയർ സസ്പെൻഷൻ, റിയർ സീറ്റ് എന്റ്‍ടെയ്ൻമെന്റ് മോഡ്യൂൾ എന്നിവയൊക്കെ ലഭ്യമാണ്. 

രണ്ടു ലീറ്റർ പെട്രോൾ എൻജിനുള്ള 630i എം സ്പോർട്ടിന് 258 എച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 6.5 സെക്കൻഡ്. വില 67.9 ലക്ഷം രൂപ (എക്സ് ഷോറൂം). രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള 620d ലക്ഷ്വറി ലൈനിന് 190 എച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 7.9 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ സ്പീഡിൽ എത്തും. വില 68.9 ലക്ഷം രൂപ (എക്സ് ഷോറൂം). 

മൂന്നു ലീറ്റർ, 6 സിലിണ്ടർ ഡീസൽ എൻജിനുള്ള 630d ക്ക് 265 എച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 6.1 സെക്കൻഡ്. ഈ സെഗ്മെന്റിലിലെ ഏറ്റവും വേഗമേറിയ കാറാണ് ഇതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. വില 77.9 ലക്ഷം രൂപ (എക്സ് ഷോറൂം).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA