പുതിയ ജാഗ്വാര്‍ എഫ് പേസ് വിപണിയിൽ, വില 69.99 ലക്ഷം രൂപ

jaguar-fpace
Jaguar F Pace
SHARE

ജാഗ്വറിന്റെ ആഡംബര എസ്‍യുവി എഫ് പേസിന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറും വില 69.99 ലക്ഷം രൂപയാണ്. ഷോറൂം സന്ദർശിക്കാതെ  www.findmeacar.in എന്ന വെബ്സൈറ്റിലൂടെ വാഹനം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

പുതിയ സൂപ്പ൪ എൽഇഡി ലൈറ്റുകൾ, വലുപ്പം കൂട്ടിയ ഗ്രിൽ, റിയ൪ ലൈറ്റുകൾ, ബമ്പ൪ എന്നിവ സഹിതം പരിഷ്ക്കരിച്ച എക്സ്റ്റീരിയറാണ് പുതിയ എഫ്-പേസിന്. മാഴ്സ് റെഡ്, സിയേന ടാൻ എന്നീ രണ്ട് പുതിയ ഇന്റീരിയർ നിറങ്ങളും അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ 360 ഡിഗ്രി ഗ്രാബ് ഹാൻഡിൽ, പവ൪ റിക്ലൈനോടു കൂടിയ റോ 2 സീറ്റ്, ഫോ൪ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇന്ററാക്ടീവ് ഡ്രൈവ൪ ഡിസ്പ്ലേ, ഫിക്സഡ് പനോരമിക് റൂഫ് തുടങ്ങിയവയുമുണ്ട്.

ജാഗ്വറിന്റെ പുതിയ ഇൻജീനിയം പെട്രോൾ–ഡീസൽ എൻജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. 2 ലീറ്റർ ശേഷിയുള്ളതാണ് പെട്രോൾ ഡീസൽ എൻജിനുകൾ. പെട്രോൾ എൻജിന് 244 ബിഎച്ച്പി കരുത്തും 365 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 198 ബിഎച്ച്പി കരുത്തും 430 എൻഎം ടോർക്കും നൽകും. എട്ട് സ്പീഡാണ് ട്രാൻസ്മിഷൻ.

English Summary: Jaguar F Pace Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA