ആരും കൊതിക്കും പെർഫോമൻസ്, ഹ്യുണ്ടേയ് ഐ20 എൻ ലൈൻ വിപണിയിൽ; വില 9.84 ലക്ഷം മുതൽ

hyundai-i20nline-3
Hyundai i20 N Line
SHARE

പ്രീമിയം ഹാച്ച്ബാക് ഐ20യുടെ പെർഫോമൻസ് പതിപ്പ് ഐ20 എൻലൈനുമായി ഹ്യുണ്ടേയ്. എൻ 6(ഐഎംടി), എൻ 8 (ഐഎംടി), എൻ 8 (ഡിസിടി) എന്നീ മൂന്നു വകഭേദങ്ങളിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില യഥാക്രമം 9.84 ലക്ഷം രൂപ, 10.87 ലക്ഷം രൂപ, 11.75 ലക്ഷം രൂപ എന്നിങ്ങനെയാണ്.

hyundai-i20nline

ഒരു ലീറ്റർ ടർബൊ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 120 പിഎസ് കരുത്തും 172 എൻഎം ടോർക്കുമുണ്ട്. സ്പോർട്ടി ടൂ ടോൺ ഡ്യൂവൽ ടോൺ ബംബർ, അത്‌ലറ്റിക് റെഡ് മുൻ സ്കീഡ് പ്ലേറ്റുകൾ, ചുവപ്പൻ കാലിപെറോടു കൂടിയ മുൻ ഡിസ്ക് ബ്രേക്, എൻ ലോഗോയുള്ള മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീല്‍‌ തുടങ്ങി 27 പ്രത്യേകതകളോടെയാണ് എൻലൈൻ വിപണിയിലെത്തിയത്.

hyundai-i20nline-1

അഞ്ച് വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ, 4 വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ, 3 വർഷം അല്ലെങ്കിൽ 100000 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് തരം വാറന്റി ഓപ്ഷനോടെയാണ് വാഹനം വിപണിയിലെത്തിയത്. നേരത്തെ വാഹനത്തിന്റെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഹ്യുണ്ടേയ്‌യുടെ പെർഫോമൻസ് ഡിവിഷനായ എൻലൈന്റെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ഐ20 എൻലൈൻ. 

English Summary: Hyundai i20 N Line Launched at Rs. 9.84 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA