ADVERTISEMENT

വെന്യുവിന്റെ പെർഫോമൻസ് പതിപ്പായ എൻലൈൻ പുറത്തിറക്കി ഹ്യുണ്ടേയ്. എൻ 6, എൻ 8 എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. വെന്യുവിന്റെ സാധാരണ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി സ്പോർട്ടിയർ സസ്പെൻഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ വാഹനത്തിന്. 

hyundai-nline-1

 

hyundai-nline

ഒരു ലീറ്റർ പെട്രോൾ എൻജിനാണ് എൻലൈനിൽ. 120 എച്ച്പി കരുത്തും 1720 എൻഎം ടോർക്കും. 7 സ്പീഡ് ഡിസിടി ഗിയർബോക്സ്. വെന്യുവിനെക്കാൾ സ്പോർട്ടിയറാണ് എൻലൈൻ. നാലു വീലിലും ഡിസ്ക് ബ്രേക്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പ്, മാറ്റങ്ങൾ വരുത്തിയ സ്റ്റിയറിങ് വീൽ എന്നിവ എൻലൈനിലുണ്ട്. 

hyundai-nline-3

 

മുൻ ബംപറിലെ എൻലൈൻ ബാഡ്ജിങ്, ചെറിയ മാറ്റങ്ങൾ വരുത്തിയ ബംപർ, അതിലെ റെഡ് ആക്സെന്റ്, റൂഫ് റെയിലിലെ റെ‍ഡ് ഇൻസേർട്ടുകൾ, റെ‍ഡ് കാലിപ്പറുകളോടു കൂടിയ പുതിയ 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ പുതിയ വാഹനത്തിലുണ്ട്. മൂന്നു ഡ്യുവൽടോൺ നിറങ്ങൾ അടക്കം 5 നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും.

 

ഓൾ ബ്ലാക് തീമിലാണ് ഇന്റീരിയർ. റെഡ് ഇൻസേർട്ടുകൾ ഇന്റീരിയറിലുമുണ്ട്. മൂന്നു സ്പോക്കാണ് സ്റ്റിയറിങ് വീൽ. ഉയർന്ന വകഭേദത്തിൽ ഡ്യുവൽ ക്യാമറയുള്ള ഡാഷ് ക്യാം, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർടെക്, ആംബിയന്റ് ലൈറ്റിങ്, ഇന്റഗ്രേറ്റഡ് എയർപ്യൂരിഫയർ, വോയിസ് കമാന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. 

 

English Summary: Hyundai Venue N Line Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com