ബ്രെസയുടെ സിഎൻജി പതിപ്പുമായി മാരുതി, വില 9.14 ലക്ഷം രൂപ മുതൽ

vitara-brezza
Maruti Suzuki Brezza CNG
SHARE

മാരുതി സുസുക്കിയുടെ ചെറു എസ്‍യുവി ബ്രെസയുടെ സിഎൻജി പതിപ്പ് വിപണിയിൽ. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എൽഎക്സ്ഐ വകഭേദത്തിന് 9.14 ലക്ഷം രൂപയും വിഎക്സ്ഐ വകഭേദത്തിന് 10.49 ലക്ഷം രൂപയും ഇസഡ്എക്സ്ഐ വകഭേദത്തിന് 11.89 ലക്ഷം രൂപയും ഇസഡ് എക്സ്ഐ ഡ്യുവൽ ടോണിന് 12.05 ലക്ഷം രൂപയുമാണ് വില. 

ഒരു കിലോഗ്രാം സിഎൻജിയിൽ 25.51 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാക്ദാനം ചെയ്യുന്നത്. 1.5 ലീറ്റർ ഡ്യുവൽ വിവിടി  എൻജിന്റെ സിഎൻജി മോഡിൽ 64.6 കിലോവാട്ട് കരുത്തും 121.5 എൻഎം ടോർക്കുമുണ്ട്. ഇന്റഗ്രേറ്റഡ് പെട്രോൾ, സിഎൻജി ഫ്യുവൽ ലിഡ്, സിഎൻജി ഡ്രൈവ് മോഡ്, ഡിജിറ്റൽ ആന്റ് അനലോഗ് സിഎൻജി ഫ്യുവൽ ഗേജ്, ഇലുമിനേറ്റഡ് ഫ്യൂവൽ ചേഞ്ച് ഓവർ സ്വിച്ച് എന്നിവ സിഎൻജി ബ്രെസയിലുണ്ട്. 

കഴിഞ്ഞ വർഷം ജൂണിലാണ് മാരുതി പുതിയ ബ്രെസയെ വിപണിയിലെത്തിക്കുന്നത്. യൂത്ത്ഫുൾ, എനർജെറ്റിക് ഡിസൈൻ, മാറ്റങ്ങൾ വരുത്തിയ മികച്ച ഇന്റീരിയർ, ഇന്റലിജെന്റ് ടെക്നോളജി, ഇലക്ട്രിക് സൺറൂഫ്, പുതിയ സ്മാർട്ട് ഹൈബ്രിഡ് കെ സീരിസ് എൻജിൻ, പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, 6 എയർബാഗുകൾ, ഇഎസ്പി എന്നിവയുമാണ് പുതിയ ബ്രെസ എത്തിയത്. ബ്രെസയുടെ സിഎൻജി പതിപ്പ് എത്തിയതോടെ സിഎൻജി ഇന്ധനമാക്കുന്ന 14 മോഡലുകൾ മാരുതി സുസുക്കിക്കുണ്ട്.

English Summary: Maruti Suzuki Brezza CNG Launched In India At Rs 9.14 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS