Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രീലിയ എസ് ആർ 150 കേരളത്തിൽ

aprillia-sr-150 അതുല്‍ ജെ, ജെയ് മോട്ടോഴ്സ് മോട്ടോപ്ലെക്സ് കൊച്ചി, പിയാജിജോ കസ്റ്റമര്‍ കെയര്‍ തലവന്‍ ഗോവര്‍ദ്ധന്‍ പൈ, ശങ്കര്‍ വി, ജയ് മോട്ടോഴ്സ് മോട്ടോപ്ലെക്സ് കൊച്ചി, ശങ്കര്‍ രാമന്‍, റീജിയണല്‍ മാനേജര്‍ സര്‍വീസ്, പിയാജിയോ, വിവേക് ഗൗതം, സീനിയര്‍ വൈസ് പ്രസിഡന്‍റ് ക്വാളിറ്റി, പിയാജിയോ എ്ന്നിവര്‍ ചേര്‍ന്ന് പുതിയ അപ്രിലിയ എസ്ആര്‍ 150 അവതരിപ്പിക്കുന്നു.

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ചെറു സ്കൂട്ടർ എസ് ആർ 150 കേരളത്തിലെത്തി. ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണത്തോടെ മോട്ടർസ്കൂട്ടർ എന്ന കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില 69,123 രൂപയാണ്. പിയാജിയോ കസ്റ്റമര്‍ കെയര്‍ തലവന്‍ ഗോവര്‍ധന്‍ പൈ, പിയാജിയോ ക്വാളിറ്റി സീനിയര്‍ വൈസ് പ്രസിഡന്‍റ് വിവേക് ഗൗതം എന്നിവര്‍ ജെയ് മോട്ടോഴ്സ് സിഇഓ അതുല്‍ ജയകുമാറിനോടൊപ്പം ജെയ് മോട്ടോഴ്സ് മോട്ടോപ്ലെക്സ് കൊച്ചിയില്‍ വച്ചാണ് വാഹനം അനാവരണം ചെയ്തത്.

sr-150

പ്രീമിയം സ്കൂട്ടർ വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പർബൈക്ക് നിർമ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്കൂട്ടറുമായി എത്തുന്നത്. അപ്രിലിയയുടെ സ്പോർടി സ്വഭാവവും ആകർഷക രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന ‘എസ് ആർ 150’ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

sr-150

മോട്ടോ ജി പി ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്ന ഏപ്രിലിയ റേസിങ് ബൈക്കുകളിൽ കാണുന്നതു പോലുള്ള അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘എസ് ആർ 150’ സ്കൂട്ടറിലെ പ്രധാന സവിശേഷത. 154.4 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാവും സ്കൂട്ടറിനു കരുത്തേകുക. 11.39 ബിഎച്ച്പി കരുത്തും 11.5 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

sr-150-1

പിയാജിയൊ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി വി പി എൽ 1999ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ത്രിചക്ര വാഹന ബ്രാൻഡായ ‘ആപെ’യാണു കമ്പനി ആദ്യം അവതരിപ്പിച്ചത്. തുടർന്നു 2012 ഏപ്രിലോടെ ‘വെസ്പ’ സ്കൂട്ടറും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണു പിയാജിയൊ ത്രിചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങൾക്കൊപ്പം ‘വെസ്പ’ ശ്രേണിയിലെ സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കുന്നത്. ‘അപ്രിലിയ’യ്ക്കു പുറമെ മോട്ടോ ഗുജി ബ്രാൻഡിലെ മോഡലുകളും കമ്പനി വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.  

Your Rating: