Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗോ’, ‘ഗോ പ്ലസ്’: ‘സ്റ്റൈൽ’ എഡീഷനുമായി ഡാറ്റ്സൻ

go-style GO Style

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ ‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും പരിമിതകാല പതിപ്പായി ‘സ്റ്റൈൽ’ വകഭേദം പുറത്തിറക്കി. പുതിയ നിറങ്ങൾക്കൊപ്പം അകത്തും പുറത്തും വിവിധ പരിഷ്കാരങ്ങളോടെ എത്തുന്ന ‘ഗോ സ്റ്റൈലി’നും ‘ഗോ പ്ലസ് സ്റ്റൈലി’നും യഥാക്രമം 4,06,974 രൂപയും 4,77,552 രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ഇരു കാറുകളുടെയും ‘ടി’ വകഭേദം അടിസ്ഥാനമാക്കി വികസിപ്പിച്ച ‘സ്റ്റൈൽ’ പതിപ്പ് രാജ്യത്തെ 231 ഷോറൂമുകളിലും വിൽപ്പനയ്ക്കുണ്ട്.

goplus-style GO+ Style

നിലവിലുള്ള വെള്ള, റൂബി നിറങ്ങൾക്കൊപ്പം പുതുവർണമായ നീലയിലും ഡാറ്റ്സൻ ‘ഗോ’, ‘ഗോ പ്ലസ്’ എന്നിവയുടെ ‘സ്റ്റൈൽ’ പതിപ്പ് ലഭിക്കും പുതിയ റൂഫ് റയിൽ, പിന്നിലെ സ്പോയ്ലർ, ബോഡി ഗ്രാഫിക്സ്, ‘സ്റ്റൈൽ’ ലോഗോ എന്നിവയാണു കാറിന്റെ ബാഹ്യഭാഗത്തെ മാറ്റങ്ങൾ. ബ്ലാക്ക് — ബീജ് വർണസങ്കലനത്തിലുള്ള അകത്തളത്തിലാവട്ടെ സിൽവർ ഫിനിഷ് അക്സന്റ് സഹിതമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററിന് പിയാനൊ ബ്ലാക്ക് നിറമാണു തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ വിൽപ്പന തുടങ്ങിയ ‘സ്റ്റൈൽ’ പതിപ്പുകൾ ഒക്ടോബർ വരെയാണു വിപണിയിൽ തുടരുക.

ഉപയോക്താക്കൾക്കു കൂടുതൽ വൈവിധ്യം ഉറപ്പാക്കാനും ‘ഗോ’യെയും ‘ഗോ പ്ലസി’നെയും കൂടുതൽ ആകർഷകമാക്കാനും ലക്ഷ്യമിട്ടാണു ‘സ്റ്റൈൽ’ പതിപ്പ് പുറത്തിറക്കിയതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അറിയിച്ചു. ഡാറ്റ്സന്റെ ബ്രാൻഡ് പാരമ്പര്യവും ജാപ്പനീസ് സാങ്കേതികവിദ്യയും ആകർഷകവും ആധുനികവുമായ രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന കൂടുതൽ മോഡലുകൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫോളോ മി ഹെഡ്ലാംപ്, വാഹനവേഗം തിരിച്ചറിയുന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്, കരുത്തുറ്റ എയർ കണ്ടീഷനിങ്, മുന്നിൽ പവർ വിൻഡോ, യൂണിവേഴ്സൽ മൊബൈൽ ഫോൺ ഹോൾഡർ, ഓക്സിലറി ഇൻ — യു എസ് ബി ചാർജർ, സെൻട്രൽ ലോക്കിങ്, ഫുൾ വീൽ കവർ എന്നിവയൊക്കെ ‘ഗോ’യിലും ‘ഗോ പ്ലസി’ലും ലഭ്യമാണ്. ഇരു മോഡലുകൾക്കും ലീറ്ററിന് 20.6 കിലോമീറ്റർ ഇന്ധനക്ഷമതയാണു ഡാറ്റ്സന്റെ വാഗ്ദാനം. രണ്ടു വർഷം അഥവാ പരിധിയില്ലാത്ത കിലോമീറ്റർ നീളുന്ന വാറന്റിയോടെ എത്തുന്ന കാറുകൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും ലഭ്യമാണ്. ഒപ്പം സമാന ആനുകൂല്യങ്ങളോടെ കാറിന്റെ വാറന്റി അഞ്ചു വർഷത്തോളം ദീർഘിപ്പിക്കാനും അവസരമുണ്ട്.  

Your Rating: