Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അക്വില 250’ പരിമിതകാല പതിപ്പ് വിപണിയിൽ

aquila250-limited-edition aquila 250 Limited Edition

ക്രൂസർ ബൈക്കായ ‘അക്വില 250’ പ്രത്യേക പതിപ്പുമായി പ്രീമിയം ഇരുചക്രവാഹന നിർമാതാക്കളായ ഡി എസ് കെ ഹ്യോസങ്. മാറ്റ് ഗ്രീൻ, കാർബൺ ബ്ലാക്ക്, ഡെസർട്ട് ബ്രൗൺ നിറങ്ങളിലായി 100 ‘അക്വില 250’ ബൈക്കുകൾ മാത്രമാവും പരിമിതകാല പതിപ്പായി രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുക.

ഇന്ത്യയിൽ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള വിഭാഗത്തിൽ മികച്ച സ്വീകാര്യതയാണ് ‘അക്വില 250’ നേടിയതെന്നു ഡി എസ് കെ മോട്ടോവീൽസ് ചെയർമാൻ ശിരിഷ് കുൽകർണി അവകാശപ്പെട്ടു. ബൈക്ക് നേടിയ വിജയം ആഘോഷിക്കാനാണു 100 പരിമിതകാല ബൈക്കുകൾ അവതരിപ്പിക്കുന്നത്. ആകർഷക നിറങ്ങളായ മാറ്റ് ഗ്രീൻ, കാർബൺ ബ്ലാക്ക്, ഡെസർട്ട് ബ്രൗൺ എന്നിവയിൽ മാത്രമാവും പ്രത്യേക ‘അക്വില 250’ വിൽപ്പനയ്ക്കുണ്ടാവുക. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി എസ് കെ ഹ്യോസങ് ശ്രേണിയിലെ ബൈക്കുകൾ സ്വന്തമാക്കാൻ പലിശ രഹിത വായ്പകളും ലഭ്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഫോർ സ്ട്രോക്ക്, വി ട്വിൻ, 249 സി സി, ഡി ഒ എച്ച് സി എൻജിനാണ് ‘അക്വില 250’ ബൈക്കുകൾക്കു കരുത്തേകുന്നത്. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ ഹൈഡ്രോളിക് ഷോക് അബ്സോബറുമായെത്തുന്ന ബൈക്കുകളിലെ ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി 14 ലീറ്ററാണ്. ബ്ലൂ, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളിലാണു സാധാരണ ‘അക്വില 250’ വിപണിയിലുള്ളത്.