Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിയറ്റിന്റെ അർബർ ക്രോസ്

fiat-urban-cross

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് ഇന്ത്യ പുതിയ ക്രോസ് ഓവർ-അർബൻ ക്രോസ് വിപണിയിലവതരിപ്പിച്ചു. അവെൻചുറയെ അടിസ്ഥാനമാക്കി നിർമിച്ച പുതിയ മോഡലിന് 6.85 ലക്ഷം രൂപയാണ് പ്രാരംഭവില. ശനിയാഴ്ച വിപണിയിൽ ലഭ്യമാകും. ആക്ടീവ്, ഡൈനാമിക് എന്നീ രണ്ട് വേരിയന്റിലുള്ള അവെഞ്ചുറയ്ക്ക് പെട്രോൾ എൻജിൻ 138 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കും നൽകും. ഡീസൽ എൻജിൻ 92 ബിഎച്ച്പി കരുത്തും 209 എൻഎം ടോർക്കുമാണു നൽകുക. രണ്ട് എൻജിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ്.

fiat-urban-cross-1

പുത്തൻ ഗ്രിൽ, മുന്നിലും പിന്നിലുമായി ഡ്യുവൽ ടോൺ ബംബർ, സ്‌കിഡ് പ്ലേറ്റ്, 16 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീൽ, സ്‌പോർടി സ്‌പോയിലർ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിൽ എന്നിവയാണ് ഈ അർബൻ ക്രോസ് ഹാച്ച്ബാക്കിന്റെ പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ. മികച്ച ഗ്രൗണ്ട് ക്ലിയറൻസോടു കൂടിയ അർബൻ ക്രോസ് ഗുണനിലവാരം കുറഞ്ഞ നഗരവീഥികളിലും മികച്ച പ്രകടനം കാഴ്ചവെക്കും. ബാഡ്ജിംഗുള്ള ഡിസൈനർ സീറ്റുകൾ, പിയാനോ ബ്ലാക്കിലുള്ള ഡോർ ആംറെസ്റ്റ് എന്നിവ ഉൾപ്പെടുത്തിയാണ് ഫിയറ്റിന്റെ പുതിയ എഡിഷൻ വിപണിയിലെത്തുക.

fiat-urban-cross-2

ബർഗണ്ടി നിറത്തിലാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിങ്, സ്മാർട് പവർ വിൻഡോകൾ, 5 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിങ്, റിയർ ഏസി വെന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. വേരിയന്റുകളും ഷോറൂം വിലയും: ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ആക്ടീവ്: 6.85 ലക്ഷം രൂപ, ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ഡൈനാമിക്: 7.45 ലക്ഷം രൂപ, ഫിയറ്റ് അർബൻ ക്രോസ് പെട്രോൾ ഇമോഷൻ: 9.85 ലക്ഷം രൂപ.

Your Rating: