Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അച്ചീവർ 150 ഐ ത്രി എസു’മായി ഹീറോ മോട്ടോ കോർപ്

hero-achiver

ഉത്സവകാലം പ്രമാണിച്ചു ഹീറോ മോട്ടോ കോർപ് 150 സി സി ബൈക്കായ ‘അച്ചീവറി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന എൻജിനാണു ബൈക്കിലുള്ളത്; ഈ എൻജിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ കമ്പനിയുടെ സ്വന്തം ആവിഷ്കാരമായ ‘ഐ ത്രി എസ്’ സാങ്കേതികവിദ്യയുമുണ്ട്. ഡിസ്ക് ബ്രേക്കുള്ള ‘അച്ചീവർ 150’ ബൈക്കിന് 62,800 രൂപയാണു ഡൽഹി ഷോറൂമിൽ വില; ഡ്രം ബ്രേക്കുള്ള ബൈക്ക് 61,800 രൂപയ്ക്കു ലഭിക്കും.

ജയ്പൂരിൽ ഹീറോ മോട്ടോ കോർപ് തുറന്ന സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി(സി ഐ ടി)യിൽ പൂർണമായും വികസിപ്പിച്ചു രൂപകൽപ്പന ചെയ്ത ആദ്യ മോട്ടോർ സൈക്കിൾ എന്നതാണ് ‘അച്ചീവർ 150’ അവകാശപ്പെടുന്ന പ്രധാന സവിശേഷത. കമ്പനിയുടെ മൊത്തം ഉൽപ്പാദനം ഏഴു കോടി യൂണിറ്റ് പിന്നിട്ടതും രാജ്യം സ്വാതന്ത്യ്രത്തിന്റെ ഏഴുപതാം വാർഷികം ആഘോ,ിക്കുന്നതും പ്രമാണിച്ചാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നതെന്നാണു ഹീറോ മോട്ടോ കോർപിന്റെ വിശദീകരണം. ബൈക്കിലെ 150 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, ടോർക് ഓൺ ഡിമാൻഡ് എൻജിന് 8,000 ആർ പി എമ്മിൽ 13.6 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും. 5,000 ആർ പി എമ്മിൽ പിറക്കുന്ന 12.8 എൻ എമ്മാണു പരമാവധി ടോർക്ക്. നിശ്ചലാവസ്ഥിയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ബൈക്കിന് വെറും അഞ്ചു സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. പാന്തർ ബ്ലാക്ക് മെറ്റാലിക്, കാൻഡി ബ്ലേസിങ് റെഡ്, എബണി ഗ്രേ മെറ്റാലിക് നിറങ്ങളിലാണ് ‘അച്ചീവർ 150’ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കുള്ളത്.

കമ്യൂട്ടർ, എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗങ്ങളിൽ വ്യക്തമായ മേധാവിത്തമുള്ള കമ്പനി ഇനി പ്രീമിയം വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനാണു ലക്ഷ്യമിടുന്നതെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വെളിപ്പെടുത്തി. ഈ ലക്ഷ്യത്തോടെയാണ് ‘അച്ചീവറി’ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ വിപണിയിലെ നേതൃസ്ഥാനം നിലനിർത്തുന്നതിൽ കമ്പനി കൈവരിച്ച വിജയമാണു മൊത്തം ഉൽപ്പാദനം ഏഴു കോടി യൂണിറ്റിലെത്തുമ്പോൾ പ്രതിഫലിക്കുന്നത്. ഈ നേട്ടത്തിൽ ഒതുക്കാതെ മൊത്തം ഉൽപ്പാദനം 10 കോടിയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ കമ്പനിയെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: