Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി ആർ-വി എത്തി, വില 8.75 ലക്ഷം മുതൽ

honda-br-v-test-drive-10

മിനി എസ് യു വി സെഗ്‍മെന്റിലേയ്ക്ക് ഹോണ്ട പുറത്തിറക്കുന്ന വാഹനം ബി ആർ- വി പുറത്തിറങ്ങി. 8.75 ലക്ഷം രൂപ മുതൽ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ന്യൂഡൽഹി എക്സ്ഷോറൂം വിലകൾ. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോൾ വകഭേദത്തിന് 8.75 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയും ഡീസൽ വകഭേദത്തിന് 9.90 ലക്ഷം രൂപ മുതൽ 12.90 രൂപ വരെയുമാണ് വില.

ബിആർവിയുടെ ടെസ്റ്റ്ഡ്രൈവ് വായിക്കാം

Honda BRV (BR-V) Test Drive Report & Review | Manorama Online

ഹാച്ച്ബാക്കായ ‘ബ്രിയൊ’, എൻട്രി ലെവൽ സെഡാനായ ‘അമേയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’ എന്നിവയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ബിആർ-വി നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളുള്ള ബിആർവിക്ക് പെട്രോളിൽ സി വി ടി ഓട്ടമാറ്റിക് വകഭേദവുമുണ്ട്. ആറു സ്പീഡാണ് ഗിയർബോക്സ്. ഐ വിടെക് പെട്രോളിന് 119 ബി എച്ച് പി. ഡീസലിന് 100 ബി എച്ച് പി കരുത്തുണ്ട്.

honda-br-v-test-drive-8

കഴിഞ്ഞ വർഷം ഗയ്കിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോയിലായിരുന്നു ‘ബി ആർ വി’യുടെ രാജ്യാന്തരതലത്തിലെ അരങ്ങേറ്റം. കഴിഞ്ഞ ഓട്ടോ എക്സ്പൊയിലാണ് ഇന്ത്യയിൽ ആദ്യമായി ഹോണ്ട ‘ബി ആർ വി’ പ്രദർശിപ്പിച്ചത്. ഹോണ്ട ആർ ആൻഡ് ഡി ഏഷ്യ പസഫിക് വികസിപ്പിച്ച ‘ബി ആർ വി’യിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പിൻ സീറ്റ് യാത്രികർക്കായി എ സി വെന്റ് എന്നിവയെല്ലാം ബിആർവിയിലുണ്ട്.

honda-br-v-test-drive-9

ഏഷ്യ ഓഷ്യാനിയ മേഖലയിൽ ഹോണ്ടയ്ക്ക് ഏറ്റവുമധികം വിൽപ്പന ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണെന്നു ഹോണ്ട മോട്ടോർ കമ്പനി അറിയിച്ചു. ആഗോളതലത്തിലെ ഹോണ്ട കാർ വിൽപ്പനയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. മിനി എസ് യു വിയായ ‘ബി ആർ വി’ കൂടിയെത്തുന്നതോടെ ഇന്ത്യയിൽ നില മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ന്യൂ‍ഡൽഹി എക്സ് ഷോറൂം വിലകൾ

പെട്രോൾ
ഇ- 8.75 ലക്ഷം രൂപ
എസ്- 9.90 ലക്ഷം രൂപ
വി-10.90 ലക്ഷം രൂപ
വിഎക്സ്-11.84 ലക്ഷം രൂപ
വി സിവിടി-11.99 ലക്ഷം രൂപ

ഡീസൽ
ഇ- 9.90 ലക്ഷം രൂപ
എസ്-10.99 ലക്ഷം രൂപ
വി-11.85 ലക്ഷം രൂപ
വിഎക്സ്-12.90 ലക്ഷം രൂപ

Your Rating: