Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റ എത്തി വില 14.13 ലക്ഷം മുതൽ

innova-crysta-new

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ടൊയോട്ടയുടെ ജനപ്രിയ എം യു വി ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ പുറത്തിറങ്ങി. 14.13 ലക്ഷം രൂപ മുതൽ 21.10 ലക്ഷം രൂപ വരെയാണു ക്രിസ്റ്റയുടെ കോട്ടയം എക്സ് ഷോറൂം വിലകൾ. രണ്ടു ഡീസൽ എൻജിൻ വകഭേദവുമായിട്ടാണ് പുതിയ ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുന്നത്. ഡൽഹിയിലൊഴിച്ച് രാജ്യത്തെ എല്ലാ ഭാഗങ്ങളിലെ ഡീലർഷിപ്പുകളിലും പുതിയ ഇന്നോവ ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Toyota Innova Crysta | Launch Video | Auto Expo 2016 | Manorama Online

പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ ഡീസൽ എൻജിനും 2.8 ലിറ്റർ ഡീസൽ എൻജിനും വാഹനത്തിലുണ്ട്. മാനുവൽ കൂടാതെ ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടെന്നത് ക്രിസ്റ്റയുടെ പ്രത്യേകതയാണ്. എന്നാല്‍ ഓട്ടോമാറ്റിക്ക് വകഭേദം 2.8 ലിറ്റർ എൻജിനിൽ മാത്രമേയുള്ളു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായാണ് പുതിയ ഇന്നോവ എത്തിയത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല.  മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.

Toyota Innova Crysta | Launch Video | 360 Degree | Auto Expo 2016 | Manorama 360

പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽ‌ടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾഭാഗത്തെ പ്രത്യകതകളാണ്.  

             Innova Crysta Automatic
Model Seater Kottayam Ex-Showroom Price
2.8 GX 7 16,34,864
2.8 GX 8 16,39,364
2.8 ZX 7 21,10,073
                 Innova Crysta Manual
Model Seater Kottayam Ex-Showroom Price
2.4 G   7 14,13,827
2.4 G   8 14,18,327
2.4 GX    7 15,04,864
2.4 GX   8 15,09,364
2.4 VX   7 17,98,001
2.4 VX 8 18,02,501
2.4 ZX   7 19,80,073
Your Rating: