Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് ഇന്ത്യയിലെത്തി; വില 71.59 ലക്ഷം മുതൽ

jeep-india

ആരാധകരെ ആവേശത്തിലാഴ്ത്തി അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ മൂന്ന് മോഡലുകൾ ഇന്ത്യയിലെത്തി. ഗ്രാൻഡ് ചെറോക്കി, ഗ്രാൻഡ് ചെറോക്കി എസ്ആർടി, റാംഗ്‌ളർ അൺലിമിറ്റഡ് എന്നീ വാഹനങ്ങളാണ് ജീപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. പൂർ‌ണമായും ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്ക് 71.59 ലക്ഷം മുതൽ 1.12 കോടി രൂപ വരെയാണ് വില.

Jeep Grand Cherokee

കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ മൂന്നു മോഡലുകളും കമ്പനി പ്രദർശിപ്പിച്ചിരുന്നു. റാംഗ്ലർ അൺലിമിറ്റഡിന് 71.59 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില. 2.8 ലീറ്റർ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന റാംഗ്ലർ അൺലിമിറ്റഡിന് 200 പിഎസ് കരുത്തും 460 എൻഎം ടോർക്കുമുണ്ട്. ഓഫ് റോഡിങ് പ്രേമികളെ ആകർഷിക്കുന്ന റാംഗ്ലറിൽ 6.5 ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോള്‍ എന്നിവയുണ്ട്.

Jeep Wrangler Unlimited | Auto Expo 2016 | Manorama Online

ഗ്രാൻഡ് ചെറോക്കി ലിമിറ്റഡാണ് ജീപ്പിന്റെ നിരയിലെ രണ്ടാമത്തെ മോഡൽ. 93.64 ലക്ഷം രൂപയാണ് ഗ്രാൻഡ് ചെറോക്കിയുടെ എക്സ് ഷോറൂം വില. 3.0 ലീറ്റർ വി 6 ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ചെറോക്കി ലിമിറ്റഡിന് 243 പിഎസ് കരുത്തും 570 എൻഎം ടോർക്കുമുണ്ട്. മൂന്നാമത്തെ മോഡലായ ഗ്രാൻഡ് ചെറോക്കി എസ്ആർടി പതിപ്പിന് 1.12 കോടി രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. 6.4 ലീറ്റർ വി 8 പെട്രോൾ എന്‍ജിൻ ഉപയോഗിക്കുന്ന എസ്ആർടിക്ക് 475 പിഎസ് കരുത്തും 630 എൻഎം ടോർക്കുമുണ്ട്. ഇവ മൂന്നും കൂടാതെ ഗ്രാൻഡ് ചെറോക്കിയുടെ സമിറ്റ് എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗ്രാൻഡ് ചെറോക്കി ലിമിറ്റഡിന്റെ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില 1.03 കോടി രൂപയാണ്. 

Your Rating: