Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ പുറത്തിറക്കി പുതിയ ക്വിഡ്

dq-kwid-1ltr സിനിമാതാരവും ദക്ഷിണേന്ത്യയിലെ റെനോ ഇന്ത്യ ബ്രാന്‍ഡ് അംബാസഡറുമായ ദുല്‍ക്കര്‍ സല്‍മാന്‍ റെനോ ഇന്ത്യ സെയ്ല്‍സ് ആന്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് റാഫേല്‍ ട്രെഗറിനോടൊപ്പംകൊച്ചിയില്‍ പുതിയ റെനോ ക്വിഡ് 1.0 എസ്‌സിഇ അവതരിപ്പിക്കുന്നു.

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ചെറു ഹാച്ച്‌ ക്വിഡിന്റെ കരുത്തുകൂടിയ വകഭേദം കേരളത്തിലെത്തി. റെനോയുടെ ദക്ഷിണേന്ത്യൻ അമ്പാസിഡറും ചലചിത്ര താരവുമായ ദുൽക്കർ സൽമാനാണ് ക്വിഡ് 1 ലിറ്റർ വകഭേദം പുറത്തിറക്കിയത്. 398,348 രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില. ശേഷിയേറിയ ഒരു ലീറ്റർ എസ് സി ഇ എൻജിനോടെ ‘ക്വിഡി’ന്റെ രണ്ടു വകഭേദങ്ങളാണ് റെനോ പുറത്തിറക്കിയത്: ആർ എക്സ് ടി 1.0, ആർ എക്സ് ടി 1.0 (ഒ). ‘ആർ എക്സ് ടി’ക്ക് 398,348 രൂപയാണു കൊച്ചി ഷോറൂമിൽ വില; ‘ആർ എക്സ് ടി 1.0 (ഒ)’ സ്വന്തമാക്കാൻ 4,11,348 രൂപ മുടക്കണം.

kwid

കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ കരുത്തേറിയ എൻജിനുള്ള കാർ ആഗ്രഹിക്കുന്നവരെയാണു പുതിയ ‘ക്വിഡി’ലൂടെ റെനോ നോട്ടമിടുന്നത്. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 800 സി സി എൻജിനുള്ള ‘ക്വിഡി’നെ അപേക്ഷിച്ച് വെറും 22,000 രൂപ മാത്രം അധികമായി ഈടാക്കിയാണു കമ്പനി ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’ന്റെ അടിസ്ഥാന വകഭേദം ലഭ്യമാക്കുന്നത്. നിലവിൽ 800 സി സി എൻജിനോടെയെത്തുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന് 2.80 ലക്ഷം മുതൽ 3.89 ലക്ഷം രൂപ വരെയാണു കൊച്ചി ഷോറൂം വില.

Renault KWID – India’s New Favourite Car | Dulquer Salmaan

പ്രധാനമായും മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘വാഗൻ ആർ’ എന്നിവയോടും പുത്തൻ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമാണു ‘ക്വിഡി’ന്റെ മത്സരം. മികച്ച പ്രകടനം ഉറപ്പാക്കുംവിധത്തിലാണു റെനോ പുതിയ ഒരു ലീറ്റർ എസ് സി ഇ എൻജിൻ രൂപകൽപ്പന ചെയ്തത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ‘ക്വിഡ്’ തകർപ്പൻ ജനപ്രീതി കൈവരിച്ച സാഹചര്യത്തിൽ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഇക്കൊല്ലം അവസാനിക്കുംമുമ്പ് 270 ആയി ഉയർത്തുമെന്നു കഴിഞ്ഞ ദിവസം റെനോ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ റെനോയ്ക്ക് ഇന്ത്യയിൽ 205 ഡീലർമാരാണ് ഉണ്ടായിരുന്നത്; ഇപ്പോഴിത് 220 ആയി ഉയർന്നു. പുതിയ ഡീലർഷിപ്പുകളിൽ 70 ശതമാനത്തോളം ചെറുകിട പട്ടണങ്ങളിലാണു തുടങ്ങുന്നതെന്നും റെനോ വ്യക്തമാക്കുന്നു.