Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാഗൻ ആറി’നു ‘ഫെലിസിറ്റി’ പതിപ്പുമായി മാരുതി

wagon-r-felicity Wagon R Felicity

‘ടോൾബോയ്’ വിഭാഗത്തിൽപെട്ട ‘വാഗൻ ആറി’ന്റെ പരിമിതകാല പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. ‘എൽ എക്സ് ഐ’, ‘വി എക്സ് ഐ’ വകഭേദങ്ങളിലാണു ‘വാഗൻ ആർ ഫെലിസിറ്റി’ പതിപ്പ് വിൽപ്പനയ്ക്കെത്തുക. ഇരു വകഭേദങ്ങൾക്കുമുള്ള ട്രാൻസ്മിഷൻ, ഇന്ധനസാധ്യതകളെല്ലാം ‘ഫെലിസിറ്റി’ പതിപ്പിലും നിലനിർത്തിയിട്ടുണ്ട്. അടിസ്ഥാന മോഡലായ ‘എൽ എക്സ് ഐ ഫെലിസിറ്റി’ക്ക് 4.40 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. ‘വി എക്സ് ഐ — എ എം ടി (ഒ) ഫെലിസിറ്റി’ സ്വന്തമാക്കാൻ 5.37 ലക്ഷം രൂപ മുടക്കണം.

ഡിസ്പ്ലേയും ശബ്ദസൂചനയും സഹിതം റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീക്കർ സഹിതം ഇരട്ട ഡിൻ ബ്ലൂ ടൂത്ത് മ്യൂസിക് സിസ്റ്റം എന്നിവയാണ് ‘എൽ എക്സ് ഐ’യിലെ സവിശേഷതകൾ. പി യു സീറ്റ്, സ്റ്റീയറിങ് കവർ, ബോഡി ഗ്രാഫിക്സ്, റിയർ സ്പോയ്ലർ എന്നിവയാണു ‘വാഗൻ ആർ ഫെലിസിറ്റി’യിലെ മറ്റു പ്രത്യേകതകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ കാർ ബ്രാൻഡുകൾക്കൊപ്പമാണു ‘വാഗൻ ആറി’ന്റെ സ്ഥാനമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു.

ബ്രാൻഡിന്റെ വളർച്ചയിൽ അതിന്റെ ജനപ്രീതിയും സ്വീകാര്യതയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന അഞ്ചു കാറുകളിലൊന്നായി തുടരാനും ‘വാഗൻ ആറി’നു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ബ്രാൻഡിന്റെ വിജയം ആഘോഷിക്കാനുള്ള പ്രത്യേക ശ്രമമെന്ന നിലയിലാണ് ‘ഫെലിസിറ്റി’ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പരിമിതമായ എണ്ണത്തിൽ മാത്രമാവും ‘വാഗൻ ആർ ഫെലിസിറ്റി’ വിൽപ്പനയ്ക്കുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.  

Your Rating: