Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഔഡി എ4 ഇന്ത്യയിലെത്തി

PTI9_8_2016_000106A പുതിയ ഔഡി എ4-ന് സമീപം ഔഡി ഇന്ത്യ മേധാവി ജോ കിങ്.

ഡൽഹി ∙ ജർമൻ ആഡംബര വാഹന നിർമാതാവായ ഔഡിയുടെ ഏറ്റവും പുതിയ കാറായ ഔഡി എ4 ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ സാങ്കേതിക മികവും അത്യാധുനിക എൻജിൻ യൂണിറ്റിനും പുറമേ ഏറെ സുഖപ്രദവുമാണ് പുതിയ ഔഡി എ4. 1.4 ലീറ്റർ ഡയറക്ട് ഇഞ്ചക്‌ഷൻ പെട്രോൾ എൻജിന് 150 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്.

പൂജ്യത്തിൽ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 8.5 സെക്കൻഡിൽ എത്താൻ കഴിയുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 210 കിലോമീറ്ററാണ്. ഇന്ത്യൻ സാഹചര്യത്തിൽ ലീറ്ററിന് 17.84 കിലോമീറ്റർ ശരാശരി ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിലെയും ന്യൂഡൽഹിയിലെയും എക്‌സ് ഷോറൂം വില 38.1 ലക്ഷം രൂപയാണ്.

Your Rating: