Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റ കേരളത്തിൽ

innova-crysta-2

ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ പതിപ്പ് ക്രിസ്റ്റ കേരള വിപണിയിലുമെത്തി. രണ്ടു മോഡലുകളുമായാണു ഇന്നോവ ക്രിസ്റ്റ എത്തുന്നത്. 2.8 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, 2.4 ലീറ്റർ ഡീസൽ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലുകളിലാണ് ഇന്നോവ ക്രിസ്റ്റ അവതരിപ്പിക്കുന്നത്. സാധാരണ സുരക്ഷാ സംവിധാനങ്ങൾക്കു പുറമെ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും പ്രത്യേകതയാണ്.

toyota-innova-kochi ഇന്നോവ ക്രിസ്റ്റയുടെ കേരളത്തിലെ വിപണനോദ്ഘാടനം കൊച്ചിയിൽ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ടി.എസ്.ജയശങ്കർ നിർവഹിക്കുന്നു. എം.എ.എം.ബാബു മൂപ്പൻ, അരുൺ വേലായുധൻ, അബ്ദുൽ ജബ്ബാർ എന്നിവർ സമീപം

ഇന്നോവ ക്രിസ്റ്റയ്ക്കു 14,13,826 മുതൽ 21,10,073 രൂപ വരെയാണു കൊച്ചിയിലെ എക്സ് ഷോറൂം വില. 2.8 ലീറ്റർ സിക്സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റർ ഇന്ധന ക്ഷമതയും 2.4 ലീറ്റർ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റർ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു. ടൊയോട്ട കിർലോസ്കർ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ടി.എസ്.ജയശങ്കർ, ജനറൽ മാനേജർ അരുൺ വേലായുധൻ, നിപ്പോൺ ടൊയോട്ട ചെയർമാൻ എം.എ.എം.ബാബു മൂപ്പൻ, അമാൻ ടൊയോട്ട ഡീലർ പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്നു ഇന്നോവ ക്രിസ്റ്റ വിപണിയിൽ അവതരിപ്പിച്ചു.

innova-crysta-1

പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്.

Toyota Innova Crysta | Launch Video | Auto Expo 2016 | Manorama Online

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഓട്ടോ എക്സ്പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. 

Toyota Innova Crysta | Launch Video | 360 Degree | Auto Expo 2016 | Manorama 360

                 Innova Crysta Manual
Model Seater Kottayam Ex-Showroom Price
2.4 G   7 14,13,827
2.4 G   8 14,18,327
2.4 GX    7 15,04,864
2.4 GX   8 15,09,364
2.4 VX   7 17,98,001
2.4 VX 8 18,02,501
2.4 ZX   7 19,80,073
             Innova Crysta Automatic
Model Seater Kottayam Ex-Showroom Price
2.8 GX 7 16,34,864
2.8 GX 8 16,39,364
2.8 ZX 7 21,10,073