Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രയംഫ് ‘ബോൺവിൽ ടി 100’ ഇന്ത്യയിൽ

triumph-t100

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിൽ നിന്നുള്ള ‘ബോൺവിൽ ടി 100’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 7.78 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹിയിലെ ഷോറൂമിൽ വില. ജർമനിയിൽ അടുത്തു നടന്ന ഇന്റർമോട് മോട്ടോർ സൈക്കിൾ ഷോയിലാണു ട്രയംഫ് ‘ബോൺവിൽ ടി 100’ അനാവരണം ചെയ്തത്. ഇതോടെ ‘സ്ട്രീറ്റ ട്വിൻ’ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാവുന്ന ട്രയംഫ് മോഡലായി ‘ബോൺവിൽ ടി 100’.

അൻപതുകളിലെ ‘ബോൺവിൽ’ പാരമ്പര്യം നിലനിർത്തുന്ന ബൈക്കിന്റെ രൂപകൽപ്പനയിൽ ‘ത്രക്സ്റ്റൻ ആറി’ന്റെ സ്വാധീനവും പ്രകടമാണ്. മോഡേൺ ക്ലാസിക് എന്ന വിശേഷണത്തോടു നീതിപുലർത്താൻ ബൈക്കിൽ അനലോഗ് സ്പീഡോമീറ്റർ, അനലോഗ് ടാക്കോമീറ്റർ, വിവിധ ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾപ്പെട്ട മൾട്ടി ഫംക്ഷനൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനത്തോടെ എത്തുന്ന ബൈക്കിൽ വ്യത്യസ്ത റൈഡിങ് മോഡോടെ ഇലക്ട്രോണിക് റൈഡ് ബൈ വയർ, ട്രാക്ഷൻ കൺട്രോൾ, ടച് അസിസ്റ്റ് ക്ലച് എന്നിവയും ലഭ്യമാണ്.

കൂടാതെ ഡേ ടൈം റണ്ണിങ് ലാംപ്, എൽ ഇ ഡി റിയർ ലാംപ്, സീറ്റിനടിയിൽ യു എസ് ബി ചാർജിങ് സോക്കറ്റ് എന്നിവയുമുണ്ട്. ‘സ്ട്രീറ്റ് ട്വിന്നി’ലെ 900 സി സി എൻജിൻ തന്നെയാണു ‘ബോൺവിൽ ടി 100’ ബൈക്കിനും കരുത്തേകുന്നത്. ഈ പാരലൽ ട്വിൻ എൻജിന് 5,900 ആർ പി എമ്മിൽ പരമാവധി 55 പി എസ് വരെ കരുത്തും 3,230 ആർ പി എമ്മിൽ 80 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

Your Rating: