Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർ സിറ്റി പ്ലസ് ചോക്ലേറ്റ് ഗോൾഡ് എഡീഷൻ; വില 49,234 രൂപ

tvs-star-city-chocolate-gold-edition

കമ്യൂട്ടർ മോട്ടോർ സൈക്കിളായ ‘സ്റ്റാർ സിറ്റി പ്ലസി’ന്റെ പരിമിതകാല പതിപ്പായി ടി വി എസ് മോട്ടോർ കമ്പനി ചോക്ലേറ്റ് ഗോൾഡ് എഡീഷൻ പുറത്തിറക്കി. ഗോൾഡ്, ബ്രൗൺ, ടാൻ നിറങ്ങളുടെ സങ്കലനത്തിനൊപ്പം സ്വർണ വർണമുള്ള അലോയ് വീൽ സഹിതമെത്തുന്ന ബൈക്കിന് ഡൽഹി ഷോറൂമിൽ 49,234 രൂപയാണു വില. ചോക്ലേറ്റ് ഗോൾഡ് എഡീഷനു പുറമെ മാറ്റ് ടൈറ്റാനിയം ഗ്രേ എഡീഷൻ, ഗോൾഡ് എഡീഷൻ വകഭേദങ്ങളിലും ‘സ്റ്റാർ സിറ്റി പ്ലസ്’ വിപണിയിലുണ്ട്.

മാറ്റ് ബ്രൗൺ നിറത്തിന്റെ ജനപ്രീതിക്കൊപ്പം സ്വർണ വർണം കൂടി സമമ്പയിപ്പിച്ചാണു ചോക്ലേറ്റ് ഗോൾഡ് എഡീഷൻ സാക്ഷാത്കരിച്ചതെന്നു ടി വി എസ് മോട്ടോർ കമ്പനി വിപണന വിഭാഗം മേധാവി അരുൺ സിദ്ധാർഥ് അറിയിച്ചു. റൈഡർമാരുടെ വ്യക്തിത്വമാണു ബൈക്കിന്റെ നിറങ്ങളിൽ പ്രതിഫലിക്കുന്നത്; അതുകൊണ്ടുതന്നെ നിറക്കൂട്ടുകൾക്ക് കാര്യമായ സ്വാധീനമുണ്ടെന്നും കമ്പനി കരുതുന്നു. കൂടുതൽ സ്റ്റൈൽ മോഹിക്കുന്നവരെ ലക്ഷ്യമിട്ടാണു ചോക്ലേറ്റ് ഗോൾ എഡീഷൻ അവതരിപ്പിച്ചതെന്നും സിദ്ധാർഥ് വെളിപ്പെടുത്തി.

നിറത്തിലെ പുതുമയ്ക്കപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘സ്റ്റാർ സിറ്റി പ്ലസ്’ ചോക്ലേറ്റ് ഗോൾഡ് എഡീഷൻ എത്തുന്നത്. മികവു തെളിയിച്ച 109.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 7,000 ആർ പി എമ്മിൽ പരാവധി 8.30 ബി എച്ച് പി കരുത്ത് വരെ സൃഷ്ടിക്കാനാവും; 5,000 ആർ പി എമ്മിലെ 8.70 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്ക്. നാലു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന ബൈക്കിൽ ഡിജിറ്റൽ ഇന്ധന ഗേജ്, നീണ്ട വീൽ ബേസ്, വീതിയേറിയ പിൻ ടയർ, അനലോഗ് സ്പീഡോമീറ്റർ എന്നിവയുമുണ്ട്.

Your Rating: