Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി

xc-90-hybrid

വോൾവോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻഹൈബ്രിഡ് എസ്‌യുവിയായ എക്‌സ്‌സി90 ടി8 നിരത്തിലിറക്കി. വോൾവോയുടെ 89 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ആഡംബരപൂർണമായ വാഹനമാണിത്. ഏറെ പ്രചാരം നേടിയ എക്‌സ്‌സി90യെ അടിസ്ഥാനമാക്കി നിർമിച്ചതാണ് എക്‌സ്‌സി90 ടി8. 407 എച്പി ശക്തിയും 640 എൻഎം ടോർക്കുമുള്ള പുതിയ വാഹനത്തിന് ന്യൂഡൽഹി ഷോറൂം വീല 1.25 കോടി രൂപ.

xc-90-hybrid-2

ഏഴ് സീറ്റുകളുള്ള എക്‌സ്‌സി90 ടി8 പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവിയുടെ 2.0 ലീറ്റർ പെട്രോൾ എൻജിന് 320 എച്പിയും ഇലക്ട്രിക് മോട്ടോറിന് 87 എച്പിയുമാണു കരുത്ത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.6 സെക്കൻഡ് മാത്രം മതി. മൂന്നു മോഡുകളിൽ ഓടിക്കാം. പ്യൂവർ മോഡിൽ ബാറ്ററിയിലാണ് പ്രവർത്തിക്കും. ഹൈബ്രിഡ് മോഡിൽ ഡ്രൈവ് ഇ എൻജിനും ഇലക്ട്രിക് മോട്ടോറും മാറിമാറി ഉപയോഗപ്പെടുത്തുന്നു. പവർ മോഡിൽ എൻജിനും മോട്ടോറും ഒന്നുപോലെ പ്രവർത്തിക്കും. മികച്ച ടോർക്ക് ലഭിക്കാൻ ഇത് സഹായിക്കും. പ്രകടനത്തിന് പ്രാധാന്യം നല്കുന്നതാണ് പവർമോഡ്.

xc-90-hybrid-1

മികച്ച നാപ്പ ലെതർ അപ്‌ഹോൾസ്റ്ററിയും കൈവിരുതാൽ തീർത്ത ക്രിസ്റ്റൽ ഗ്ലാസുകളുമാണ് ഉൾവശങ്ങൾക്ക് ആഡംബരം നല്കുന്നത്. സുഖകരമായ യാത്രയ്ക്ക് എല്ലാ സീറ്റുകൾക്കും മസാജ് ഫംങ്ഷനുണ്ട്. പിൻസീറ്റുകൾക്കു പിന്നിലെ ഗ്ലാസുകൾ പുറത്തുനിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു. ബാറ്ററി നടുക്കായി ടണലിൽ ആയതിനാൽ ബൂട്ട്‌സ്‌പേയ്‌സ് നഷ്ടമാകുന്നില്ല. ബോവേഴ്‌സ് & വിൽക്കിൻസ് ഓഡിയോ സിസ്റ്റം. റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷാസംവിധാനങ്ങളാണ് പുതിയ മോഡലിൽ. റിയർ കൊളിഷൻ വാണിംഗ്, പാർക്ക് പൈലറ്റ് അസിസ്റ്റ്, റൺ ഓഫ്-റോഡ് സുരക്ഷാസംവിധാനങ്ങൾ, വശങ്ങൾക്കായുള്ള സംരക്ഷണം, വിപ് ലാഷ് സംരക്ഷണം തുടങ്ങിയവയും സവിശേഷതകളാണ്.