മരുഭൂവിലെ രക്ഷകൻ

Ducati Scrambler Desert Sled
SHARE

10 ലക്ഷം കൊടുത്ത് ഒരു െെബക്ക് വാങ്ങുന്നവർക്ക് പ്രതീക്ഷകൾ ചെറുതായിരിക്കില്ല. വെറുമൊരു െെബക്കിൽ 10 മുടക്കാൻ തയാറാകുന്നവർ കുറയും. എന്നാൽ െെബക്കിനു നല്ലൊരു ബ്രാന്‍ഡും തെല്ലു ചരിത്രവും പാരമ്പര്യവും പെരുമയുമുണ്ടെങ്കിൽ പത്തല്ല നൂറായാലും പൊടിക്കും.‌ അതുകൊണ്ടു തന്നെ ഒരോ അണുവിലും ഇറ്റാലിയനായ ഡ്യുക്കാറ്റി അമേരിക്കനായൊരു ജന്മമെടുക്കുമ്പോൾ ചരിത്രവും പാരമ്പര്യവും പുതുമയും ഒന്നിക്കുകയാണ്.

ducati-scrambler-desert-sled-4
Ducati Scrambler Desert Sled

∙ മരുഭൂവിലെ യുവത്വം: െെബക്കുകൾ സ്റ്റാറ്റസ് സിംബലായി മാറിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ തികച്ചും വ്യത്യസ്തമായൊരു തീം തേടി നടക്കുമ്പോഴാണ് അറുപതുകളിലെ അമേരിക്കൻ യുവത്വത്തിെൻറ ഹരമായിരുന്ന ഡെസേർട്ട് സ്െെളഡ് െെബക്കുകളിൽ ഡ്യുക്കാറ്റി പ്രചോദനമുൾക്കൊള്ളുന്നത്. മണൽക്കൂനകൾക്കു മുകളിലൂടെ പറപറക്കുന്ന സ്ക്രാംബ്ലർ െെബക്കുകൾ കാലഘട്ടത്തിെൻറ ഹരമായിരുന്നു. 450 സിസി വരെയുള്ള മോഡലുകളാണ് അന്ന് ഒാഫ്റോഡിങ്ങിനായി മാറ്റിയെടുത്തിരുന്നത്. ഡെസേർട്ട് സ്ലെഡിന്റെ ജനനം അത്തരം െെബക്കുകളിൽ നിന്നുള്ള പ്രചോദനമത്രെ.

ducati-scrambler-desert-sled-1
Ducati Scrambler Desert Sled

∙ യു എസിലേക്ക്: യൂറോപ്പിൽ നിന്നു യു എസിലേക്കുള്ള ഡ്യുക്കാറ്റിയുടെ പ്രവേശം ഡെസേർട്ട് െെസ്ലഡിലൂടെയാണ്. അമേരിക്കൻ വിപണിക്കു വേണ്ടി 1946 മുതൽ ഡ്യുക്കാറ്റി നിർമിച്ചു തുടങ്ങിയ മോഡലാണ് സ്ക്രാംബ്ലർ. 250 സിസി മുതൽ 450 സിസി വരെ ശേഷിയുള്ള സിംഗിൾ സിലിണ്ടർ മോഡലുകൾ. എന്നാൽ അമരിക്കയുടെ മനസ്സിനുള്ളിലേക്ക് ഡ്യുക്കാറ്റി കയറുന്നത് ഡെസേർട്ട് സ്ലെഡിലൂടെയാണെന്നു പറയണം. മറ്റു മോഡലുകളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തരാണ് സ്ക്രാംബ്ലർ മോഡലുകൾ. ഡിസൈനിലെ ലാളിത്യം, വലുപ്പക്കുറവ് എന്നിവയൊക്കെയാണ് ഇവരെ വേറിട്ടു നിർത്തുന്നത്. ആ നിരയിൽ തികച്ചും വ്യത്യസ്തനാണ് ഈ ഡെസേർട്ട് സ്ലെഡ് എന്ന മോഡൽ. കാരണം ഈ െെബക്ക് പരുക്കൻ പാതകൾ തേടുന്നു. ഇപ്പോഴിതാ ഇന്ത്യയിലും.

ducati-scrambler-desert-sled-3
Ducati Scrambler Desert Sled

∙ മെലിഞ്ഞരൂപം: പത്തു ലക്ഷം രൂപയ്ക്കൊത്ത തണ്ടും തടിയും ഡെസേർട്ട് െസ്ലെഡറിനില്ല. അഡ്വഞ്ചർ ബൈക്കിന്റെയും എൻഡുറോ–മോട്ടോക്രോസ് ബൈക്കിന്റെയും സങ്കരം. ലാളിത്യമാണ് മുഖമുദ്ര. ദൃഢതയുള്ള ട്യൂബുലാർ ഫ്രെയിം സിക്സ് പാക്ക് പോലെ ദൃശ്യം. ലോങ് ട്രാവലുള്ള മുൻ സസ്പെൻഷനും ഉയർന്നു നിൽക്കുന്ന മഡ്ഗാർഡും.

ducati-scrambler-desert-sled-2
Ducati Scrambler Desert Sled

∙ ആധുനികം: നല്ല ഫിനിഷുള്ള സ്റ്റീൽ ടാങ്ക്. ശേഷി 13.5 ലീറ്റർ. ഗ്രില്ലോടു കൂടിയ വട്ട ഹെഡ്‌ലൈറ്റ്. അലൂമിനിയം ഹാൻഡിൽ ബാർ. തെല്ലു വലതു വശത്തേക്കു മാറിയാണ് ഒറ്റ ഡയൽ മീറ്റർ കൺസോൾ. ഒാഡോ മീറ്റർ, സ്പീഡോ മീറ്റർ, ക്ലോക്ക്, ട്രിപ് മീറ്റർ മറ്റു വാണിങ് ലൈറ്റുകളെല്ലാം ഈ ഡിജിറ്റൽ കൺസോളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നീളവും വീതിയും കുറഞ്ഞ സീറ്റ്. നീളം കുറഞ്ഞ ഇരട്ട സൈലൻസർ. മുന്നിൽ 19 ഇഞ്ച്. പിന്നിൽ 17 ഇഞ്ച്.

ducati-scrambler-desert-sled
Ducati Scrambler Desert Sled

∙ കരുത്ത്: 803 സി സി ട്വിൻ സിലിണ്ടർ എൻജിൻ. 73 ബി എച്ച്പി. ആറു സ്പീഡ് ട്രാൻസ്മിഷൻ. 207 കിലോഭാരമുണ്ട്. റൈഡിൽ അത്ര തോന്നില്ല. അതു ഫീൽ ചെയ്യില്ല. 200 എം എം ട്രാവലുള്ള സസ്പെൻഷൻ. കുണ്ടും കുഴിയും അനായാസം താണ്ടാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA