ഹോണ്ട ക്ലിക്കായി

Honda Cliq
SHARE

സ്കൂട്ടറാണോയെന്നു ചോദിച്ചാൽ അല്ലെന്നു പറയും. െെബക്കാണോയെന്നു ചോദിച്ചാൽ സംശയവുമാകും. ഹോണ്ട ക്ലിക്ക് വിപണിയിൽ 'ക്ലിക്ക്' ആയത് സംശയം ജനിപ്പിക്കുന്ന ഈ രൂപഗുണം കൊണ്ടത്രെ. ഇന്ത്യയിൽ ഇന്നിറങ്ങുന്ന ഏതെങ്കിലും സ്കൂട്ടറിനോട് ക്ലിക്കിനു സാദൃശ്യമില്ല. 

െെകനറ്റിക് എനർജി: െെകനറ്റിക്കുമായി സഹകരിച്ചു സ്കൂട്ടർ വിപണിയിലേക്കു വരുമ്പോൾ ഹോണ്ട വലിയൊരു വിപ്ലവത്തിനു തുടക്കം കുറിക്കുകയായിരുന്നു. അന്നു വരെ സ്കൂട്ടറുകളെപ്പറ്റിയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്തിയെഴുതപ്പെട്ടു. ഗിയറില്ല, സെൽഫ് സ്റ്റാർട്ടിങ്, സുഖകരമായ സവാരി, അറ്റകുറ്റപ്പണികളില്ല. വിപണി ബജാജിൽ നിന്നു െെകനറ്റിക്കിലെത്തി. പിന്നീട് ഒറ്റയ്ക്ക് രംഗത്തെത്തിയപ്പോഴും ആക്ടിവയടക്കമുള്ള നവമോഡലുകളുമായി ഹോണ്ട വിപണിയുറപ്പിച്ചു.

honda-cliq-test-ride-5

സ്കൂട്ടറിനും െെബക്കിനുമിടയിൽ: ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാതാവായ ഹോണ്ടയുടെ ഇപ്പോഴത്തെ ശ്രമം സ്‌കൂട്ടറിനും ബൈക്കിനുമിടയിൽ പുതിയൊരു വിഭാഗം സൃഷ്ടിക്കുകയാണ്. ആകര്‍ഷക രൂപകല്‍പനയിലൂടെ സ്ത്രീ, പുരുഷ ഭേദമില്ലാതെ യുവാക്കളെ ആകര്‍ഷിക്കുക രണ്ടാം ലക്ഷ്യം. ഈ രണ്ടു ലക്ഷ്യങ്ങളുടെയും സാക്ഷാൽക്കാരമാണ് ക്ലിക്ക്. 

ക്ലിക്കാകണം: ഒരു കാലത്തെ പങ്കാളിയായിരുന്ന ഹീറോയുടെ പ്രധാന വിപണിയാണ് ക്ലിക്കിലുടെ ഹോണ്ട ലക്ഷ്യം വെയ്ക്കുന്നത്. ഗ്രാമീണ വിപണിയിലെ ഹീറോയുടെ കരുത്തായ കമ്യുട്ടര്‍ ബൈക്കുകളുടെ ചെറിയൊരു വിഹിതം ക്ലിക്കിലുടെ നേടാവും എന്നു പ്രതീക്ഷ. അതുകൊണ്ട് തന്നെ ബൈക്കിനും സ്‌കൂട്ടറിനും ഇടയിലാണ് ക്ലിക്കിനെ പ്രതിഷ്ഠിക്കുന്നത്. 

honda-cliq-test-ride-4

എെന്താരു മാറ്റം: ഇപ്പോഴുള്ള സ്‌കൂട്ടറുകളില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ക്ലിക്ക്. ഡിയോ പോലെ ഫൈബര്‍ ബോഡി. ഹാന്‍ഡില്‍ ബാറിന് താഴെയായാണ് മീറ്റര്‍ കണ്‍സോള്‍. ബൈക്കുകളുടേതിനോട് സമാനമായ ഹാന്‍ഡില്‍ ബാര്‍. ഹെഡ്‌ലൈറ്റും ഇന്‍ഡിക്കേറ്ററും ബോഡി പാനലിൽ തന്നെ. വശങ്ങളില്‍ ഹോണ്ട നവിയുടെ ചില ഘടകങ്ങൾ കണ്ടെത്താം. വീതിയേറിയ ഫുട്‌ബോര്‍ഡ്, സീറ്റിനടിയില്‍ ആവശ്യത്തിനു സംഭരണസ്ഥലം, അധിക ഗ്രിപ്പിനായി ബ്ലോക്ക് പാറ്റേണ്‍ ടയറുകൾ.

ആവശ്യത്തിന് ശക്തി: ആക്ടീവ ഫോര്‍ ജി. ആക്ടീവ ഐ, ഡിയോ എന്നീ മോഡലുകളില്‍ കഴിവു തെളിയിച്ച 109 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിൻ. 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്ത്. ചെറിയ ഇന്ധന ടാങ്കിന് 3.5 ശേഷി. ഹോണ്ടയുടെ എച്ച്ഇടി സാങ്കേതികതയുള്ള എന്‍ജിന് 60 കിലോമീറ്റര്‍. 

honda-cliq-test-ride-6

നല്ലസുഖം: ആക്ടീവയെക്കാള്‍ ഭാരം കുറവാണ്. 102 കിലോഗ്രാമേയുള്ളൂ. അതുകൊണ്ടു തന്നെ എളുപ്പം ഹാന്‍ഡില്‍ ചെയ്യാം. ഉയരം കൂടിയ ആളുകള്‍ക്കും സുഖമായി ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. 1241 മി മി വീല്‍ബേസ്, ആക്ടീവയെക്കാള്‍ 3.5 മി മി കൂടുതലാണ്. മുന്നിലും പിന്നിലും 10 ഇഞ്ച് വീലുകള്‍. മോശമായ റോഡില്‍ മെച്ചപ്പെട്ട ഗ്രിപ്പ് ഉറപ്പാക്കുന്നതിന് പ്രത്യക ബ്ലോക്ക് പാറ്റേണ്‍ ടയറുകൾ. ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം. സീറ്റ് ഉയരം കുറവാണ്, 743 മി മി. ഗ്രൗണ്ട് ക്ലിയറന്‍സ് 154 മിമീ. സീറ്റിന് അടിയില്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്. റെഡ്, ബ്ലൂ, ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

honda-cliq-test-ride

∙ ടെസ്റ്റ് ഡ്രൈവ്: 9961471727

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA