ADVERTISEMENT

സ്പോർട്ടി ലുക്ക്, കരുത്ത്,  തരക്കേടില്ലാത്ത ഇന്ധനക്ഷമത ഈ മൂന്നു കാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് 160 സിസി സെഗ്‌മെന്റിലെ മോഡലുകളുടെ സവിശേഷത. പൾസർ എൻഎസ് 160 (വൺ സിക്സ്റ്റി), അപ്പാച്ചെ ആർടിആർ 160, എക്സ്ട്രീം 160, യൂണിക്കോൺ 160, ഹോണറ്റ് 160, ജിക്സർ എന്നിങ്ങനെ മോഡലുകളാൽ സജീവമാണ് ഈ സെഗ്‌മെന്റ്.  150–160 സിസി വിഭാഗത്തിൽ 2001 മുതൽ ഇന്നുവരെ പൾസർ മുന്നോട്ടു മാത്രമേ കുതിച്ചിട്ടുള്ളൂ. കാലികമായ ഡിസൈനുമായി എതിരാളികൾ വന്നത് പൾസറിന്റെ കുതിപ്പിനു തടയായോ? 160 സിസി വിഭാഗത്തിൽ ശക്തമായ മത്സരം നടക്കുന്നതുകൊണ്ടാകാം പൾസർ എൻ 250 മോഡലിന്റെ ഡിസൈനുമായി  പൾസർ എൻ 160 യെ ബജാജ് രംഗത്തിറക്കിയത്.

 

രൂപകൽപന

pulsar-ns160-9

 

pulsar-ns160-4

160 സിസി വിഭാഗത്തിൽ ഡ്യൂവൽ ചാനൽ എബിഎസുമായെത്തുന്ന ആദ്യ മോഡൽ എന്ന സവിശേഷതയുമായാണ് എൻ 160 യുടെ വരവ്. സ്പോർട്ടി ലുക്കാണ് ആദ്യം തന്നെ പറയേണ്ടത്. പ്രൊജക്ടർ ഹെഡ്‌ലാംപും ഡേടൈം റണ്ണിങ് ലാംപും ചേർന്ന് റോബോയുടെ മുഖം പോലെയുള്ള ഹെഡ്‌ലാംപ് യൂണിറ്റ് കാഴ്ചയിൽ വെറൈറ്റിയാണ്. പൾസർ എൻ250യുമായി ഡിസൈനിൽ കാര്യമായി മാറ്റമില്ല. എന്നാൽ, ചെറുതായി ഉണ്ടുതാനും.

അനലോഗ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എൻ 250യുടേതിനു സമം. വലുപ്പമുണ്ട്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും സ്പീഡോ മീറ്ററുമെല്ലാം ഈ ഡിജിറ്റൽ കൺസോളിലാണുള്ളത്. മസ്കുലർ ടാങ്കുംടാങ്ക് സ്കൂപ്പും ഒതുങ്ങിയ നടുഭാഗവും സ്പോർട്ടിയായ ടെയിൽ സെക്‌ഷനുമെല്ലാം കാഴ്ചയിൽ എടുപ്പു നൽകുന്നുണ്ട്. അണ്ടർ ബെല്ലി എക്സോസ്റ്റാണ്. മൾട്ടി സ്പോക്ക് അലോയ് വീൽ. പൾസർ എൻ250യിലുള്ള 37 എംഎം ഫോർക്ക് ഉയർന്ന വേരിയന്റിനു മാത്രം. താഴ്ന്ന വേരിയന്റിൽ 31 എംഎം മുൻ ഫോർക്കാണ്. മാത്രമല്ല, സിംഗിൾ ചാനൽ എബിഎസേയുള്ളൂ.

pulsar-ns160-3

എൻജിൻ

16 ബിഎച്ച്പി കരുത്തും 14.7 എൻഎം ടോർക്കും പുറത്തെടുക്കുന്ന പുതിയ 164.82 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്. എൻഎസ് 160 യെക്കാളും പവറിലും ടോർക്കിലും നേരിയ വർധന ഉണ്ട്. സ്പെക് വച്ചു നോക്കിയാൽ പൾസർ എൻ160, എതിരാളികളെക്കാളും അൽപം പിന്നോട്ടാണെന്നു കാണാം, പക്ഷേ, പ്രകടനത്തിൽ അതിനെയെല്ലാം കവച്ചു വയ്ക്കുന്നു എൻ 160.

pulsar-ns160-11

സ്മൂത്തും റിഫൈൻഡുമാണ് ഈ എൻജിൻ. ലോ എൻഡിലും മിഡ് റേഞ്ചിലും മികച്ച പ്രകടനം പുറത്തെടുക്കുന്നു. 5 സ്പീഡ് ട്രാൻസ്മിഷനാണ്. ഷിഫ്റ്റിങ് വളരെ സ്മൂത്ത്.  ബംപർ ടു ബംപർ ട്രാഫിക്കിൽ റൈഡിങ് ഈസിയാക്കുന്ന ലൈറ്റ് ക്ലച്ചാണ്.35–40 കിമീ വേഗത്തിൽ ടോപ് ഗിയറിൽ എൻജിനിടിക്കാതെ നീങ്ങുന്നുണ്ട്. അടിക്കടിയുള്ള ഷിഫ്റ്റിങ് ആവശ്യമായി വരുന്നില്ല. അതേ ഗിയറിൽ തന്നെ ഡൗൺ ചെയ്യാതെ ത്രോട്ടിൽ കൊടുത്താൽ മടുപ്പില്ലാതെ കയറുന്നുമുണ്ട്.

pulsar-ns160-5

മറ്റു പൾസറുകളിൽ കണ്ട ക്ലിപ് ഒാൺ ഹാൻഡിൽ ബാറിനു പകരം സാധാരണ രീതിയിലുള്ള ഹാൻഡിൽ ബാറാണ്. നഗരത്തിരക്കിലൂടെ കൂളായി, ഊളിയിട്ടു കയറാം. സ്പോർട്ടി റൈഡിങ് പൊസിഷനാണ്. സ്പ്ലിറ്റ് സീറ്റിനു നല്ല കുഷനുണ്ട്.

ഉയർന്ന വേഗത്തിലെ സ്ഥിരത, കോർണറിങ് സ്റ്റെബിലിറ്റി എന്നീ കാര്യങ്ങളിൽ  എൻ 160 മുൻ മോഡലുകളെക്കാളും ഒരു പടി മുന്നിലാണ്. നന്ദി പറയേണ്ടത് എഫ് 250 യോടാണ്. കാരണം, എഫ് 250യുെട അതേ ഫ്രെയിമിലാണ് 160യും നിർമിച്ചിരിക്കുന്നത്.

ഫൈനൽ ലാപ്

പൾസറിന്റെ ഒാരോ മോഡലും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. ക്വാളിറ്റി മെച്ചപ്പെട്ടോ എന്ന്. അക്കാര്യത്തിൽ ഞെട്ടിച്ചത് എഫ് 250യും എൻ 250യുമാണ്. കാലത്തിനൊത്ത മാറ്റം അതിൽ കാണാൻ കഴിഞ്ഞു. തൊട്ടു പിന്നാലെയാണ് എൻ 160യെ ബജാജ് നിരത്തിലെത്തിച്ചത്. പ്രതീക്ഷ തെറ്റിയില്ല. ക്വാളിറ്റിയിൽ പുരോഗതിയും എൻജിൻ പെർഫോമൻസിൽ കാര്യമായ മാറ്റവുമുണ്ട്. എതിരാളികൾക്കു തലവേദനയാകുമെന്നു ചുരുക്കം.

English Summary:  Bajaj Pulsar 160 Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT