ട്യൂണോ എത്തി, സൂപ്പർ ട്യൂണോ

SHARE

ഇറ്റലിയിൽ നിന്ന് ആദ്യമെത്തിയത് സൂപ്പർ സ്കൂട്ടറായിരുന്നു. അപ്രീലിയ എസ് ആർ 150. ഇപ്പോഴിതാ അതേ സ്ഥാപനത്തിൽ നിന്നെത്തുന്നു യഥാർത്ഥ സൂപ്പർ ബൈക്ക് അപ്രീലിയ ട്യൂണോ വി ഫോർ.

aprilia-tuono-testride
Aprilia Tuono V4, Photos: Anand Alanthara

രൂപകൽപനാ മികവിലും സാങ്കേതികത്തികവിലും എന്നും മുന്നിൽ നിൽക്കുന്ന മോഡലുകളേ അപ്രീലിയയ്ക്കുള്ളൂ. സൂപ്പർ ബൈക്കുകളുടെയും റേസ് ബൈക്കുകളുടെയും നിർമാതാക്കളെന്ന നിലയിൽ അപ്രീലിയയുടെ പ്രശസ്തി വാനോളമെത്തും. പിയാജിയോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും മികച്ച സൂപ്പർബൈക്കുകളിലൊന്നായ അപ്രീലിയ ട്യൂണോ വി ഫോർ 1100 ഇന്ത്യയിലെത്തിക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ്. വിൽപന ഗ്രാഫ് ഉയർത്തുകയല്ല പ്രതിഛായ വളർത്തുകയാണ് ആ പ്രത്യേക ലക്ഷ്യം.

aprilia-tuono-testride-5
Aprilia Tuono V4

∙ നേക്കഡ് ബൈക്ക്: സൂപ്പർ ബൈക്ക് ചാംപ്യൻഷിപ്പിൽ കിരീടങ്ങൾ എണ്ണാവുന്നനതിലുമധികം നേടിയ നേക്കഡ് സൂപ്പർ ബൈക്കുകളാണ് ട്യൂണോ സീരീസ്. കുതിച്ചു ചാടാൻ തയ്യാറായി നിൽക്കുന്ന ഒതുക്കമുള്ള രൂപം. സൗന്ദര്യവും കരുത്തും സമം ചേർന്ന വാഹനം. സിൽവറും ചുവപ്പും കറുപ്പും ഇട കലർന്ന ഗ്രാഫിക്സ്, ട്രാക്ക് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന സ്പോർടിയായ രൂപം എന്നിവയടക്കം നേക്കഡ് സ്പോർട്സ് ബൈക്കിന്റെ എല്ലാ വശ്യതയും ട്യൂണോയിൽ ഒത്തു ചേർന്നിരിക്കുന്നു.

aprilia-tuono-testride-4
Aprilia Tuono V4

∙ സ്പോർട്ടി പാരമ്പര്യം: ടാങ്കിൽ നിന്നു ഫ്രെയ്മിലൂടെ ഫെയറിങ്ങിലെത്തിനിൽക്കുന്ന അപ്രീലിയ എന്ന വലിയ ഗ്രാഫിക്സ് തന്നെ ഹൈലൈറ്റ്. ബ്രാൻഡിങ് മാത്രമല്ല സ്പോർട്ടി ഭാവവും ഈ ലോഗോ കൂട്ടുന്നു. 18.5 ലീറ്ററാണ് ഫ്യൂവൽ ടാങ്കിന്റെ ശേഷി. കാർബൺ ഫൈബറിലാണ് മുൻ ഫെൻഡർ. വലിയ ടയറും സ്പോർട്ടി എക്സോസ്റ്റും കൂടി ചേരുമ്പോൾ പിൻഭാഗവും സ്പോർട്ടി.

aprilia-tuono-testride-3
Aprilia Tuono V4

∙ എല്ലാം അറിയാം: അനലോഗ് ഡിജിറ്റൽ കൺസോളാണ്. ടാക്കോമീറ്റർ അനലോഗിലാണ്. സ്പീഡോ, ഓഡോ, ട്രിപ് മീറ്ററുകൾക്കൊപ്പം ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ട്രാക്ഷൻ ലെവൽ–റൈഡ് മോഡുകൾ എന്നിവയും കൺസോളിൽനിന്നറിയാം. ട്രാക്ഷൻ കൺട്രോളും റൈഡ്മോഡും എ ബി എസ് ലെവലും വീലി–ലോഞ്ച് കൺട്രോൾ എന്നിവയെല്ലാം ഇടത്തേ ഹാൻഡിലിലെ സ്വിച്ചു വഴി നിയന്ത്രിക്കാം.

aprilia-tuono-testride-6
Aprilia Tuono V4

∙ എന്തൊരു ശക്തി: 1077 സിസി നാലു സിലിണ്ടർ എൻജിൻ. 175 ബി എച്ച് പിയും 121 എൻ എം ടോർക്കും. മൃഗീയ കരുത്തിൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ അപ്രീലിയ ട്രാക്ഷൻ കൺട്രോൾ (എ ടി സി), അപ്രീലിയ വീലി കൺട്രോൾ (എ ഡബ്ള്യു സി), അപ്രീലിയ ലോഞ്ച് കൺട്രോൾ, അപ്രീലിയ ക്യുക് ഷിഫ്റ്റ്, മൂന്നു റൈഡ് മോഡുകൾ എന്നിവയടങ്ങിയ എ പി ആർ സി (അപ്രീലിയ പെർഫോമൻസ് റൈഡ് കൺട്രോൾ) പാക്കേജുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററെത്താൻ 2.95 സെക്കൻഡ്. മണിക്കൂറിൽ 260 കിലോമീറ്ററാണ് വേഗം.

aprilia-tuono-testride-1
Aprilia Tuono V4

∙ മോഡുകൾ മൂന്ന്: ട്രാക്ക്, സ്പോർട്, റോഡ് എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളുണ്ട്. ട്രാക്ക് മോഡിൽ പരമാവധി കരുത്ത്. അത്ര വേണ്ടെങ്കിൽ സ്പോർട്ട് ആവാം. മര്യാദ മതിയെങ്കിൽ റോഡ് മോഡിലേക്കിടാം. 215 കിലോ ഭാരമുണ്ടെങ്കിലും കടുത്ത ട്രാഫിക്കിലും ഈസിയായി കൊണ്ടു പോകാം. 825 എം എം ഉയരമുണ്ട് സീറ്റിന്.

aprilia-tuono-testride-7
Aprilia Tuono V4

∙ സ്പോർട്ടി റൈഡിങ:് വലിയ സീറ്റ് സ്പോർട്ടി പൊസിഷനിലാണ്. നല്ല കംഫർട്ട് ലഭിക്കും. ഒറ്റ ബാർ ഹാൻഡിലാണ്. മുൻ, പിൻ സസ്പെൻഷനും സ്റ്റിയറിങ് ഡാംപറും നല്ല നിയന്ത്രണം നൽകുന്നുണ്ട്. ലോ മിഡ് ആർ പി എം റേഞ്ചിൽ തന്നെ മികച്ച കരുത്താണ് ട്യൂണോയ്ക്ക്. കോർണറിങ്ങിലും നേർരേഖയിലും മികച്ച സ്റ്റൈബിലിറ്റി.

∙ ഓൺ റോഡ് വില: 25.52 ലക്ഷം
∙ ടെസ്റ്റ് ഡ്രൈവ്: ജയ് മോട്ടോർ പ്ലെക്സ് 7356079797

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BIKES
SHOW MORE
FROM ONMANORAMA