Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ട്രി ലെവൽ കീഴടക്കാൻ വിക്ടർ തിരിച്ചെത്തി

tvs-victor-testride-5 TVS Victor

കളിക്കളത്തിനോട് വിടപറഞ്ഞ സൂപ്പർ താരം വർഷങ്ങൾക്കു ശേഷം വീണ്ടും കളിക്കളത്തിലേയ്ക്കു തിരിച്ചെന്നതു പോലെയാണ് വിക്ടറിന്റെ തിരിച്ചുവരവ്. വിക്ടർ എന്ന മോഡൽ ടിവിഎസിന്റേയും ഇന്ത്യൻ ഇരുചക്രവാഹനവിപണിയുടേയും ചരിത്രത്തിലെ സൂപ്പർ ഹീറോയാണെന്ന കാര്യം ഒരു പക്ഷ ന്യൂ ജെൻ പിള്ളേർക്കറിയാൻ വഴിയില്ല. സുസുക്കിയുമായുള്ള ബന്ധം വിട്ടതിനു ശേഷം ടിവിഎസ് സ്വന്തമായി വികസിപ്പിച്ചെടുത്ത ടിവിഎസിന്റേതു മാത്രമായ ഉൽപന്നമായിരുന്നു വിക്ടർ.

victor Old Victor

2002 ലാൺ വിക്ടറിനെ അവതരിപ്പിച്ചത്. അതോടെ തദ്ദേശിയമായി നിർമ്മിക്കുന്ന ആദ്യ മോഡൽ എന്ന ബഹുമതിയും വിക്ടറിനെത്തേടിയെത്തി. സച്ചിൻ തെണ്ടുൽക്കർ ആയിരുന്നു വിക്ടറിന്റെ ബ്രാൻഡ് അംബാസഡർ. ബുക്കിങ് പീരിഡ് എത്രയായിരുന്നെന്നറിയാമോ–ആറു മാസം! വിപണിയിൽ തംരംഗം തീർത്ത വിക്ടറിനെ പക്ഷേ 2007 ൽ ടിവിഎസ് തിരിച്ചു വിളിച്ചു. വർഷങ്ങൾക്കു ശേഷം വിക്ടർ തിരിച്ചെത്തുമ്പോൾ എന്തൊക്കെ പുതുമകൾ ഉണ്ടെന്ന് നോക്കാം..

ഡിസൈൻ

tvs-victor-testride-2 TVS Victor

ലിവോ, ഡ്രീം യുഗ, പാഷൻ പ്രോ തുടങ്ങിയവർ അണിനിരക്കുന്ന എക്സിക്യുട്ടീവ് എൻട്രി ലെവലിലേയ്ക്കാണ് വിക്ടറിനെ ടിവിഎസ് ഇറക്കുന്നത്. ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപം. യുവാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും മുതിർന്നവർക്കും ഇഷ്ടപ്പെടും ഡിസൈൻ. ക്രോം ഫിനിഷ്ഡ് പൈലറ്റ് ലാംപോടുകൂടിയ വലിയ ഹെഡ്‌ലാംപാണ്. എതിരാളികളേക്കാളും വലുപ്പമുണ്ട്. ഇതിലെ എച്ച്4 ലൈറ്റുകൾ പകൽ‌പോലെ വെളിച്ചം പൊഴിയും. കൊത്തിയെടുത്തതുപോലുള്ള വൈസറും മുൻഫെൻഡറും അൽപം സീരിയസ് ഭാവം വിക്ടറിനു നൽകുന്നു. ക്ലിയർലെൻസ് ഒക്റ്റാഗണൽ ടേൺ ഇൻഡിക്കേറ്ററുകളാണ് മുന്നിലും പിന്നിലും.

tvs-victor-testride-3 TVS Victor

മാറ്റ് ഫിനിഷിലുള്ള അഞ്ച് സ്പോക്ക് അലോയ് വീലുകളാണ്. ഇതിനെ പൊതിഞ്ഞിരിക്കുന്നത് ടിവിഎസിന്റെ സോഫ്റ്റ് കോംപൗണ്ട് റബ്ബറുകൊണ്ടാണ്. 8 ലീറ്റർ കപ്പാസിറ്റി ടാങ് ഡിസൈൻ ലളിതം. നല്ല ഗ്രാഫിക്സ് ആണ്. സൈഡ് കൗളും ടെയിൽ പീസുമെല്ലാം പ്രീമിയം ഫീലിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ ഗ്രാബ് റെയിലും വലിയ ബ്രേക്ക് ലൈറ്റും പിന്നിലെ ഹൈലൈറ്റുകൾ‌. ടാക്കോ മീറ്റർ അനലോഗിലാണ്. സ്പീഡോമീറ്റർ, ഫ്യൂവൽഗേജ്, ട്രിപ് മീറ്റർ, സർവ്വീസ് ഇൻഡിക്കേറ്റർ എന്നിവയെല്ലാം ഡിജിറ്റർ ഡിസ്പ്ലേയിലൂടെ അറിയാം.

tvs-victor-testride-7 TVS Victor

ടാക്കോമീറ്ററിനുള്ളിലായി മികച്ച ഇന്ധനക്ഷമത കാണിക്കുന്ന ഇക്കണോ മീറ്റർ ലൈറ്റുമുണ്ട്. വീതിയം നീളവുമേറിയ സീറ്റാണ്. ഇതിന്റ് ചുവപ്പു നിറത്തിലുള്ള ഇരട്ട തുന്നലുകൾ പ്രീമിയം ഫീൽ നൽകുന്നു. കരുത്തേറിയ ബൈക്കുകൾക്കുള്ള എൻജിൻ കിൽ സ്വിച്ചിന്റെ സ്ഥാനത്ത് ഇതിൽ ഹസാഡ് ലൈറ്റ് സ്വിച്ച് നൽകിയിട്ടുണ്ട്. െമാത്തത്തിൽ ഫിറ്റ് ആൻഡ് ഫിനിഷും പെയിന്റ് ക്വാളിറ്റിയും എതിരാളികളേക്കാളും മുകളിൽ നിൽക്കുന്നു.

എൻജിൻ/റൈഡ്

tvs-victor-testride-6 TVS Victor

മൂന്നു വാൽവ് (രണ്ട് ഇൻലെറ്റ്, ഒരു ഒൗട്ട്‌ലെറ്റ്) ഇക്കോത്രസ്റ്റ് എൻജിനാണ് പുതിയ വിക്ടറിനു നൽകിയിരിക്കുന്നത്. ഈ 110 സിസി എൻജിൻ 7500 ആർപിഎമ്മിൽ 9.3 ബിഎച്ച്പി കരുത്ത് പുറത്തെടുക്കും. കൂടിയ ടോർക്ക് 6000 ആർപിഎമ്മിൽ 9.4 എൻഎം. മെച്ചപ്പെട്ട ഇന്ധനവായു മിശ്രണം വഴി മികച്ച ഇന്ധനക്ഷമതയും പെർഫോമെൻസുമാണ് ഈ എൻജിൻ വാഗ്ദാനം ചെയ്യുന്നത്. സീറ്റിലേയ്ക്കു കയറി ഇരിക്കുമ്പോഴേ വിക്ടർ പിടിച്ചു തുടങ്ങും. പഞ്ഞിമെത്തപോലുള്ള സീറ്റ് ഉഗ്രൻ എന്നു പറഞ്ഞാൽ പോരാ അത്യുഗ്രൻ. നിവർന്നിരിക്കാൻ പാകത്തിലുള്ള സീറ്റ്–ഹാൻഡിൽബാർ–ഫുട്റെസ്റ്റ് അനുപാതമാണ്. നഗരയാത്രയും ദീർഘദൂരയാത്രയും ഒട്ടും മുഷിയില്ല. ഏൻഡി വെയ്റ്റോടു കൂടിയ ഹാൻഡിൽ ബാറിനു നൂറു മാർക്കും നൽകാം.

tvs-victor-testride-8 TVS Victor

നാല് സ്പീഡ് ഗീയർ ബോക്സാണ്. ടോ–ഹീൽ ഷിഫ്റ്റ് ലിവറാണ്. വിശാലമായ പവർബാൻഡാണ് എടുത്തു പറയേണ്ട സവിശേഷത്. മിഡ് റേഞ്ചിലെ കിടിലൻ പവർ ഡെലിവറിക്കൊപ്പം ലോ എൻഡിലെ മോശമല്ലാത്ത ടോർക്കും റൈഡ് ആസ്വാദ്യകരമാക്കുന്നു. 5000 ആർപിഎമ്മിനുള്ളിൽ നിർത്തി ഒാടിച്ചാൽ മികച്ച ഇന്ധനക്ഷമത കിട്ടുമെന്ന് കൺസാളിലെ പച്ച ലൈറ്റ് പറയുന്നു. ഇത് ചുവപ്പു നിറമായാൽ ഇന്ധനക്ഷമതയിൽ കുറവു വരാം. പക്ഷേ വിക്ടറിലെ റൈഡിൽ ഭൂരിഭാഗം സമയവും ഈ ലൈറ്റ് ചുവപ്പു നിറത്തിലായിരുന്നു! കാരണം ഉയർന്ന ആർപിഎമ്മിലെ ആവേശമുണർത്തുന്ന പ്രകടനം തന്നെ.

tvs-victor-testride-1 TVS Victor

നാലാം ഗീയറിൽ രണ്ടായിരം ആർപിഎമ്മിനു താഴെഎത്തിയാലും ചെറിയ എൻജിൻ നോക്കിങ് പോലുമില്ല. സിറ്റി റൈഡിൽ ഇതേറ്റവും ഗുണകരമാകും. ത്രോട്ടിൽ തിരിച്ചാൽ കൂളായി കരുത്താർജിക്കുകയും ചെയ്യും. ദൃഢപ്പെടുത്തിയ ഷാസിയിലാണ് വിക്ടറിനെ നിർമ്മിച്ചിരിക്കുന്നത്. കിടിലൻ സ്റ്റെബിലിറ്റി. ബോക്സ് സെക്ഷൻ സ്വിങ് ആമും ഹൈഡ്രോളിക് സീരീസ് സ്പ്രിങും ചേർന്നതാണ് പിൻ സസ്പെൻഷൻ.

tvs-victor-testride TVS Victor

ചെറുതും വലുതുമായ കുഴികളും വലിയ ബംപുകളുമെല്ലാം ഈസിയായി ഈ സസ്പെൻഷൻ തരണം ചെയ്യുന്നു. സെഗ്മെന്റിലെ ഏറ്റവും മികച്ചതെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. സോഫ്റ്റ് കോംപൗണ്ട് ടയറുകളുടെ ഗ്രിപ്പി കൊള്ളാം. വളവുകളിൽ ധൈര്യമായി വീശാം. പെറ്റൽ ഡിസ്ക്കിന്റേയും ഡ്രം ബ്രേക്കിന്റേയും പിടുത്തും സൂപ്പർ.

ടെസ്റ്റേഴ്സ് നോട്ട്

വിക്ടറിനേക്കുറിച്ച് സത്യം പറഞ്ഞാൽ നല്ലതുമാത്രമേ പറയാനുള്ളു. 125 സിസി ബൈക്കുകളെ നാണിപ്പിക്കുന്ന ഫിറ്റ് ആൻഡ് ഫിനിഷ് റൈഡ് കംഫർട്ട്. കിടിലൻ സസ്പെൻഷൻ. നല്ല ഗ്രിപ്പുള്ള ടയർ, മികച്ച യാത്രാ സുഖം. ഒപ്പം ലീറ്ററിനു 76 കിലോമീറ്റർ ഇന്ധനക്ഷമതയും. സെഗ്‌മെന്റിൽ മറ്റുള്ളവരേക്കാൾ കാതങ്ങൾ മുന്നിലാണ് വിക്ടർ.  

Your Rating: