ആവേശമായി അക്സൻറ്

hyundai-xcent-2017-10
SHARE

ഹ്യുണ്ടേയ് ഏറ്റവുമധികം വിൽക്കുന്ന കാറുകളിലൊന്നാണ് അക്സൻറ്. ഗ്രാൻഡ്, ക്രേറ്റ, അക്സൻറ്. ഇവ മൂന്നുമാണ് എന്നും വിൽപനപ്പട്ടികയുടെ മുകളിൽ. അക്സൻറിനെ വീണ്ടും മുകളിലേക്കു കയറ്റാൻ ഇപ്പോൾ ചില മാറ്റങ്ങളുമായി പുതിയ അക്സൻറ്.

hyundai-xcent-2017-11
Hyundai Xcent 2017

∙ ലെജൻഡ്: കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത കാറൊന്നുമല്ല ആക്സൻറ്. ഇന്ത്യയിൽ ഹ്യുണ്ടേയുടെ പ്രഥമ സെഡാൻ. യഥാർത്ഥ സെഡാൻ എങ്ങനെയാകണമെന്ന് ആദ്യമായി നമുക്കു കാട്ടിത്തന്ന കാറുകളിലൊന്ന്. ഉത്പാദനം നിലച്ച് കാലങ്ങൾ പിന്നിട്ടപ്പോൾ വേറൊരു കാറായി അക്സൻറ് പുനർജനിക്കുകയായിരുന്നു.

hyundai-xcent-2017-4
Hyundai Xcent 2017

∙ ഗ്രാൻഡ് അക്സൻറ്: പഴയ ആക്സന്റേയല്ല പുതിയ ആക്സൻറ്. ഏറെ വിജയകരമായ ഐ ടെൻ ഗ്രാൻഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച കാംപോക്ട് സെഡാനാണത്. ഇപ്പോൾ പുതിയ കുറെ മാറ്റങ്ങളും കാലികമായ പരിഷ്കാരങ്ങളും അകസ്ൻറിനെ ഫ്രഷാക്കി.

hyundai-xcent-2017-6
Hyundai Xcent 2017

∙ സ്റ്റൈലൻ: പുതിയ ഗ്രില്ലും ഹെഡ്‌ലാംപുകളും ബമ്പറും ഡേ ടൈം റണ്ണിങ് ലാംപുകളുമെല്ലാം ചേർന്നപ്പോൾ അക്സൻറ് പുതിയൊരു കാറായി. ഗംഭീര സ്റ്റൈലിങ് എന്നു തന്നെ പറയണം. പഴയ മോഡലിനൊരു എടുപ്പു കുറവുണ്ടെങ്കിൽ പുതിയതിന് എടുപ്പ് തെല്ലു കൂടുതലാണ്.

hyundai-xcent-2017-5
Hyundai Xcent 2017

∙ പിന്നിലേക്ക്: എല്ലാ ഫേസ്‌ലിഫ്റ്റുകളെപ്പോലെ തന്നെ ഇവിടെയും. അടുത്ത പ്രധാന മാറ്റം പിന്നിലാണ്. അതും ഗംഭീര മാറ്റം തന്നെ. ലോഹ ഭാഗങ്ങളിൽ മാറ്റങ്ങളില്ലെങ്കിലും വലിയ മാറ്റമായി തോന്നാൻ കാരണം ടെയ്ൽ ലാംപുകളാണ്. പുതിയ ടെയ്ൽ ലാംപുകൾ ബൂട്ടിലേക്കു കൂടി പരന്നു കയറുന്നത് കാഴ്ചയിൽ വലിയൊരു മാറ്റമുണ്ടാക്കി.

hyundai-xcent-2017-9
Hyundai Xcent 2017

∙ വശങ്ങൾ: ഏച്ചുകെട്ടിയ സെഡാൻ എന്നൊരു തോന്നൽ ആക്സൻറ് ഉണ്ടാക്കുന്നതേയില്ല. ഹാച്ച്ബാക്ക്, സെഡാൻ മോഡലുകൾ തമ്മിൽ വ്യക്തമായ സാദൃശ്യമുണ്ടെങ്കിലും അതു മുൻകാഴ്ചയിൽ അവസാനിക്കുന്നു. വശങ്ങളും പിൻവശവും തനി പുത്തൻ. എന്നു മാത്രമല്ല, ആധുനികം. ഓമനത്തമുള്ള കൊച്ചു സെഡാൻ. പുതിയ രണ്ടു ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വശങ്ങളിലെ മുഖ്യ മാറ്റം.

hyundai-xcent-2017-1
Hyundai Xcent 2017

∙ അകംപൊരുൾ: എതിരാളികളെക്കാൾ കാതങ്ങൾ മുന്നിട്ട് നിൽക്കുന്ന ഫിനിഷും ഗുണമേന്മയും സ്ഥലസൗകര്യവും. പുതിയ ടച് സ്ക്രീൻ സ്റ്റീരിയോ, ബ്ലൂ ആൻഡ് വൈറ്റ് ഇലൂമിനേഷൻ ഡയലുകൾ, ഓട്ടമാറ്റിക് എ സി, റിയർ ഹെഡ് റെസ്റ്റ്, ചെറിയൊരു ലോക്കബിൾ ട്രേ. ഈ ട്രേയിലാണ് യു എസ് ബി ഡ്രൈവ് കുത്താനാവുക. നല്ല സീറ്റുകൾ.

hyundai-xcent-2017-13
Hyundai Xcent 2017

∙ സൗകര്യപ്പെരുമഴ: കീ ലെസ് എൻട്രി, ഇലക്ട്രിക് ഫോൾഡിങ്ങുള്ള വിങ് മിററുകൾ, റിയർ എ സി വെൻറ്, സ്റ്റാർട്ട് സ്റ്റോപ് സ്വിച്ച്, മെമ്മറിയുള്ള സ്റ്റീരിയോ, റിയർ വ്യൂ മിററിൽ വിഡിയോയായി വരുന്ന റിവേഴ്സ് പാർക്ക് അസിസ്റ്റ് സംവിധാനം.

hyundai-xcent-2017-3
Hyundai Xcent 2017

∙ ഡീസൽ: എൻജിൻ വലുതായി. 1.1 ൽ നിന്ന് 1.2 ലേക്ക്. ശക്തി 72 ൽ നിന്ന് 75 പി എസ്. ടോർക്ക് 180 ൽ നിന്നു 194 എൻ എം. സ്റ്റാർട്ട് സ്വിച്ചിൽ വിരലമർത്തിയാൽ വ്യത്യാസം പിടികിട്ടും. നേരിയ മുരൾച്ച പോലുമില്ല. ഒന്നാന്തരം കരുത്ത്. പൊതുവെ വലിയ ശബ്ദവും ബഹളവുമില്ലാതെ പായാനും പ്രശ്നങ്ങളില്ലാതെ പതിയെ നീങ്ങാനും കൽപെുള്ള കാർ

hyundai-xcent-2017
Hyundai Xcent 2017

∙ വില: 6.39 ലക്ഷം മുതൽ.

∙ ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടേയ് 9895790650

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA