യുദ്ധം ചെയ്യാൻ വെർന

SHARE

ഹ്യുേണ്ടയ് മധ്യനിരയിലെ പടക്കുതിരയാണ് വെർന. ചന്തത്തിലും മികവിലും കുതിപ്പിലുമൊക്കെ എക്കാലത്തും എതിരാളികൾക്ക് ഒരു കാതം മുന്നിൽ. വില തെല്ലു കൂടുതലായിരുന്നത് ഒരു കുറവായിക്കരുതിയവർക്ക് എട്ടു ലക്ഷമെന്ന മാന്ത്രിക വിലയുമായി പുത്തൻ വെർന ജനിച്ചിരിക്കുന്നു. 

Hyundai Verna
Hyundai Verna

∙ ചരിത്ര വെർന: ഇന്ത്യയിൽ മോശമല്ലാത്ത പാരമ്പര്യവും ചരിത്രവുമുണ്ട് വെർനയ്ക്ക്. 2006 ലാണ് ഇന്ത്യയിലെത്തുന്നത്. ഹോണ്ട സിറ്റിയുടെ എതിരാളിയായി സ്വീകാര്യതയും കിട്ടി. 2011 ൽ  പുതിയ തലമുറ. വെര്‍ന ഫ്‌ളൂയിഡിക് എന്ന പേരിലെത്തിയ ഈ മോഡലും തിളങ്ങി. എന്നാല്‍ ഇടക്കാലത്ത് വെർനയുടെ വിപണി കാര്യമായി ഇടിഞ്ഞു. കാരണം പുതിയ ഹോണ്ട സിറ്റിയും മാരുതി സിയാസും. ഈ ആധിപത്യം തകര്‍ക്കാനാണ് പുതിയ രൂപത്തിൽ വെര്‍നയുടെ വരവ്. 

Hyundai Verna
Hyundai Verna

∙ സിറ്റിയും സിയാസും: കണക്കുകള്‍ പ്രകാരം മധ്യനിര സെഡാന്‍ വിഭാഗത്തിലെ 80 ശതമാനവും സിറ്റിയും സിയാസും കൈയടക്കി വച്ചിരിക്കുകയാണ്. അത്രയും ശക്തരായ എതിരാളികളുള്ള വിഭാഗത്തിലേക്ക് വെറുതെ വന്നാല്‍ പോരാ. അതുകൊണ്ടു തന്നെ പുതിയ 21 ഫീച്ചറുകളുമായാണ് വെര്‍നയുടെ പുതിയ മോഡല്‍. ഇതിൽത്തന്നെ 9 ഫീച്ചറുകൾ ഈ വിഭാഗത്തിൽത്തന്നെ പുതിയവ.

Hyundai Verna
Hyundai Verna

∙ ഇലാൻട്ര ചെറുതായി: പഴയതൊന്നും ശേഷിക്കുന്നില്ല. തികച്ചും പുതിയൊരു കാറാണ് വെര്‍ന. പഴയ കാറിന്റെ ശേഷിപ്പുകൾ കാണാനേയില്ല. സാമ്യം ആരോപിക്കണമെങ്കിൽ പ്രീമിയം കാറായ ഇലാന്‍ട്രയോടാവാം. പഴയ വെര്‍നയെക്കാള്‍ 65 മി മി നീളവും 29 മി മി വീതിയും 30 മി മി വീല്‍ബെയ്‌സും കൂടുതലുണ്ട്. ഇലാന്‍ട്രയുടെ പുത്തന്‍ കെ ടു പ്ലാറ്റ്‌ഫോം തന്നെ വെർനയ്ക്കും കിട്ടി. ദൃഢത ഉറപ്പാക്കാന്‍ അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ (എ എച്ച് എസ് എസ്) ബോഡി. 

Hyundai Verna
Hyundai Verna

∙ ഫ്ളൂയിഡിക് വിട്ടില്ല: പഴയ മോഡലിന് ചെറിയ ഗ്രില്‍ അപാകതയായി തോന്നിയവര്‍ക്ക് പുതിയ ഹെക്‌സഗന്‍ ഗ്രിൽ ഇഷ്ടപ്പെടും. ഡേ ടൈം റണ്ണിങ് ലാംപ്, കോര്‍ണ്ണറിങ് അസിസ്റ്റ് എന്നിവയുള്ള ഹെഡ്‌ലാംപ്, പ്രൊജക്റ്റര്‍ ഫോഗ് ലാംപ് എന്നിവയുണ്ട്. ഫ്‌ളൂയിഡിക് രൂപകല്‍പന പിന്തുടരുന്ന വശങ്ങളും 16 ഇഞ്ച് അലോയ് വീലുകളും പ്രീമിയം ലുക്ക് നൽകുന്നു. താക്കോലുമായി വാഹനത്തിന്റെ പിറകിലെത്തിയാല്‍ തനിയെ തുറക്കുന്ന ബൂട്ട്. ഈ പുതിയ ടെക്‌നോളജിയെ സ്മാര്‍ട്ട് ട്രങ്ക് എന്നു വിളിക്കാം. മനോഹരമായ എല്‍ ഇ ഡി ടെയില്‍ ലാംപ്, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ എന്നിവ പിന്നഴക്.

Hyundai Verna
Hyundai Verna

∙ എല്ലാമുണ്ട്: ഫീച്ചറുകളുടെ നീണ്ട നിരയാണ് ഉള്ളിൽ. മികച്ച ഫിനിഷും ലാളിത്യവും തുളുമ്പുന്ന ഡാഷ് ബോര്‍ഡും സെന്‍ട്രല്‍ കണ്‍സോളും. നാവിഗേഷനുള്ള വലിയ ടച് സ്‌ക്രീന്‍, ഇലക്ട്രിക് സണ്‍ റൂഫ്, മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സിസ്റ്റം എന്നു വേണ്ട ഈ വിഭാഗത്തിൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സൗകര്യങ്ങൾ. പിൻ എ സി വെൻറ് ഇപ്പോൾ വെർനയിലുമെത്തി. ഇക്കോ കോട്ടിങ് സാങ്കേതികത എ സിക്കുണ്ട്. 

Hyundai Verna
Hyundai Verna

∙യാത്രാസുഖം: അതീവസുഖകരമായ സവാരി നല്‍കുന്ന ടോര്‍ഷന്‍ ബീം സസ്‌പെന്‍ഷനാണ് പിന്നില്‍. സുരക്ഷയ്ക്കായി എ ബി എസ്, ഇ ബി ഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ട്രാക്​ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്‌, ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഡിമ്മിങ് മിറര്‍, ഓട്ടോ എച്ച് ഐ ഡി ഹെഡ്‌ലാംപ്.

Hyundai Verna
Hyundai Verna

∙ ശക്തൻതമ്പുരാൻ: എതിരാളികളെ അക്ഷരാർത്ഥത്തിൽ ചെറുതാക്കുന്ന 1.6 എൻജിനുകൾ. 1.6 ലീറ്റര്‍, വി ടി വി ടി പെട്രോള്‍ എന്‍ജിന് 123 പി എസ്, 155 എന്‍ എം ടോര്‍ക്ക്. ഡീസല്‍ മോഡലില്‍ 1.6 ലീറ്റർ‍ സി ആര്‍ ഡി ഐ, വി ജി ടി എന്‍ജിൻ.  128 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക്. ഒരേ സമയം ശക്തനും ശാന്തനുമാണ് വെര്‍ന. വേഗം കൂടുന്നത് അറിയുകയേയില്ല. മികച്ച ഹാന്‍ഡിലിങ്ങും യാത്രയും. 

Hyundai Verna
Hyundai Verna

∙ വിലക്കുറവ്: സെഡാന്‍ വിഭാഗത്തിലെ 35 ശതമാനം വിപണിയിലാണ് കണ്ണ്. വില 7.99 ലക്ഷം മുതൽ ആരംഭിക്കുന്ന വില ഈ വിഭാഗത്തിലേക്ക് പിടിച്ചു കയറാൻ തീർച്ചയായും സഹായകമാകുമെന്നുറപ്പ്.

∙ ടെസ്റ്റ്െെഡ്രവ്: പോപ്പുലർ ഹ്യുണ്ടേയ് 9895790650

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA