ചെറിയ എൻജിൻ, അധിക ശക്തി

Volkswagen Polo
SHARE

ബീറ്റിലിെൻറ പാതയിലേക്ക് പോളോയും. പുതിയ എൻജിനുമായി പോളോ കൂടുതൽ കരുത്തും അധിക െെമലേജും നേടി ജനപ്രീതിയിലേക്ക്. ബീറ്റിലാണ് അന്നത്തെയും എന്നത്തെയും ഫോക്സ് വാഗൻ. ഹിറ്റ്ലറിെൻറ കാലത്തു പിറന്ന ജനകീയ കാർ. ഇരു ചക്ര ചെലവിൽ കാറോടുമെന്നു കണ്ടു പിടിച്ചതും പ്രാവർത്തികമാക്കിയതും ബീറ്റിലാണ്. പുതിയ എൻജിനെത്തിയതോടെ ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയും കുറഞ്ഞ അറ്റകുറ്റവുമുള്ള ബീറ്റിലിെൻറ യഥാർത്ഥ പിൻഗാമിയാകുന്നു പോളോ. 

∙തനി ജർമൻ: അതു കഴിഞ്ഞേയുള്ളൂ മറ്റെന്തും. കാരണം അഡോൾഫ് ഹിറ്റ്ലർ പറഞ്ഞിട്ടു ഫെർഡിനാൻഡ് പോർഷ് തുടങ്ങിയിട്ടതാണ് ഫോക്സ് വാഗൻ പാരമ്പര്യം. മെഴ്സെഡിസ് തൊട്ടു ബി എം ഡബ്ല്യു വരെ പ്രതിനിധീകരിക്കുന്ന ഈ പാരമ്പര്യത്തിൽ നിന്നു കൈപൊള്ളാതെ നമുക്കു സ്വന്തമാക്കാനാകുന്ന കാർ പോളോയാണെന്നു മാത്രം. 

volkswogen-polo-2
Polo

∙ ലോകകാർ: പോളോ ബീറ്റിലിനെക്കാൾ വലുതാണ്, കാലികവുമാണ്. കുറച്ചുനാൾ മുമ്പ് ന്യൂ ബീറ്റിൽ ഇറങ്ങിയെങ്കിലും അതിലും ജനപ്രിയം പോളോയ്ക്കു തന്നെ. ഒൗഡി 50 മോഡലിൽ നിന്നു പുനർജനിച്ച പോളോയുടെ ടൈപ്പ് സിക്സ് ആർ എന്ന അഞ്ചാം തലമുറയാണിപ്പോൾ ഇന്ത്യയിൽ. 

volkswogen-polo-5
Polo

∙ 1000 സി സി: 1200 പകരം 1000 സി സി. ഇന്ധനക്ഷമതയിൽ 2 കി മി വർധന; 18.78 ലേക്ക്. ശക്തിയിൽ  ഒരു ബി എച്ച് പി കൂടുതൽ. 75 ൽ നിന്ന് 76 ലേക്ക്. സി സി കുറഞ്ഞപ്പോൾ എല്ലാം മെച്ചപ്പെട്ടു. അതുകൊണ്ടു തന്നെ ഇനി മുതൽ 1.2 ലീറ്റർ മോഡലില്ല. എന്നാൽ പെർഫോമൻസ് കാറായി ടർബോ പെട്രോൾ ജി ടി എസ് െഎ തുടരും.

volkswogen-polo-3
Polo

∙ രൂപമാറ്റമില്ല: ഒതുക്കമുള്ള ഒഴുക്കൻ രൂപം തന്നെ. പഴയതുപോലെ ഗ്രില്ലിനു താഴെ കറുപ്പു ഫിനിഷിൽ തുടരുന്ന എയർ ഡാമും ഗ്രിലിലെ ക്രോമിയം ലൈനിങ്ങുകളും ചന്തത്തിനൊപ്പം ഗൗരവവും കൂട്ടുന്നു.

∙ അകത്ത്? ഉന്നത നിലവാരം. കറുപ്പും മങ്ങിയ ബീജും ചേർന്ന ഫിനിഷ്. എ സി വെൻറിലും ഗിയർനോബിലും ക്രോമിയം ലൈനിങ്.ലെതർ ഫിനിഷുള്ള സ്റ്റീയറിങ്ങും ഗിയർനോബും കൂടിച്ചേരുമ്പോൾ കൂടുതൽ ആഢ്യമാകുന്നു. അടിവശം പരന്ന പുതിയ സ്പോർട്ടി സ്റ്റീയറിങ്. ഗേജുകളും മീറ്ററുകളും നിയന്ത്രണങ്ങളും മികച്ച കാഴ്ചയേകുന്നവ. 

∙ സൗകര്യങ്ങൾ: സ്റ്റീരിയോയ്ക്ക് ടച് സ്ക്രീൻ വന്നു. സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണമുണ്ട്. ഓട്ടമാറ്റിക് എ സി.  യു എസ് ബി, ഓക്സിലറി പോർട്ടുകൾക്കൊപ്പം ഒരു മെമ്മറി കാർഡ് സ്ലോട്ട്. തെല്ലു വണ്ണമുണ്ടെങ്കിലും സുഖമായിരിക്കാവുന്ന വലിയ സീറ്റുകൾ. ആവശ്യത്തിനു ലെഗ് റൂം. ഡിക്കിയും തീരെച്ചെറുതല്ല. സ്റ്റോറേജ് സ്ഥലങ്ങളെല്ലാം ലാവിഷ്.

volkswogen-polo-4
Polo

∙ ഡ്രൈവിങ്: മാറ്റങ്ങളിൽ പ്രധാനം എൻജിൻ സ്മൂത് നെസ്. വളരെ ശാന്തനും ശബ്ദരഹിതനുമായി എൻജിൻ. അധികമായി കിട്ടിയ ഒരു ബി എച്ച് പി സാധാരണ അവസ്ഥയിൽ അനുഭവപ്പെടണമെന്നില്ല, എന്നാൽ ഒാവർ ടേക്കിങ് ആയാസരഹിതം. അഞ്ചു സ്പീഡ് ഗീയർബോക്സിനു കൃത്യതയുണ്ട്. സ്റ്റീയറിങ് ഫീൽ കുറച്ചു കൂടി െെലറ്റ്. അതുകൊണ്ടു തന്നെ നഗരത്തിൽ കയ്യൊതുക്കമുള്ള കാർ. അനായാസം പാർക്ക് ചെയ്യാനും വളച്ചെടുക്കാനും സാധിക്കും. അതേ ഡൈനാമിക്സ് കൂടിയ വേഗത്തിലെ സ്റ്റെബിലിറ്റിയിലും കാണാം. ചെറിയ കാറെന്നു കരുതി യാത്രാസുഖം കുറയുമെന്നു കരുതരുത്. ഏതു ഗട്ടറും വിഴുങ്ങുന്ന സസ്പെൻഷനാണ് പോളോയ്ക്ക്. ഉയർന്ന വേഗത്തിലാണ് ഓട്ടമെന്നു പലപ്പോഴും തിരിച്ചറിയില്ല. 

∙ ന്യൂഡൽഹിയിലെ എക്സ് ഷോറൂം വില 5.41 ലക്ഷം മുതൽ.

∙ ടെസ്റ്റ്ഡ്രൈവ്: ഇ വി എം മോട്ടോഴ്സ് 9895764023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA