2.50 ലക്ഷം കുറ‍ഞ്ഞ് െഎ 20 ഒാട്ടൊ

SHARE

പുതിയ െഎ 20 ഒാട്ടമാറ്റിക് നൽകുന്ന അധിക നേട്ടങ്ങൾ ഇതൊക്കെ: വിലയിൽ രണ്ടര ലക്ഷം കുറവ്. ഇന്ധനക്ഷമത ലീറ്ററിന് 3 കിലോമീറ്ററെങ്കിലും അധികം. പഴയ ടോർക്ക് കൺവർട്ടർ ഒാട്ടമാറ്റിക്കിെനക്കാൾ മികച്ച സി വി ടി സാങ്കേതികത. 1.2 കാപ്പ എൻജിെൻറ മികവ്. കുറച്ചുകൂടി മെച്ചപ്പെട്ട െെഡ്രവിങ്. മികവുകൾ മാത്രമായി പുതിയൊരു മോഡൽ.

hyundai-elite-i20-2
Elite i20

∙ പുതുമ: െഎ 20 ഒാട്ടമാറ്റിക് പണ്ടേയുണ്ട്. എന്നാൽ വാർത്തയാകുന്നത് െഎ 20 ക്ക് ആധുനിക സി വി ടി ഒാട്ടമാറ്റിക് കിട്ടി എന്നതാണ്. ശക്തിയിലോ പെർഫോമൻസിലോ ഒരു ഒത്തുതീർപ്പുമില്ലാതെ പ്രായോഗികമായ പുതിയ െഎ 20.

∙ യൂറോപ്യൻ: യൂറോപ്പിനു വേണ്ടി നിർമിക്കുന്ന കാറുകൾ മറ്റുള്ളവയെക്കാൾ എല്ലാക്കാര്യത്തിലും ഒരു പടി മുകളിൽ നിൽക്കും. ഗുണമേന്മയിലും ഉപയോഗക്ഷമതയിലുമൊക്കെ ഈ മികവ് പ്രകടമാണ്. ഇന്ത്യയിലിന്നിറങ്ങുന്ന എല്ലാ കാറുകളും യൂറോപ്യൻ നിലവാരത്തിലുള്ളതല്ല. എന്നാൽ യൂറോപ്പിനു വേണ്ടി ജർമനിയിൽ പൂർണമായും രൂപകൽപന ചെയ്തു നിർമിച്ചതാണ് െഎ 20. യൂറോപ്പിൽ 2008 ൽ ഇറങ്ങിയ െഎ 20 ചെറിയ പരിഷ്കാരങ്ങളോടെ 2011 ൽ ഇവിടെയും വന്നു, പിന്നെ ഇന്ത്യ കീഴടക്കി.

hyundai-elite-i20-4
Elite i20

∙ 10 ലക്ഷം: 10 കൊല്ലം കൊണ്ട് ഇറങ്ങിയത് 10 ലക്ഷത്തിലധികം കാറുകൾ. ഇന്ത്യയിൽ പുറത്തിറങ്ങി ഒരു കൊല്ലം തികയും മുമ്പ് ഒരു ലക്ഷം കാറുകൾ റോഡിലെത്തി എന്നറിയുമ്പോൾ മനസ്സിലാക്കാം ജനപ്രീതി. പ്രീമിയം ഹാച്ച് ബാക്ക് രംഗത്ത് െഎ 20 മുടിചൂടാമന്നൻ.

∙പ്രീമിയം: രൂപകൽപനയിലെ കുലീനതയും ഉള്ളിലെ ആഡംബരവും െെഡ്രവിങ്ങിലെ ത്രസിപ്പുമാണ് െഎ 20. ഈ മികവുകളൊക്കെ ആദ്യമായി ഒരു ഹാച്ച് ബാക്കിലേക്ക് ഇറക്കിക്കൊണ്ടുവന്ന് പ്രീമിയം ഹാച്ച് എന്ന വിഭാഗമുണ്ടാക്കാൻ ഹ്യുണ്ടേയ്ക്ക് സാധിച്ചു.

hyundai-elite-i20-5
Elite i20

∙ രൂപമാറ്റം: കുറച്ചു മാസങ്ങൾക്കു മുമ്പ് െഎ 20 ചെറിയ പരിഷ്കാരങ്ങൾക്കു വിധേയമായി. എന്നാൽ ഫ്യൂയിഡിക് രൂപകൽപനാരീതിയിൽ തെല്ലും മാറ്റമില്ല. ബോൾഡ്, സ്പോർട്ടി, ട്രെൻഡി എന്നൊക്കെ ഹ്യുണ്ടേയ് വിശേഷിപ്പിക്കുന്ന അതേ രൂപം. എന്നാൽ പുതിയ ഡിെെസൻ ടച്ചുകൾ െഎ 20 യെ ഫ്രഷ് ആക്കി.

∙ അന്നു വന്നത്: കാസ്കേഡ് രീതിയിലുള്ള വെട്ടിത്തിളങ്ങുന്ന ഗ്രിൽ, ഡേ െെടം ലാംപുകളുള്ള പ്രൊജക്ടർ ഹെഡ് ലാംപ്, കോർണറിങ് ലാംപ് സൗകര്യം, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്, ഡ്യുവൽ ടോൺ നിറങ്ങൾ, പരിഷ്കരിച്ച മുൻ, പിൻ ബമ്പറുകൾ, പുതിയ പിൻവശം, ടെയ്ൽ ലാംപുകൾ. സീറ്റുകളുടെയും പ്ലാസ്റ്റിക്കുകളുടെയും നിലവാരം ഉയർന്നു. െെഡ്രവർ സീറ്റിനും പിൻ സീറ്റുകൾക്കും ആം റെസ്റ്റ് എത്തി. ഡാഷ് ബോർഡിലെ 18 സെ മി ടച്ച് സ്ക്രീനിൽ ഒാഡിയോ വീഡിയോ നാവിഗേഷനു പുറമെ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാട്ടൊ, ഒാട്ടൊ ഹെഡ് ലാംപ് തുടങ്ങിയ സൗകര്യങ്ങൾ. 

Hyundai Elite i20
Elite i20

∙ സുരക്ഷ വിടില്ല: ഈ വിഭാഗത്തിൽ ആദ്യമായി 6 എയർബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ. സ്റ്റീയറിങ് ടെലസ്കോപിക് ആയും ക്രമീകരിക്കാം. എ ബി എസ്, ഇ ബി ഡി, െെഡനാമിക് െെഗഡ് െെലന്‍ തരുന്ന പിൻ ക്യാമറ.

∙ െെഡ്രവിങ്: െെഡ്രവിങ് സുഖം ലക്ഷ്യമിട്ട് ക്രമീകരിച്ചതാണ് പുതിയ സി വി ടി. കാപ്പ 1.2 പെട്രോളിൽ മാത്രമേ നിലവിൽ ഒാട്ടമാറ്റിക് ലഭിക്കൂ. ആയാസ രഹിതമായ െെഡ്രവിങ്ങാണ് പുതിയ ഒാട്ടമാറ്റിക്കിെൻറ മികവ്. തലവേദനകളില്ല. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം സി വി ടി ക്രമീകരിച്ചിരിക്കുന്നു. മാനുവലായി അപ്, ഡൗൺ ഒാപ്ഷനുമുണ്ട്. മൊത്തത്തിൽ സംഗതി കൊള്ളാം.

hyundai-elite-i20-1
Elite i20

∙ വിലക്കുറവ്: 10.36 ലക്ഷം രൂപയായിരുന്നു നിലവിൽ െഎ 20 ഒാട്ടമാറ്റിക്കിെൻറ ഒാൺറോഡ് വില. ഇപ്പോഴിത് 7.95 ലക്ഷത്തിൽ ആരംഭിക്കുന്നു. മാഗ്ന എന്ന മോഡലില്‍ക്കൂടി ഒാട്ടമാറ്റിക് എത്തിയിട്ടുണ്ട്. താരതമ്യേന ലളിതമായ സി വി ടി വന്നതാണ് വിലക്കുറവിനു പിന്നിലെ മുഖ്യകാരണം

∙ ടെസ്റ്റ്െെഡ്രവ്: പോപ്പുലർ ഹ്യുണ്ടേയ് 9895790650 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA