ഹോണ്ട നിരയിലെ രാജ്യാന്തര സാന്നിധ്യമായ സിവിക് തിരിച്ചെത്തി. 2013 ൽ ഇന്ത്യ വിട്ട സിവിക് ഏറ്റവും പുതിയ രൂപമായി പുനരവതരിക്കുകയാണ്. അഞ്ചു െകാല്ലത്തെ ഇടവേളയ്ക്കു ശേഷം എത്തുമ്പോള്‍ ലോകത്തിൽ ഇന്നു ലഭിക്കുന്ന ഏറ്റവും പുതിയ മോഡൽ ഇന്ത്യയ്ക്കു കിട്ടും. പത്താം തലമുറ.

∙ താരം: ഹോണ്ടയുടെ താരമാണ് സിവിക്. ഏറ്റവുമധികം വിൽപന നേടിയിട്ടുള്ള ഹോണ്ട മോഡലുകളിലൊന്ന്. 1972 മുതൽ സജീവ സാന്നിധ്യം. മൂന്നു ഡോർ ഹാച്ച് ബാക്കായി ജനിച്ച് പത്താം തലമുറയിലെത്തുമ്പോൾ പ്രീമിയം സെഡാനായി ലോകത്ത് ഏതാണ്ടെല്ലാ രാജ്യങ്ങളിലും സിവിക് അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു. ഒതുക്കവും ആഢ്യത്തവും ചന്തവുമുള്ള സെഡാൻ എന്നാണ് സിവികിനു ഖ്യാതി.

∙ പത്താമൻ: തലമുറയിൽ പത്താമനാണെങ്കിലും രാജ്യാന്തര തലത്തിൽ ലഭിക്കുന്ന സിവികിനെക്കാൾ പരിഷ്കാരിയാണ് ഇന്ത്യയിലെത്തുക. 2016 ൽ ലോക വിപണികളിലിറങ്ങിയ സിവിക് ചെറിയ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. മുഖ്യമായും കാലികമായ മുഖം മിനുക്കലുകളും ഇന്ത്യയ്ക്കായുള്ള സാങ്കേതിക പരിഷ്കാരങ്ങളും. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കു കിട്ടുന്നത് ലോകത്തിലെ ഏറ്റവും മികച്ച സിവിക് ആണെന്നു പറയാനാവും.

∙ ചന്തം: മനോഹരമായ കാറാണ് സിവിക്. ഏതു വശത്തു നിന്നു നോക്കിയാലും ഇഷ്ടപ്പെടും. ജാപ്പനീസ് കബുക്കി നർത്തകർക്കൊപ്പം പ്രൗഢ ഗംഭീരമാണ് സിവികിന്റെ രൂപകൽപനയെന്നു ഹോണ്ട പറയുന്നു. ഈ നൃത്ത രൂപത്തിെൻറ പ്രത്യേകതയായ സൗന്ദര്യം തൊലിപ്പുറത്തു മാത്രമല്ല ഉള്ളിലേക്കും ഉണ്ടാവണം എന്ന രീതിയും സിവിക് രൂപകൽപനയിലും സാങ്കേതികതയിലും പാലിക്കപ്പെടുന്നു.

∙ വലുപ്പം: പഴയ കാറിനെക്കാൾ വലുപ്പം തോന്നിക്കും. വലിയ ക്രോം ഗ്രില്ലും ബംബറും എൽഇഡി ഹെഡ്‌ലാംപുമാണ് ഈ വലുപ്പക്കൂടുതലിനു കാരണം. ക്രോം ഫിനിഷുള്ള ഫോഗ് ലാംപ് കൺസോള്‍. വീൽ ആർച്ചിനോട് ചേർന്നുള്ള സൈഡ് ഇൻഡികേറ്റർ അധികം കാറുകളിൽ കണ്ടിട്ടില്ല. ശ്രദ്ധേയമായ ഷോൾഡർ ലൈനും വശങ്ങളും. അലോയ് വീലുകളും വ്യത്യസ്തം. പിന്നിലേയ്ക്ക് ഒഴുകിയറങ്ങുന്ന റൂഫ് ലൈൻ. പിന്നിലും വലിയ ബംബറുകൾ.

∙ പ്രീമിയം: ആഡംബരത്തിന് മുൻതൂക്കമുള്ള ഉൾവശം. അടിസ്ഥാന നിറങ്ങള്‍ കറുപ്പും ബെയ്ജും. ഡാഷ് ബോർഡിൽ സിൽവർ നിറത്തിലുള്ള ഇൻസേർട്ടുകള്‍. െെഡ്രവർ സീറ്റ് എട്ടു തരത്തിൽ ക്രമീകരിക്കാം. െെഡ്രവർക്കും മുൻയാത്രക്കാരനും പ്രത്യേകം നിയന്ത്രണമുള്ള ക്ലൈമറ്റ് കൺട്രോള്‍. ഇലക്ട്രിക് സൺറൂഫ്. 7 ഇഞ്ച് കളർ ടിഎഫ്ടി ഡിജിറ്റൽ ഡിസ്പ്ലെയും ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും. ഇലക്ട്രിക് ഹാൻഡ് ബ്രേക്ക്. ധാരാളം സ്റ്റോറേജ്. സുഖകരമായ യാത്ര നൽകുന്ന സീറ്റുകൾ.

∙ എൻജിനുകൾ: 1.8 ലീറ്റർ പെട്രോൾ, 1.6 ലീറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 1.8 ലീറ്റർ പെട്രോൾ മോഡലിന് 141 പിഎസ്. 1.6 ലീറ്റർ ഡീസലിന് 120 പിഎസ്. പെട്രോൾ മോഡൽ സിവിടി ഒാട്ടമാറ്റിക്കിൽ മാത്രം. ഡീസലിന് 6 സ്പീഡ് മാനുവൽ ട്രാൻസ് മിഷൻ, ഒാട്ടമാറ്റിക് ഇല്ല. ഗ്രൗണ്ട് ക്ലിയറൻസ് രാജ്യാന്തര മോഡലിനെക്കാൾ ഉയർത്തിയിട്ടുണ്ട്.

∙ െെമലേജ് ചാംപ്യൻ: ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധന ക്ഷമത. പെട്രോൾ മോഡലിന് 16.5 കിലോമീറ്ററും ഡീസലിന് 26.8 കിലോമീറ്ററും. െെഡ്രവിങ് സുഖത്തിലും പിക്കപ്പിലും രണ്ട് എൻജിനുകളും ഒന്നിനൊന്നു മെച്ചം. മികച്ച സസ്പെൻഷൻ യാത്രാസുഖം കൂട്ടുന്നു.
∙ വില: പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകും. സിറ്റിയുടെ ഉയർന്ന മോഡലിനു മുകളിൽ വില ആരംഭിക്കാനാണ് സാധ്യത.