Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ 20 ആക്ടീവ് ആയി

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook

ക്രോസ് ഓവറുകളുടെ കാലമാണ്. ടൊയോട്ട എറ്റിയോസ് ക്രോസ്, പേളോ ക്രോസ്, ഫിയറ്റ് അവൻചുറ... എന്നിങ്ങനെ പോകുന്നു ക്രോസ് ഓവർ നിര. ഇന്നു വരെ ക്രോസ് ഓവർ പരീക്ഷണം നടത്താൻ മടിച്ചിരുന്ന ഹ്യുണ്ടേയ് ഇപ്പോഴിതാ ഒന്നാന്തരമൊരു ക്രോസ് ഓവറുമായി രംഗത്തെത്തുന്നു. ഐ 20 ആക്ടിവ്. ഉള്ളിലും പുറത്തും ഒട്ടേറെ സ്പോർട്ടി മാറ്റങ്ങളുമായെത്തുന്ന ആക്ടിവ് ടെസ്റ്റ് ഡ്രൈവിലേക്ക്.

∙ രൂപകൽപന: ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും വിലപ്പിടിപ്പുള്ള ഹാച്ച ്ബാക്കുകളിൽ ഒന്നായ ഐ ട്വൻറി പുതിയ അവതാരത്തിലും ആ സ്ഥാനം വിട്ടുകളയുന്നില്ല. ഏറ്റവും ഭംഗിയും ഗാംഭീര്യവുമുള്ള ക്രോസ് ഓവറാകാനാണ് ശ്രമം. കാഴ്ചയിൽ അതു നന്നായി പ്രതിഫലിക്കുന്നുമുണ്ട്. പൊതുവെ സെക്സി എന്നു വിളിച്ചു പോകുന്ന രൂപഭംഗി ഐ ട്വൻറിക്ക് നിലവിൽ ഉള്ളതു കൊണ്ടാവണം ക്രോസ് ഓവർ വലിയ അത്ഭുതമൊന്നുമല്ല. ഏതാനും ഷേഡുകൾക്ക് നിലവിലുള്ള ഐ ട്വൻറിയെ പിന്നിലാക്കുന്ന വാഹനം എന്നു വിശേഷിപ്പിക്കാം.

I 20 Active Back View of I 20 Active

പുറം കാഴ്ചയിലുള്ള മുഖ്യമാറ്റങ്ങൾ ഇവയൊക്കെ: പുതിയ ഡി ആർ എൽ പ്രൊജക്ടർ ഹെഡ്ലാംപുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ സ്പോയ്ലർ, പുതിയ ഹൈ ടെക് മൂന്നു സ്റ്റെപ് പിൻലാപ്, സ്പോർട്സ് കാറുകളുടേതു പോലെയുള്ള ഫ്യുവൽ ക്യാപ്, വശങ്ങളിലും മുന്നിലും പിന്നിലുമൊക്ക ക്ലാഡിങ്, പിന്നിലും മുന്നിലും മിനി കൂപ്പറിനെ അനുസ്മരിപ്പിക്കുന്ന ഉരുളൻഫോഗ് ലാംപുകൾ... ഇത്രയൊക്കെ ചേരുമ്പോൾ ഏതാണ്ടൊരു മിനി എസ് യു വിയുടെ ചേലുണ്ട് ആക്ടീവിന്.

ഡേ ടൈം റണ്ണിങ് ലാംപുകൾ ഈ വിഭാഗത്തിൽ വേറൊരു കാറിനുമില്ല. ഉൾവശം മുഴുവൻ പുതുമയാണ്.രണ്ടു തീം നിറങ്ങൾ. ഒന്നുകിൽ നീലയും കറുപ്പും. അല്ലെങ്കിൽ കുറെക്കൂടി സ്പോർട്ടിനെസ് നൽകുന്ന ആംബർ, കറുപ്പ്. സീറ്റുകളിലും ഈ തീം പടരുന്നുണ്ട്. ഗ്ലൗവ്ബോക്സ് കൂളിങ്, സ്പോർട്ടിഗിയർ നോബ്, അലൂമിനിയം സ്പോർട്ടി പെഡലുകൾ, റിയർ പാർക്കിങ് ക്യാമറ, പുതിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ പുതുമ. എട്ടു സ്പീക്കറുകളുള്ള സ്റ്റീരിയോ സിസ്റ്റം. വലിയ സീറ്റുകൾ. ധാരളം സ്ഥലം. പ്രത്യേകിച്ച് പിന്നിൽ. പിൻ എ സി വെൻറുകൾ. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോളും പുഷ് ബട്ടൻ സ്റ്റാർട്ടുമടക്കമുള്ള ഫീച്ചറുകൾ നിലനിർത്തി.

I 20 Active Interior of I 20 Active

* ഡ്രൈവിങ്:* 1.2 കാപ്പ പെട്രോൾ, ഡീസൽ മോഡലുകൾ. രണ്ടും പഴയ മോഡലിലുള്ളതെങ്കിലും പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. ഡീസലാണു താരം. 90 പി എസ് ശക്തിയും 220 എൻ എം ടോർക്കും ഈ കാറിന് മികച്ച കുതിപ്പേകുന്നു. ശക്തിയുടെ കാര്യത്തിൽ എതിരാളികളെക്കാൾ മികവില്ലെങ്കിലും ഡ്രൈവിങ് സുഖത്തിൽ തീർച്ചയായും ഒൗന്നത്യമുണ്ട്. ആറു സ്പീഡ് ഗീയർബോക്സ് ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല. പൊതുവെ നഗര, ഹൈവേ യാത്രകൾക്ക് ആക്ടീവ് നിലവിലുള്ള എലീറ്റ് പോലെ നന്നായി പെരുമാറും.

I 20 Active

22.54 ആണ്മൈലേജ്. 1.2 കാപ്പ 83 പി എസ് ശക്തിയും 117എൻ എം ടോർക്കും വരെ ആർജിക്കുന്നുള്ളെങ്കിലും ഡ്രൈവിങ് മോശമല്ല. സാധാരണക്കാരൻറെ ഉപയോഗത്തിന് ഈ ശക്തി ധാരാളം. മൈലേജ് 18.6 കിമി. രണ്ടു മോഡലിലും യാത്രാസുഖം ഗണ്യമായി കൂടിയിട്ടുണ്ട്. സസ്പെൻഷൻ ട്യുണിങും ശബ്ദ ഇൻസുലേഷനുമാകാം കാരണം.

I 20 Active

∙ ഷോറൂം വില: പെട്രോൾ മോഡൽ 6.68 മുതൽ 7.9 ലക്ഷം വരെ. ഡീസൽ 7.63 മുതൽ 8.89 ലക്ഷം വരെ.

VIEW FULL TECH SPECS
Engine
Engine Label 1.2L Kappa
Displacement (cc) 1,197
Max. Power (ps / rpm) 83 / 6,000
Max. Torque (kg·m / rpm) 11.7 / 4,000
Number of cylinders 4
Transmission Type Manual 5