Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാപിഡ് ഇപ്പോൾ സുപർബ്

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
skoda-rapid-testdrive Skoda Rapid

സുപർബ് താഴേക്കിറങ്ങി വന്നതുപോലൊരു റാപിഡ്. പുതിയ സ്കോഡ റാപിഡ് കണ്ടാൽ കൊതി വരും. ഏറ്റവും ചെറിയ സ്കോഡയ്ക്ക് ഏറ്റവും വലിയ സ്കോഡയുടെ ചേലാണിപ്പോൾ. ഗ്രില്ലിൽ നിന്നു ബോണറ്റിലേക്കു സ്ഥാനക്കയറ്റം കിട്ടിയ സ്കോഡ ലോഗോയും പുതിയ ഗ്രില്ലും എയർ ഡാമിലെ ഹണികോംബ് രൂപകൽപനയുമാണ് പുതിയ മനോഹര രൂപത്തിനു പിന്നിൽ.

skoda-rapid-testdrive-9 Skoda Rapid

∙ ബാഡ്ജ് എൻജിനിയറിങ്: സ്കോഡയെയും ഫോക്സ്‌വാഗനെയും വേർതിരിക്കുന്നത് എന്താണ്? ബാഡ്ജ് എൻജിനിയറിങ് എന്നു വിളിക്കുന്ന ഒരു ഏർപ്പാടുണ്ട്. ഒരേ കമ്പനി തന്നെ ഒരേ ഘടകങ്ങൾ ഉപയോഗിച്ച് രണ്ടു ബ്രാൻഡിൽ രണ്ടു മോഡൽ ഇറക്കുന്നു. ചെറിയ ചില മാറ്റങ്ങളും ബ്രാൻഡ് നാമവും മാത്രം വ്യത്യസ്തം. ബാക്കിയെല്ലാം ഒന്നു തന്നെ. വെന്റോയും റാപിഡും ബാഡ്ജ് എൻജിനിയറിങ്ങിന്റെ സൃഷ്ടികളാണ്.

skoda-rapid-testdrive-7 Skoda Rapid

∙ ഒൗഡി എ 3: ഈ തിയറിയിൽ അവസാനം പിറന്നത് പ്രീമിയം ബ്രാൻഡായ ഔഡി എ 3. വോന്റോയും റാപിഡും ഉള്ളിലെ ഘടകങ്ങൾ പങ്കുവയ്ക്കുമ്പോൾ എ 3 ഏറെ വില പിടിപ്പുള്ള ഉൾവശവും സൗകര്യങ്ങളും നൽകുന്നു എന്ന വലിയൊരു വ്യത്യാസമുണ്ട്. എന്നാൽ എൻജിനിലും പ്ലാറ്റ്ഫോമിലും മെക്കാനിക്കൽ സൗകര്യങ്ങളിലും സാദൃശ്യങ്ങളേറെ.

skoda-rapid-testdrive-6 Skoda Rapid

∙ ആഢ്യൻ: ചരിത്ര പരമായി സ്കോഡ ആഢംബരമാണ്. ഉടമകളായ ഫോക്സ്‌വാഗനെക്കാൾ പഴയ ചെക്കൊസ്ലോവാക്യൻ ബ്രാൻഡ്. ആഡംബര കുതിരവണ്ടികളും കാറുകളും നിർമിച്ചിരുന്ന കമ്പനി. റാപിഡ് എന്നത് സ്കോഡ ചരിത്രത്തിലെ പുതിയ നാമവുമല്ല. 1984 മുതൽ കുറെ നാൾ തിളങ്ങി നിന്നിരുന്ന ഒരു മോഡലിന്റെ പേരാണ് റാപിഡ്.

skoda-rapid-testdrive-3 Skoda Rapid

∙ ഇപ്പോൾ വലിയ മാറ്റം: മാറ്റങ്ങളിൽ മുഖ്യം മുൻവശത്തിനുണ്ടായ പരിഷ്കാരങ്ങൾ തന്നെ. പുതിയ അലോയ് വീൽ രൂപകൽപന, ചുവപ്പും നീലയുമടക്കം രണ്ടു പുതിയ നിറങ്ങൾ, ക്രോമിയം ഡോർ ഹാൻഡിൽ, ഇൻറഗ്രേറ്റഡ് സ്പോയ്‌ലർ എന്നീ മാറ്റങ്ങൾ പുറമെയുണ്ട്.

skoda-rapid-testdrive-2 Skoda Rapid

∙ ഉള്ളിലും: പുതിയ എബൊണി ആൻഡ് ഐവറി എന്നു വിശേഷിപ്പിക്കപ്പെടുന്ന നിറങ്ങളാണിപ്പോൾ. പോറലേൽക്കാത്ത ഡാഷ് ബോർഡ്, പുതിയ ടച് സ്ക്രീൻ സംവിധാനം, ഫുട് വെൽ ഇലൂമിനേഷൻ, ക്രൂസ് കൺട്രോൾ, വലിയ പിൻ സീറ്റുകൾ എന്നിവ പുതുമകൾ. പിന്നിൽ എ സി വെൻറ് നൽകിയതും വെൻറോയിലെപ്പോലെ കോ ഡ്രൈവർ സീറ്റ് പിന്നിലിരുന്ന് തള്ളി മാറ്റാവുന്നതും പിൻ യാത്രികനോടുള്ള കരുതലിന്റെ ബാക്കിയാണ്.

skoda-rapid-testdrive-5 Skoda Rapid

∙ സുരക്ഷയ്ക്ക് മുൻതൂക്കം: തുടക്ക മോഡൽ മുതൽ എ ബി എസും എയർ ബാഗുമുണ്ട്. ഇറക്കത്തിൽ ഉരുളാതെ കാക്കുന്ന ഹിൽ ഡിസെൻഡ് ഓട്ടമാറ്റിക്മോഡലിൽ മാത്രം. സ്റ്റീയറിങ് ഉയരവും ഡ്രൈവറിലേക്കുള്ള അടുപ്പവും ക്രമീകരിക്കാം.

skoda-rapid-testdrive-4 Skoda Rapid

∙ കൂടുതൽ കരുത്ത്: 1500 സി സി, 110 ബി എച്ച് പി, 250 എൻ എം ടോർക്ക് ഡീസൽ എൻജിൻ. പഴയതിലും അഞ്ചു ബി എച്ച് പി കൂടുതലുണ്ട്, നിശ്ശബ്ദനും കാര്യക്ഷമവുമാണ്. എഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക്ഗിയർ ബോക്സ് ഫോക്സ് വാഗൻ ഗ്രൂപ്പിലെ ഏറ്റവും ആധുനികശ്രേണിയിൽ നിന്നെത്തുന്നു. ലീറ്ററിന് 21.73 ആണ് മൈലേജ്.

skoda-rapid-testdrive-1 Skoda Rapid

∙ സുഖം: ഡ്രൈവിങ് ആയാസരഹിതം. ഗിയർ മാറി കഷ്ടപ്പെടേണ്ട. സ്പോർട് മോഡിലിട്ടാൽ കുതിപ്പു കൂടും. ബോറടിക്കുമ്പോൾ മാനുവലിലേക്ക് പോകാം. ട്രിപ്ട്രോണിക്ഗിയർബോക്സ് മാനുവൽ മോഡിലും ഓടും. സസ്പെൻഷനിലെ പരിഷ്കാരങ്ങൾ യാത്രാസുഖം നൽകുന്നു. ബ്രേക്കിങ്ങും കൃത്യതയുള്ളത്. അടുത്ത കാർ റാപിഡ് തന്നെ; ആലോചിക്കാനില്ല...

∙ വില: എക്സ് ഷോറൂം വില 9.65 ലക്ഷത്തിൽ ആരംഭിക്കുന്നു.

Your Rating: