Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപർബ് ഇപ്പോള്‍ സൂപ്പർ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
skoda-superb-testdrive Skoda Superb

മെഴ്സെഡിസ് ഇ ക്ലാസിനെയും ഒൗഡി എ സിക്സിനെയും വെല്ലാൻ ഒരു സ്കോഡ. പുതിയ സുപർബ് ഏതാനും മാസം മുമ്പ് ഇറങ്ങിയപ്പോൾ ബ്രിട്ടനിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് അങ്ങനെയാണ്. പുതിയ സുപർബ് സൂപ്പറാണെന്ന് ആദ്യകാഴ്ചയിലേ പിടികിട്ടും. ഓടിച്ചാൽ ഈ ബോധംകൂടുതൽ ശക്തമാകും. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

skoda-superb-testdrive-8 Skoda Superb

∙ ചരിത്രം: ഫോക്സ്‌വാഗൻ കാറുകൾ ഒരുകാലഘട്ടത്തിന്റെ ചരിത്രമാണ്. ലോകാത്തേര ബ്രാൻഡുകളുടെ സങ്കലനവുമാണ്. ഫോക്സ്‌വാഗൻ തനി ജർമനാണെന്നു വിശ്വസിക്കുന്നവർ ഈ ബ്രാൻഡിനൊപ്പം ഇപ്പോൾ ഇറ്റാലിയനും ബ്രിട്ടീഷും ഫ്രഞ്ചും സ്പാനിഷും സ്വീഡിഷും ചെക്കൊസ്ലോവാക്യനുമൊക്കെ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നറിയണം. ജർമനിയിൽ ജനിച്ച സാധാരണക്കാരന്റെ കാറായ ഫോക്സ്‌വാഗനിപ്പോൾ സ്വന്ത നാട്ടുകാരും വരേണ്യരുമായ ഔഡിയെയും പോർഷെയുമൊക്കെ സ്വന്തമാക്കി. ഫ്രാൻസിന്റെ സ്വന്തം സൂപ്പർകാറായ ബുഗാട്ടി, ഇറ്റലിയിലെ ലംബോർഗിനി, സ്വീഡനിലെ സിയറ്റ്, ചെക്കൊസ്ലോവാക്യയുടെ സ്കോഡ, ബ്രിട്ടനിലെ ആഡംബരമായ ബെൻറ്ലി എന്നിവയൊക്കെ ഫോക്സ്‌വാഗൻ തന്നെ. ഇറ്റാലിയൻ ഡുക്കാട്ടി ബൈക്കും സ്വീഡിഷ് സ്കാനിയ ട്രക്കും ജർമനിയുടെ തന്നെ മാൻ ട്രക്കുമൊക്കെ ഫോക്സ്‌വാഗനു സ്വന്തം.

skoda-superb-testdrive-6 Skoda Superb

∙ ഒരേ ബ്രാൻഡ്: സ്വന്തമായി അനേകം ബ്രാൻഡുകളുണ്ടെങ്കിലും ഔഡിയും ഫോക്സ്‌വാഗനും സ്കോഡയുമായുള്ള ബന്ധമാണ് സുദൃഢം.കാരണം മറ്റു ബ്രാൻഡുകളൊക്കെ തെല്ലും കലർപ്പില്ലാതെ അവരരവരുടെ നിർമാണകന്ദ്രേങ്ങളിൽത്തന്നെ ഉത്പാദിപ്പിക്കുമ്പോൾ ഈ മൂന്നു ബ്രാൻഡുകൾ കാതലായ ഘടകങ്ങളും രൂപകൽപനയും നിർമാണ സൗകര്യങ്ങളും പങ്കുവയ്ക്കുന്നു. ഫോക്സ്‌വാഗൻ ഇന്ത്യയിൽ ഉത്പാദനശാല തുടങ്ങിയതു മുതൽ സ്കോഡയും ഫോക്സ്‌വാഗനും ഒരേ ശാലയിൽ നിന്നാണു ജനിക്കുന്നത്.

skoda-superb-testdrive-5 Skoda Superb

∙ ഒരേ ഘടകങ്ങൾ: ബന്ധങ്ങൾ ഇങ്ങനെ നീങ്ങുമ്പോൾ മോഡലുകളും പരസ്പരം കടപ്പെട്ടിരിക്കുന്നു. പസാറ്റും എ സിക്സും സുപർബും ഒരേ പ്ലാറ്റ്ഫോം തന്നെ. ഗിയർബോക്സുകളും എൻജിനുകളും മറ്റു സൗകര്യങ്ങളും സൗകര്യപൂർവം പങ്കുവയ്ക്കുന്നു. എന്നാൽകാഴ്ചയിൽ തികച്ചും വ്യത്യസ്തം. സൗകര്യങ്ങളിലും വിലയും ബ്രാൻഡുമനുസരിച്ച് മാറ്റങ്ങൾ വരും.

skoda-superb-testdrive-4 Skoda Superb

∙ ആദ്യ ഫോക്സ്‌വാഗൻ: ഇന്ത്യയിൽ നാമാദ്യംകണ്ട ഫോക്സ്‌വാഗൻ സ്കോഡയാണ്.2002 ൽ ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ മെഴ്സെഡിസിനു തുല്യം ആഡംബരം തെല്ലു വിലക്കുറവിൽ സ്വന്തമാക്കാമെന്നു മനസ്സിലാക്കിത്തന്ന ബ്രാൻഡ്. ഇന്നും സ്കോഡയുടെ പിടിവള്ളി അതു തന്നെ. തെല്ലുകുറഞ്ഞ വിലയിൽ ആഡംബരത്തികവ്.

skoda-superb-testdrive-7 Skoda Superb

∙ രൂപകൽപന: തികച്ചും പുതിയ പ്ലാറ്റ്ഫോമിൽ പുതിയ ഡിസൈൻ ഫിലോസഫിയിൽ ജനിച്ച സുപർബിന് ഇപ്പോൾ ചതുരവടിവുകളാണ്. മുന്നഴകും പിന്നഴകും മാറിമറിഞ്ഞു. എൽ ഇഡി റണ്ണിങ് ലൈറ്റുകളും ഇന്റഗ്രേറ്റഡ് പവർ വാഷറുകളുമുണ്ട്.

skoda-superb-testdrive-2 Skoda Superb

∙ പിന്നഴക്: പിന്നിലെ മാറ്റങ്ങൾകൂടുതൽ സ്വാഗതാർഹമായിതോന്നി. ഇന്ത്യയിലിന്ന് അധികമൊന്നുംകാറുകളിൽ കാണാത്ത പിൻവശം. പിൻ ഗ്ലാസിന്റെ സ്ഥാനവും രൂപവും ഒരു ലിമോസിനെ അനുസ്മരിപ്പിക്കും. വശങ്ങളിൽപ്പോയി നോക്കുമ്പോഴാണ് സുപർപ് ലിമോസിനോടു വേണമെങ്കിൽ മത്സരിക്കാനാവും വിധം വലിയകാറാണെന്ന തോന്നലുണ്ടാകുന്നത്. നീണ്ടു നിവർന്നങ്ങനെകിടക്കുന്നു.

skoda-superb-testdrive-3 Skoda Superb

∙ ഉള്ളഴക്: മെഴ്സെഡിനോേടാ ബീമറിനോടോ ഒൗഡിയോേടാ കിടപിടിക്കുന്ന ഉൾവശം. സ്റ്റീയറിങ്ങിനും ട്രിമ്മിനും ടച്സ്ക്രീൻ സ്റ്റീരിയോ സിസ്റ്റത്തിനുമെല്ലാം പരിഷ്കാരങ്ങളുണ്ടായി. മുന്നിൽ പവർ സീറ്റുകൾ. പിന്നിലെ യാത്രികർക്ക് ബിസിനസ് ക്ലാസ് സവാരി. എട്ട് എയർബാഗുകളടക്കം ടാങ്കിനുള്ളിൽ യാത്ര ചെയ്യുന്ന സുരക്ഷ.

skoda-superb-testdrive-1 Skoda Superb

∙ ഡ്രൈവിങ്: രണ്ടു ലീറ്റർ ടി ഡി ഐ എൻജിൻ. 177 പി എസ്. പഴയ മോഡലിനെക്കാൾ 37 പി എസ് അധികം.18.19കി മി ഇന്ധനക്ഷമത. സിക്സ് സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സ്. ലൈറ്റ് സ്റ്റീയറിങ്. ചെറിയൊരു കാർ കുതിക്കുന്നതു പോലെ സുപർബ്പായും. ഇനിയും പഞ്ച് പോരാത്തവർക്ക് സ്പോർട്ടി മോഡിലിട്ടൊന്നു കലക്കാം. മാനുവൽ ഓപ്ഷനുമുണ്ട്. മാനുവൽ മോഡിലിട്ട് പാഡിൽഷിഫ്റ്റ് നടത്തിയാൽറാലി ഡ്രൈവിങ് സുഖം കിട്ടും. ബ്രേക്കിങ്ങും നിയന്ത്രണവും എല്ലാം മെച്ചപ്പെട്ടു.

∙ എക്സ് ഷോറൂം വില: 26 ലക്ഷം മുതൽ.
∙ ടെസ്റ്റ്ഡ്രൈവ്: പിന്നാക്കിൾ സ്കോഡ: 7025200200

E-Brochure

Your Rating: