നിറങ്ങളിൽ നീരാടി ലിവ

liva-dual-tone-1
SHARE

ലിവ ഇപ്പോൾ പഴയ ലിവയല്ല. ആകെയങ്ങു മാറി. ഡ്യുവൽ ടോൺ നിറങ്ങളും കറുപ്പ് മുന്നിട്ടു നിൽക്കുന്ന പുതിയ നിറക്കൂട്ടും ലിവയെ മറ്റൊരു കാറാക്കി മാറ്റി. അടുത്തയിടെ ഒട്ടേറെ മാറ്റങ്ങളുമായെത്തിയ ലിവയുടെ പുതുനിറ‘‘ച്ചാർത്തിലേക്കും മറ്റു വിശേഷങ്ങളിലേക്കും.

∙ ക്യു ക്ലാസ്: ക്വാളിറ്റി ക്ലാസ് ഇന്ത്യയിൽ ടൊയോട്ട ആദ്യം കൊണ്ടു വന്നത് എറ്റിയോസിലൂടെയല്ല. ലിവയിലൂടെയുമല്ല. ക്വാളിറ്റിയും സർവീസും സംയോജിക്കുന്ന ക്വാളിസിലായിരുന്നു. ക്വാളിസുമായി ഇന്ത്യയിൽ രംഗപ്രവേശം ചെയ്തപ്പോൾ ആദ്യമായി നാം തൊട്ടറിഞ്ഞു ടൊയോട്ടയുടെ ഗുണനിലവാരം. ഇതേ ക്യു ക്ലാസിൻറെ പിന്തുടർച്ചയാണ് എറ്റിയോസും ലിവയും.

liva-dual-tone
Liva

∙ പുറംമോടി: മുകൾവശത്തിന് വ്യത്യസ്ത നിറം വന്നത് കാഴ്ചയിൽ വരുത്തിയ മാറ്റം ചെറുതല്ല. ഒരു പടി മുകളിൽ നിൽക്കുന്ന കാറുകളുടെ ചേലാണിപ്പോൾ. ഇതിനൊപ്പം കറുപ്പു ഫിനിഷുള്ള ഗ്രിൽ, ക്രോമിയം ബേസലുള്ള ഫോഗ് ലാംപ്, ഫോഗ് ലാംപിനു ചുറ്റും കാർബൺഫൈബർ ഫിനിഷ് എന്നിവയെത്തി. സ്പോർട്ടി റൂഫ് സ്പോയ്ലറാണ് മറ്റൊരു വലിയ ചേല്. വിങ് മിററുകൾ ഇപ്പോൾ  ഉള്ളിൽ നിന്നു മടക്കാനും തുറക്കാനുമാവും.

∙ അകംപൊരുൾ: അടുത്തയിടെ സീറ്റുകൾക്കും ഡാഷ് ബോർഡിനും ഫിനിഷിങ്ങിനും മറ്റും വന്ന വലിയ മാറ്റങ്ങൾക്കു പുറമെ ഇവ കൂടിയെത്തി: ഡാഷ്ബോർഡിനു മൊത്തത്തിൽ ഫിനിഷ് കൂട്ടുന്ന പിയാനോ ബ്ലാക്ക് ഇൻസ്ട്രമെൻറ് ക്ലസ്റ്റർ. പിന്നിലെ മൂന്നു ഹെഡ്റെസ്റ്റുകളും ഇപ്പോൾ ഊരി മാറ്റാം. മീറ്റർ കൺസോൾ പുതിയതായി.

liva-dual-tone-2
Liva

∙ ആദ്യം സുരക്ഷ: എല്ലാ മോഡലുകൾക്കും ഡ്യുവൽ മുൻ എയർ ബാഗ് മാത്രമല്ല എ ബി എസ്, ഇ ബി ഡി സൗകര്യങ്ങളും. അഞ്ചു സീറ്റുകൾക്കും ത്രീ പോയിൻറ് ഇ എൽ ആർ സീറ്റ് ബെൽറ്റ്. മുൻ സീറ്റ് ബെൽറ്റുകൾക്ക് പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സൗകര്യങ്ങൾ, സുരക്ഷിതമായ ചൈൽഡ് സീറ്റ് ലോക്കും എല്ലാ മോഡലുകളിലുമുണ്ട്.

∙ പണ്ടേ ഉള്ളത്: വലുപ്പമാണ് മുഖമുദ്ര. അഞ്ചു പേർക്ക് സുഖമായിരിക്കാം. വലിയ ഡോറുകൾ. ആവശ്യത്തിലധികം ഹെഡ് റൂം. പിന്നിൽ നടുക്കിരിക്കുന്ന യാത്രക്കാരന് കരുതലായി പരന്ന പ്ലാറ്റ്ഫോം. എല്ലാ സീറ്റുകളും വലുപ്പത്തിലാണുണ്ടാക്കിയിരിക്കുന്നത്. ഇരിക്കാൻ നല്ല സുഖം.

etios-liva-test-drive-7
Liva

∙ സ്റ്റോറേജ്: 13 ലീറ്ററാണ് ഗ്ലൗവ് ബോക്സ്. പുറമെ കുപ്പികളും ഗ്ലാസും മൊബൈൽ ഫോണുമൊക്കെ സൂക്ഷിക്കാൻ ധാരാളം സ്ഥലം. ഡിക്കിയാണെങ്കിൽ 251ലീറ്റർ. അനാവശ്യങ്ങളിലെങ്കിലും ആവശ്യങ്ങളെല്ലാം നിർവഹിക്കപ്പെടുന്നു. ഗ്ലൗവ് ബോക്സ് കൂൾ ബോക്സാകാൻ ഒരു അടപ്പു തുറന്നാൽ മതി. യു എസ് ബിയും ഓക്സിലറിയും സൗകര്യങ്ങളുണ്ട് സ്റ്റീരിയോയ്ക്ക്. സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണം.

∙ ഭാരമികവ്: 930 കിലോ മാത്രം തൂക്കവുമായി എറ്റിയോസ് ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ സെഡാനുകളിലൊന്നായിരുന്നെങ്കിൽ ലിവയ്ക്ക് ഇതിലും തൂക്കം കുറയും. ഗുണം പലതുണ്ട്. ഒന്ന് മികച്ച പെർഫോമൻസ്. രണ്ട് മികച്ച ഇന്ധനക്ഷമത. ലീറ്ററിന് 23.59 കിലോമീറ്ററാണ് ഡീസൽ മോഡലിന് സർട്ടിഫൈ ചെയ്ത മൈലേജ്.

∙ പെട്രോൾ: 1.2 ലീറ്റർ പെട്രോൾ എൻജിന് 1197 സി സി, നാലു സിലണ്ടർ, 80 പി എസ്. പൊതുവെ ഈ എൻജിൻ 100 ബി എച്ച് പിയിലധികം കരുത്തുള്ള കാറുകളെക്കാൾ നല്ല പെർഫോമൻസ് തരുന്നതിനു കാരണം കുറഞ്ഞ തൂക്കവും ഗിയർ റേഷ്യോയിലെ പ്രത്യേകതകളുമാണ്. ഷോർട്ട് ഗിയറിങ്ങും മോശമല്ലാത്ത ടോർക്കും ഏതു ഗിയറിലും ആവശ്യത്തിനു ശക്തിയിൽ നിർത്തുന്നുണ്ട്.

etios-liva-test-drive-6
Liva

∙ ഡീസൽ: സിലണ്ടറിനു നാലു വാൽവുള്ള 1364 സി സി നാലു സിലണ്ടർ ഡീസൽ സൂപ്പർ പെർഫോമറാണ്. കടലാസ്സിൽ എഴുതിവായിക്കുമ്പോൾ പെട്രോളാണ് കരുത്തനെന്നു തോന്നുമെങ്കിലും ഈ 68 ബി എച്ച് പി എൻജിൻ ഡ്രൈവബിലിറ്റിയിൽ ഏതു വലിയ കാറിനെയും നാണിപ്പിക്കും. രണ്ടു കാറുകളിലും നന്നായി പ്രവർത്തിക്കുന്ന എൻജിെ ൻറ മികച്ച പ്രകടനത്തിനു പിന്നിലെ മുഖ്യ ഘടകം എപ്പോഴും ആവശ്യത്തിനു ലഭിക്കുന്ന ശക്തിയും ടോർക്കുമാണ്.

∙ വില: പെട്രോൾ 5.94 മുതൽ 6.44 ലക്ഷം. ഡീസൽ 7.24 മുതൽ 7.61 ലക്ഷം വരെ. എക്സ് ഷോറൂം, മുംബൈ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA