ലോഡ്ജിയിലേക്കൊരു സ്റ്റെപ് വേ

Renault Lodgy
SHARE

ലോഡ്ജി പുതിയൊരു വാഹനമാണ്. 2012 ൽ ജനീവ മോട്ടോർ ഷോയിലുടെ ലോകവിപണിയിൽ തിരനോട്ടം. മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യയിലുമെത്തി. യൂറോപ്പിൽ ലോഡ്ജി വലിയൊരു വിജയ കഥയാണെങ്കിൽ ഇന്ത്യയിൽ ആ കഥ ആവർത്തിക്കാനിരിക്കിന്നുതേയുള്ളൂ. കാരണം ലോഡ്ജി ഇത്ര നല്ലൊരു കുടുംബ വാഹനമാണെന്ന് പലർക്കും ഇപ്പോഴുമറിയില്ല . ലോഡ്ജി സ്റ്റെപ് േവ ടെസ്റ്റ്െെഡ്രവിലേക്ക്.

Renault Lodgy
Renault Lodgy

∙ വില തുച്ഛം: ഡീസൽ മോഡൽ മാത്രമേയുള്ളു. ഒാൺറോഡ് വില 9.51 ലക്ഷത്തിൽ ആരംഭിക്കുന്നു. ആഡംബര കാറുകൾക്കൊത്ത സൗകര്യങ്ങളും രണ്ടു നിര ക്യാപ്റ്റൻ സീറ്റും ഏറ്റവും പിന്നിൽ മൂന്നു മുതിർന്ന യാത്രക്കാർക്ക് കാലു നീട്ടിയിരിക്കാവുന്ന മൂന്നാം നിര സീറ്റുമുള്ള ഉയർന്ന മോഡൽ 13.37 ലക്ഷത്തിന് റോഡിലിറങ്ങും. സമാന സൗകര്യമുള്ള ജാപ്പനീസ് വാഹനത്തിെൻറ വിലയ്ക്ക് രണ്ടു ലോഡ്ജി വാങ്ങാം.

renault-lodgy-1
Renault Lodgy

∙ ഗുണം മെച്ചം: റെനോ ലോഡ്ജി എന്നാൽ സുഖസൗകര്യങ്ങൾ എന്നാണർത്ഥം. ഒരു മൾട്ടിപർപസ് വാഹനത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഇവിടെ സമന്വയിക്കുന്നു. െെമലേജ്: ലീറ്ററിന് 21.04 കി മി. കാറുകളെ വെല്ലും. എതിരാളികളുടെ ഇരട്ടി ഇന്ധനക്ഷമത. സ്ഥലസൗകര്യം: വലിയ എം പി വികൾക്കു തുല്യം. ഏഴു പേർക്ക് സുഖയാത്ര. വേണമെങ്കിൽ എട്ടാൾക്കും കയറാം. ആവശ്യത്തിനു ലഗേജ് സൗകര്യം. എല്ലാ നിരയിലും എ സി.

renault-lodgy-2
Renault Lodgy

∙ സ്റ്റെപ് വേ: യൂറോപ്യൻ കാറാണ് ലോഡ്ജി. അതുകൊണ്ടു തന്നെ രൂപകൽപനയിലെ ഒരോ ചെറിയ കാര്യങ്ങളിലും ആഢ്യത്തം പ്രകടം. അകത്തും പുറത്തുമായി 16 മാറ്റങ്ങളോടെയാണ് സ്റ്റെപ്‌ വേ ശ്രേണിയിലെ പുതുമുഖം. ജുവൽ സ്റ്റഡഡ് എന്നു വിശേഷിപ്പിക്കുന്ന മുൻ ഗ്രില്‍ പ്രധാന മാറ്റം. സ്പോർട്ടി ക്രോം ഫിനിഷുള്ള സ്കീഡ് പ്ലെയിറ്റുമുണ്ട്. 16 ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലും സ്റ്റെപ്‌ വേ ഗ്രാഫിക്സും വാഹനത്തെ സ്റ്റൈലിഷാക്കുന്നു. പേൾ വൈറ്റ്, മൂൺലൈറ്റ് സിൽവർ, പ്ലാനറ്റ് ഗ്രേ, റോയൽ ഓർച്ചാഡ്, സ്ലേറ്റ് ഗ്രേ, ഫിയറി റെഡ്. സ്ലേറ്റ് ഗ്രേയും ഫിയറി റെഡ്ഡും പുതുവർണങ്ങളാണ്.

renault-lodgy-4
Renault Lodgy

∙ സൗകര്യം കൂടി: ആർ എക്സ് എൽ വകഭേദത്തിൽ പിന്നിൽ വൈപ്പർ, വാഷർ, ഡി ഫോഗർ തുടങ്ങിയവയുണ്ട്. മറ്റു സൗകര്യങ്ങൾ: ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ റിയർവ്യൂ മിറർ, കീ രഹിത എൻട്രിയുള്ള സെൻട്രൽ ലോക്കിങ്, ഹെഡ്‌ലൈറ്റ് ടേൺ ഓൺ റിമൈൻഡർ, ഡ്രൈവർക്കും യാത്രക്കാർക്കുമായി ഓരോ നിരയിലും 12 വോൾട്ട് ചാർജിങ് സോക്കറ്റ്, ടച്ച് സ്ക്രീൻ നാവിഗേഷൻ സിസ്റ്റം,  റിവേഴ്സ് ക്യാമറ, എട്ടു തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്. 

renault-lodgy-5
Renault Lodgy

∙അകം പൊരുൾ: അകത്തളത്തിൽ ഡ്യുവൽ പ്രീമിയം ലതർ ബ്ലെൻഡഡ് സീറ്റുകൾ. മൂന്നു നിരകളായുള്ള സീറ്റ് ക്രമീകരണത്തിൽ 56 സാധ്യതകളുണ്ട്. ഒരു രീതിയിൽ പിൻ നിര സീറ്റ് പൂർണമായി ഊരി മാറ്റി രണ്ടാം നിര മറിച്ചു വയ്ക്കാം. ഒരു പിക്കപ്പ് ട്രക്കിനൊത്ത ലോഡിങ് ഏരിയ കിട്ടും. രണ്ടും മൂന്നും നിര സീറ്റുകൾ 60:40 അനുപാതത്തിൽ ക്രമീകരിക്കാം. സാധാരണ രീതിയിൽ 207 ലീറ്ററാണ് സംഭരണ സ്ഥലം. സീറ്റുകൾ പുനഃക്രമീകരിച്ച് 1861 ലീറ്റർ വരെയാക്കാം. 

renault-lodgy-3
Renault Lodgy

∙ സുരക്ഷ: യൂറോപ്യൻ നിലവാരം. ക്രൂസ് കൺട്രോൾ, ആന്റി ലോക്ക് ബ്രേക്ക്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർക്കും മുൻസീറ്റ് യാത്രികനും എയർ ബാഗ്.

renault-lodgy-8
Renault Lodgy

∙ െെഡ്രവിങ്: രണ്ട് എൻജിൻ ഒാപ്ഷനുകൾ. രണ്ടും 1.5 ഡീസൽ. 85 പി എസും 110 പി എസും ശക്തി. മികച്ച െെഡ്രവബിലിറ്റിയാണ് മുഖമുദ്ര. എസ് യു വികൾക്കു തുല്യമായ ഉയർന്ന ഇരിപ്പ് ആത്മവിശ്വാസമേകും. അടിക്കടിയുള്ള ഗിയർമാറ്റം ആവശ്യമില്ല. സാധാരണ കാറുകളിൽ കാണാത്ത തരം സ്വിച്ചുകളും ഡയലുകളും. നിയന്ത്രണങ്ങളെല്ലാം സുഖകരം. സാധാരണ ഉയർന്ന വാഹനങ്ങളുടെ ന്യൂനതയായ വശങ്ങളിലേക്കുള്ള ഉലച്ചിൽ ഇല്ല. അതുകൊണ്ട്് യാത്രയും അതീവസുഖകരം. സ്വകാര്യ ആവശ്യങ്ങൾക്കും പ്രീമിയം ടാക്സിയായും ഉത്തമം.

∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് റെനോ. 7593026206

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA