ടിപ്പറുകൾക്കൊരു ക്യാപ്റ്റൻ

SHARE

ലോറിയുണ്ടാക്കുന്നതിനു മുമ്പ് കാറുണ്ടാക്കുന്നവരായിരുന്നു അശോക് മോട്ടോഴ്‌സ്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്‍കുറച്ചു നാള്‍ കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്‌ലന്‍ഡ് മോട്ടോഴ്‌സില്‍ നിന്ന് ലോറികള്‍ ഇറക്കുമതി ചെയ്യാനും കൂട്ടിയോജിപ്പിക്കാനും വില്‍ക്കാനുമുള്ള അവകാശം അശോക് മോട്ടോഴ്‌സ് സ്വന്തമാക്കിയപ്പോഴായിരുന്നു അശോക് ലെയ്‌ലന്‍ഡിന്റെ ജനനം. 

ചെന്നെയിലെ എണ്ണൂരിലുള്ളനിര്‍മാണശാലയില്‍ നിന്ന് 1951 ല്‍ ആദ്യമായി കൂട്ടിയോജിപ്പിച്ചു പുറത്തിറങ്ങിയത് സാധാരണ ലോറിയോ ബസോ അല്ല നാലു കോമറ്റ് 350 ടിപ്പറുകളായിരുന്നു. ആ ടിപ്പര്‍ പാരമ്പര്യം ലെയ്‌ലന്‍ഡ് ഇന്നും നിലനിര്‍ത്തുന്നു. അതു കൊണ്ടു തന്നെ ടോറസ് എന്നു പറഞ്ഞാല്‍ വലിയ മള്‍ട്ടി ആക്‌സില്‍ ടിപ്പറെന്നാണര്‍ത്ഥം. ടാറ്റയായാലും ഭാരത്‌ബെന്‍സ് ആയാലും മറ്റേതു നിര്‍മാതാക്കളായാലും ടോറസ് എന്നേ സാധാരണക്കാരന്‍ വിളിക്കൂ. ടോറസ് എന്നതു ലെയ്‌ലന്‍ഡിന്റെ ഒരു മോഡലാണെന്ന് അറിയണമെന്ന് അവര്‍ക്കാര്‍ക്കും ആഗ്രഹവുമില്ല. 

കരുത്തും ഈടും കനത്ത ഭാരവാഹകശേഷിയുമുള്ള ടിപ്പറെല്ലാം പൊതുജനത്തിനു ടോറസാണ്. ഈ കനത്ത പ്രതിഛായയുമായി ഏറെനാള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയ ലെയ്‌ലന്‍ഡ് ഇപ്പോഴിതാ കാലികമായ മാറ്റങ്ങളുമായി പുതിയൊരു ടിപ്പര്‍ നിരയുമായെത്തുന്നു. ക്യാപ്റ്റന്‍. പേരു സൂചിപ്പിക്കുന്നതു പോലെ ടിപ്പറുകളുടെ ക്യാപ്റ്റനാകാനായി മൂന്നു മോഡലുകളിലാണ് ക്യാപ്റ്റന്‍ എത്തുന്നത്. 

ക്യാപ്റ്റന്‍2518, ക്യാപ്റ്റന്‍ 2523. രണ്ട് എന്‍ജിന്‍ ശേഷിയാണെങ്കിലും ഇവ രണ്ടും 25 ടണ്‍ ഭാരം വഹിക്കും. ക്യാപ്റ്റന്‍3123 യ്ക്ക് കൂടുതല്‍ കരുത്തും 31 ടണ്‍ ഭാരവാഹകശേഷിയുമുണ്ട്. 3123 കൂടുതലും ഹൈവേ ഉപയോഗത്തിനാണ് ഇണങ്ങുക. ക്യാപ്റ്റന്റെ ജനനത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ പിന്തുണയുണ്ട്. 23 ലക്ഷം കിലോമീറ്ററിലധികം യഥാര്‍ത്ഥ പരിസ്ഥിതികളില്‍ ഓടിച്ച് പരീക്ഷിച്ച ശേഷമാണ് ഇപ്പോള്‍ റോഡിലിറങ്ങുന്നത്. ഏതാണ്ട് മുടിചൂടാമന്നനായി ടിപ്പര്‍ വിപണിയില്‍ നിറഞ്ഞു നിന്ന ടോറസില്‍ പരിഷ്‌കാരങ്ങള്‍ ധാരാളം വന്നു. ടോറസിലുണ്ടായിരുന്ന പഴയകാല ക്യാബിന്‍ സാങ്കേതികത യു സീരീസില്‍ കുറെയൊക്കെ പരിഷ്‌കരിക്കപ്പെട്ടെങ്കിലും സമൂലമാറ്റം വരുന്നത് ഇപ്പോഴാണ്. 

ക്യാബിനിലുള്ള അനാവശ്യ കുലുക്കം മുതല്‍ െ്രെഡവറുടെ സുഖ സൗകര്യത്തിനുള്ള ചെറുകാര്യങ്ങള്‍ വരെ പരിഗണിക്കപ്പെട്ടു. പുറമെ ഭാരത് ബെന്‍സ് ട്രക്കുകളിലൂടെ ആദ്യമെത്തിയ ബോഗി സസ്‌പെന്‍ഷനും മാന്‍ ട്രക്കുകള്‍ കാട്ടിത്തന്ന ഹബ്‌റിഡക്ഷന്‍ സാങ്കേതികതയും എത്തി. ക്യാബിന്‍ യാത്രാസുഖം കൂടുമെന്നതും ഏതു കയറ്റത്തിലും അനായാസം കയറുമെന്നതുമാണ് മികവ്. എല്ലാ ലെയ്‌ലന്‍ഡ് വാഹനങ്ങളെയും പോലെ കരുത്തുള്ള ഷാസിയാണ് ക്യാപ്റ്റന്. 11 ഇഞ്ച് വീതിയും എട്ടു മില്ലിമീറ്റര്‍ കനവുമുള്ള ഹെവിഡ്യൂട്ടി ഷാസിയ്ക്ക് അറ്റകുറ്റപ്പണി വേണ്ടേ വേണ്ട. എന്നാല്‍ ക്യാപ്റ്റന്റെ നക്ഷത്രങ്ങള്‍ക്കു തിളക്കം കൂട്ടുന്നത് മറ്റു ചില കാരണങ്ങളാണ്. 

വിലയും പരിപാലനച്ചെലവും കുറവ്. എല്ലാ ഘടകങ്ങളും കാലം തെളിയിച്ച ലെയ്‌ലന്‍ഡ് ഈടില്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നതിനാല്‍ വിലകാര്യമായിത്തന്നെ കുറയും, അറ്റകുറ്റപ്പണിയും സ്‌പെയര്‍ പാര്‍ട്‌സ്‌ചെലവും തീരെക്കുറവ്. സംഭവം ലെയ്‌ലന്‍ഡ് ആയതിനാല്‍ വില്‍പനാനന്തര സേവനവും എല്ലാ കോണിലും ലഭിക്കും. അറ്റകുറ്റപ്പണി ചെയ്ത് ശീലമുള്ള മെക്കാനിക്കുകളെ കിട്ടാനും ബുദ്ധിമുട്ടില്ല. വിദേശി എതിരാളികളെ ക്യാപ്റ്റന്‍ അടിയറ പറയിക്കുന്നത് ഈ മികവുകളിലായിരിക്കും.എച്ച് സീരീസ് എന്‍ജിനാണ്രണ്ടു മോഡലിനും. 2523 ന് സിആര്‍ ഡി എ.െ 225 എച്ച് പിയും 800എന്‍ എം ടോര്‍ക്കും. 

താരതമ്യേനസാങ്കേതികത കുറഞ്ഞ 2518 ന് ഇന്‍ലൈന്‍ പമ്പാണ്. അറ്റകുറ്റപ്പണി കുറയും. ശക്തി 180 എച്ച് പിയും 670 എന്‍ എം ടോര്‍ക്കും. ഒന്‍പതു സ്പീഡ് ഗിയര്‍ബോക്‌സ്. കാറുകള്‍ക്കു തുല്യമായ ക്യാബിനും ടില്‍റ്റബിള്‍ ടെലിസ്‌കോപിക് സ്റ്റീയറിങ്ങും യു എസ് ബി പോര്‍ട്ടും ഇന്‍ഫോ സിസ്റ്റവും ഒക്കെയുണ്ട്. എ സി ഓപ്ഷനല്‍. സീറ്റുകളും കാറുകളുടേതിനു സമം. ഇന്ധനടാങ്ക് ക്രോസ് പോളിമറി്‍ നിര്‍മിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA