ഈടും സൗന്ദര്യവും ഫ്യൂരിയോ

Mahindra-Furio
SHARE

ട്രക്കുകൾക്ക് എത്ര സൗന്ദര്യമാകാം എന്നു പുനർ നിർവചിക്കുകയാണ് മഹീന്ദ്ര. സ്പോർട്സ് കാറുകളും ആഡംബര കാറുകളും വരയ്ക്കുന്ന അതേ ചാരുതയിൽ ഇറ്റാലിയൻ രൂപകൽപനാ വിദഗ്ധരായ പിനിൻഫരീന രചിച്ചതാണ് മഹീന്ദ്ര ഫ്യൂരിയോ. അതുകൊണ്ടുതന്നെ ട്രക്കിന്റെ പരുക്കൻ മുഖത്തിനു പകരം എസ്‌യുവിയുടെ ഗാംഭീര്യമാണ് ഫ്യൂരിയോ ട്രക്കുകൾക്ക്.

Mahindra-Furio-2
Mahindra Furio

∙ പുതിയ നിര: ചെറിയ ട്രക്കുകളിലും വലിയ ട്രക്കുകളിലും മഹീന്ദ്രയ്ക്കു സജീവ സാന്നിധ്യമുണ്ടെങ്കിലും മധ്യനിരയിൽ പിടിയില്ലായിരുന്നു. ഏറ്റവുമധികം വിൽപനയുള്ള ഈ വിഭാഗത്തിലേക്കാണ് ഫ്യൂരിയോ ഒാടിക്കയറുന്നത്. 7 ടൺ മുതൽ 14 ടൺ വരെ ഭാരം വഹിക്കുന്ന ട്രക്കുകളുടെ നിരയിൽ പുതുമകളുമായി ഫ്യൂരിയോ.

Mahindra-Furio-1
Mahindra Furio

∙ 600 കോടി: ചെറിയൊരു പദ്ധതിയല്ല ഫ്യൂരിയോ. ദീർഘവീക്ഷണത്തോടെയുള്ള സമീപനം. മുടക്കുമുതൽ 600 കോടി. 2014 ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പല ഘട്ടങ്ങൾ കടന്ന് ഇപ്പോൾ പരിസമാപ്തിയിലെത്തിയിരിക്കുന്നു.

Mahindra-Furio-9
Mahindra Furio

∙ കഠിനം: ഏറെ നാൾ നീണ്ടുനിന്ന കഠിന പരീക്ഷണങ്ങൾ പിന്നിട്ടാണ് ഫ്യൂരിയോ ഷോറൂമിലെത്തുന്നത്. ഇന്ത്യയിലുടനീളമുള്ള അഞ്ഞൂറോളം ട്രക്ക് ഉപഭോക്താക്കളെ കണ്ട് ആവശ്യങ്ങളും പരാതികളും ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞാണ് നിർമാണം. 17 ലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തി. ഒപ്പം ആയിരത്തിലധികം വിവിധ പരീക്ഷണങ്ങളും നടന്നു.

Mahindra-Furio-10
Mahindra Furio

∙ ചാരുത: മഹീന്ദ്രയുടെ എസ്‌യുവികളിലും കാണാനാവുന്ന ക്രോം ഫിനിഷ്ഡ് ഗ്രില്ലും ഭംഗിയാർന്ന െഹഡ്‌െെലറ്റുകളും മസ്കുലർ ബംപറും സ്പോർട്ടി സ്കൂപ്പും കാഴ്ചഭംഗിയേറ്റുന്ന ഘടകങ്ങൾ. പൂർണമായും ഫാക്ടറിയിൽ‌ നിർമിച്ച ബോഡി.

Mahindra-Furio-7
Mahindra Furio

∙ ക്യാബിൻ: പുറത്തു മാത്രമല്ല ഉള്ളിലും പിനിൻഫരീനയുടെ കരങ്ങളുണ്ട്. ഓരോ ചെറിയ കാര്യത്തിലും ആഗോള നിലവാരം. െെഡ്രവറെ പരമാവധി സന്തുഷ്ടനാക്കുക ലക്ഷ്യം. കയറാനും ഇറങ്ങാനും എളുപ്പം. കാറുകളിലുള്ള തരം ഡോർ പാഡുകളും ലോക്കുകളും. മൂന്നു പേർക്കു സുഖമായി ഇരിക്കാം. നല്ല കുഷനുള്ള സീറ്റുകൾ. വലിയ വിൻഡ് ഷീൽഡ്. ആകർഷകമായ ഡാഷ്ബോർഡ്. വലിയ ഗ്ലവ് ബോക്സ്. എട്ട് എയർവെന്റുകൾ ക്യാബിനിലെ ചൂടു കുറയ്ക്കും. എസി ഒാപ്ഷനൽ.

Mahindra-Furio-5
Mahindra Furio

∙ കരുത്തൻ: മഹീന്ദ്രയുടെ എംഡിെഎ ഫ്യൂവൽ സ്മാർട് സാങ്കതേികവിദ്യയുള്ള എൻജിൻ. 140 എച്ച്പി. ടോർക്ക് 500 എൻഎം. കരുത്തിനൊപ്പം മികച്ച ഇന്ധനക്ഷമതയും മികവ്. ഇന്ധനക്ഷമത കുറവാണെങ്കിൽ ട്രക്ക് തിരിച്ചെടുത്തോളാം എന്നാണ് മഹീന്ദ്ര നൽകുന്ന ഉറപ്പ്.

Mahindra-Furio-6
Mahindra Furio

∙ സ്മാർട്ട്: ഫ്യൂവൽ സ്മാർട് സാങ്കേതികതയാണ് ഫ്യൂരിയോയുടെ സവിശേഷതകളിലൊന്ന്. ടർബോ, ഹെവി, െെലറ്റ് എന്നിങ്ങനെ മോഡുകളുണ്ട്. ലോഡില്ലാത്ത യാത്രയ്ക്കാണ് ലൈറ്റ് മോഡ്. ശക്തി കുറച്ച് ഇന്ധനക്ഷമത കൂട്ടുകയാണ് ലക്ഷ്യം. നിറച്ചു ലോഡുമായുള്ള യാത്രയ്ക്ക് ഹെവി മോ‍ഡും ലോഡുമായി കുത്തനെയുള്ള കയറ്റം കയറാൻ ടർബോ മോഡും. ‌ഭാരത്തിനും സാഹചര്യത്തിനുമനുസരിച്ചുള്ള ഇത്തരം ക്രമീകരണം മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നു.

Mahindra-Furio-8
Mahindra Furio

∙ അനുസരണ: വലിയ ട്രക്കാണെങ്കിലും ചെറിയ വാഹനം പോലെ െെകകാര്യം ചെയ്യാം. ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീലാണ്. കുറഞ്ഞ ടേണിങ് റേഡിയസ്. ഉറപ്പുള്ള അലോയിയിലാണ് ഷാസി. ഈടും ഉറപ്പും.

Mahindra-Furio-4
Mahindra Furio

∙ മോഡലുകൾ: 12, 14 ടൺ മോഡലുകളുണ്ട്. പിൻഡോർ മാത്രം തുറക്കാവുന്നത്, ക്യാബിനും ഷാസിയും മാത്രം എന്നിങ്ങനെ രണ്ടു രീതിയിൽ ലഭ്യമാണ്. മികച്ച സർവീസ് ശൃംഖലയാണ് മറ്റൊരു മികവ്. മൂന്നു വർഷമോ മൂന്നു ലക്ഷം കിലോമീറ്ററോ വാറന്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA