ഈ ഹയാസ് എങ്ങനെയെത്തി?

toyota-hiace
SHARE

ഇന്ത്യയൊഴികെയുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഗൾഫിലുമൊക്കെ സാധാരണക്കാരന്റെ വാഹനമാണ് ഹയാസ്. താരതമ്യം ചെയ്യാനാണെങ്കിൽ നമ്മുടെ മറ്റഡോർ വാനിനോടു സമാനമായ ജോലികൾ നിർവഹിക്കുന്ന വാഹനം. മിനി ബസ്, പിക്കപ്പ്, ആംബുലൻസ്, ടാക്സി എന്നിങ്ങനെ പല വേഷങ്ങളിൽ ഹയാസിനെ കണ്ടെത്താം. സാധ്യതയുണ്ടെങ്കിൽപ്പോലും ഇന്ത്യയിൽ ഇന്നു വരെ ഇറങ്ങിയിട്ടില്ല. ഇറക്കാൻ വലിയ പദ്ധതികളുള്ളതായി അറിവുമില്ല.

Toyota HiAce lands in Kerala with ultra-luxury features | Review | Manorama Online

∙ കേരളത്തിൽ എങ്ങനെ? ജപ്പാനിലും ആഫ്രിക്കൻ രാജ്യങ്ങളിലും ചൈനയിലും തായ്‌ലൻഡിലും കറങ്ങി നടക്കുന്ന ഹയാസിനെ കേരളത്തിലേക്ക് കൊണ്ടു വന്നത് കൊച്ചിയിലെ ഗ്രീൻലാൻഡ് ട്രാവൽസാണ്. നല്ല കാശു മുടക്കി കുറെയേറെ കസ്റ്റമൈസേഷൻ നടത്തി ഒരെണ്ണം ഇങ്ങു കൊണ്ടു വന്നു. വേറെയും ഹയാസുകൾ കേരളത്തിലുണ്ടെങ്കിലും ഇത്തരം ഒരു ആഡംബര ഹയാസ് വേറേ കണ്ടിട്ടില്ല.

∙ ഹയാസിന്റെ കഥ: 1967 ലാണ് ഹായാസിന്റെ ആദ്യ പതിപ്പ് ജപ്പാനിൽ ഇറങ്ങുന്നത്. എട്ടു പേർക്ക് സഞ്ചരിക്കാനാവുന്ന ചെറു വാനായി പുറത്തിറങ്ങിയ ഹയാസ് പെട്ടെന്നു ജനപ്രിയമായി. തുടർന്ന് രണ്ടാം തലമുറ 1977 ലും അടുത്ത തലമുറകൾ 1982, 1989, 2004 വർഷങ്ങളിലും പുറത്തിറങ്ങി. ആദ്യ തലമുറ യൂറോപ്പിലും അമേരിക്കയിലുമുണ്ടായിരുന്നെങ്കിൽ അഞ്ചാം തലമുറ അവിടെ വിൽപനയിലില്ല.

toyota-hiace-6
Toyota Hiace

∙ ഹയാസിന്റെ യാത്ര: ജപ്പാനിൽനിന്ന് തായ്‌ലൻഡിലെത്തിച്ച് ആഡംബരമാറ്റങ്ങൾ വരുത്തിയാണ് ഹയാസിനെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്. 1.02 കോടി മുടക്കി. ഡ്രൈവറടക്കം 16 പേർക്കിരിക്കാവുന്ന വാഹനത്തെ 9 സീറ്ററിലേക്ക് ഒതുക്കി. ലിമോസിനുകളിൽ കാണുന്നതുപോലെ, ഡ്രൈവർ, പാസഞ്ചർ കംപാർട്ട്മെന്റുകളാക്കി. ആവശ്യമെങ്കിൽ ഡ്രൈവർ ക്യാബിനിലെ ചില്ല് ഒഴിവാക്കാം.

toyota-hiace-5
Toyota Hiace

∙ ആഡംബരം: ആഡംബത്തിനു മുൻതൂക്കം നൽകിയ ഉൾവശം. നാലു പുഷ് ബാക്ക് സീറ്റുകളാണ് മുഖ്യമായി യാത്രക്കാർക്ക് ലഭിക്കുക. പിന്നിൽ മൂന്നു നിര സീറ്റുകളുണ്ടെങ്കിലും കുടുതൽ ലഗേജ് സ്പെയ്സ് വേണമെങ്കിൽ മൂന്നാം നിര സീറ്റുകൾ ഒഴിവാക്കാം. ഓട്ടമാറ്റിക്ക് സ്ലൈഡിങ് ഡോറാണ്.

toyota-hiace-8
Toyota Hiace

∙ വട്ടം കറങ്ങാം: നാലു സീറ്റുകൾ വട്ടം തിരിക്കാനും ആവശ്യത്തിനുസരിച്ച് വലുതാക്കി കാലു നീട്ടി വയ്ക്കാനുമാകും. ഇലക്ട്രിക് ക്രമീകരണമുള്ള സീറ്റുകൾക്ക് മൂന്നു തരം മസാജ് ഫങ്ഷനുമുണ്ട്. മ്യൂസിക്ക് സിസ്റ്റം, എൽ സി ഡി ടി വി, ഗ്ലാസുകളും മറ്റും സൂക്ഷിക്കാനുള്ള ഏർപ്പാടുകൾ എന്നിവയുണ്ട്.

toyota-hiace-9
Toyota Hiace

∙ രൂപഗുണം: യാത്രക്കാരുടെ സൗകര്യത്തിനൊപ്പം ഭംഗിക്കും മുൻതൂക്കം നൽകിയാണ് രൂപകൽപന. ലൈറ്റുകളുടേയും റൂഫിന്റേയും ഡിസൈൻ കൊട്ടാരസദൃശ്യം. യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി സസ്പെൻഷനിലും മാറ്റങ്ങളുണ്ട്.

∙ നിയന്ത്രണം പിൻസീറ്റിൽ: യാത്രക്കാർക്കു പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ രൂപകൽപന. ഡ്രൈവർക്ക് ഒപ്പം യാത്രക്കാർക്കും വാഹനത്തിന്റെ ലൈറ്റുകളും ഓട്ടോമാറ്റിക്ക് ഡോറും നിയന്ത്രിക്കാം.

∙ എൻജിൻ: ടൊയോട്ട ഫോർച്യൂണറിൽ ഉപയോഗിച്ചിരിക്കുന്ന 3 ലീറ്റർ എൻജിനാണ് ഹയാസിലും. 2982 സിസി നാലു സിലിണ്ടർ ഡി ഒ എച്ച് സി എൻജിൻ 3400 ആർ പി എമ്മിൽ 100 കിലോ വാട്ട് കരുത്തും 1200 ആർ പി എമ്മിൽ 300 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ്. എൻജിൻ ഇന്ത്യയിലുള്ളതിനാൽ ടൊയോട്ട ഡീലർഷിപ്പുകളിൽ സർവീസും ലഭിക്കും..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUVS & TRUCK
SHOW MORE
FROM ONMANORAMA