കോ‍‍ഡിയാക് എന്ന ഹിമക്കരടി

Skoda Kodiaq
SHARE

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഹിമക്കരടികളിലൊന്നിെൻറ പേരുമായി സ്കോഡ കോഡിയാക്. പേരും രൂപവുമായി ബന്ധമൊന്നുമില്ലെങ്കിലും മഞ്ഞിലെ കരടിയെപ്പോലെ ഏതു ദുർഘടസന്ധിയിലും  കോഡിയാക് അചഞ്ചലൻ.

∙ പുതുമ: പാരമ്പര്യമല്ല പുതുമയാണ് കോഡിയാകിെൻറ ബലം. 2017 ഫെബ്രുവരിയിൽ ലോക വിപണിയിലെത്തിയ വാഹനം. ഫോക്സ് വാഗൻ മിഡ്െെസസ് പ്ലാറ്റ്ഫോമിൽ ടിഗ്വാനും വരാനിരിക്കുന്ന ക്യു ത്രിക്കുമൊക്കെ ഒപ്പമാണ് കോഡിയാക്. പ്ലാറ്റ്ഫോം ഒന്നെങ്കിലും നീളം കൂടും. ഏഴു സീറ്ററാണ്.

skoda-kodiaq-1
Skoda Kodiaq

∙ കാർ ഒാഫ് ദ് ഇയർ: യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും െെചനയിലും മികച്ച കാറിനുള്ള പുരസ്കാരങ്ങൾ നേടിയ കോഡിയാക് ഇന്ത്യയിലെത്തുന്നതിന് ചില ലക്ഷ്യങ്ങളുണ്ട്. ഇതിൽ പ്രധാനം ആഡംബര ബ്രാൻഡെന്ന പേര് സ്കോഡയ്ക്കായി തിരിച്ചു പിടിക്കുകയത്രെ.

∙ ആദ്യ കാലം: സ്കോഡ ഇന്ത്യയിലിറങ്ങുമ്പോൾ ഏറ്റവും ആഡംബരവും വിലപ്പിടിപ്പുമുള്ള വാഹനങ്ങളിലൊന്നായിരുന്നു. എന്നാൽ വില കൂടുമ്പോൾ സർവീസ് ചെലവുകളും കൂടുമെന്ന ലോക തത്വം അംഗീകരിക്കപ്പെടാൻ തെല്ലു െെവകി. അതുകൊണ്ട് സ്കോഡ പരിപാലനം ചിലവേറിയതാണെന്ന ചീത്തപ്പേരായി. കാലം കഴിഞ്ഞപ്പോൾ മറ്റ് ആഡംബര  കാറുകൾ വന്നു. സർവീസ് ചെലവുകളിൽ അവ സ്കോഡയെ ബഹുദൂരം പിന്നിലാക്കിയതോടെ സ്കോഡ സാധാരണക്കാരനായി.

skoda-kodiaq-2
Skoda Kodiaq

∙ അപൂർവചാരുത: തിരക്കിൽ എടുത്തു നിൽക്കുന്ന രൂപകൽപനകളാണ് സ്കോഡയുടെ മികവ്. പ്രത്യേകിച്ചും അടുത്തകാലത്തിറങ്ങിയ രൂപകൽപനകൾ. യുവത്വവും ഗൗരവവും ആഡംബരവും സ്െെറ്റലും എല്ലാം സമന്വയിക്കുന്ന രൂപങ്ങൾ. റാപിഡ്, ഒക്ടാവിയ, സുപർബ് എന്നിവയിലെല്ലാം കണ്ടെത്താവുന്ന ഈ അപൂർവ ചാരുത കോഡിയാകിനെയും ഈ വിഭാഗത്തിലെ ഏറ്റവും സുന്ദരവാഹനമാക്കുന്നു.

∙ എന്തിന് സ്കോഡ? മൂന്നു കാരണങ്ങൾ. ഒന്ന്: ഔഡിക്കും ഫോക്സ് വാഗനും മറ്റ് ജർമൻ കാറുകൾക്കും ഒപ്പം നിൽക്കുന്ന ഗുണമേന്മ. രണ്ട്: ഈ മൂന്നു ബ്രാൻഡുകളിൽ പരിപാലനച്ചെലവ് കുറവ്, വില കുറവ്. മൂന്ന്: അതിരുകളില്ലാത്ത ആഡംബരം. ഒരു നൂറ്റാണ്ടിലധികമായി കിഴക്കൻ യൂറോപ്പിൽ അറിയപ്പെടുന്ന ആഡംബര ബ്രാൻഡ് ഇന്നും അതേ നിലവാരം പുലർത്തുന്നു.

Skoda Kodiaq
Skoda Kodiaq

∙ എന്തിന് കോഡിയാക്? സമാനതകളില്ലാത്ത 7 സീറ്റർ. എസ് യു വിയാണ്, അതേ സമയം കാറിനു സമവുമാണ്. എന്നാൽ രൂപ സൗന്ദര്യത്തിെൻറ കാര്യത്തിൽ സമാനതകളില്ല. ഇത്രയധികം എസ് യു വികളുടെ തിരക്കുള്ള വിപണിയിലും കോഡിയാക് സൗന്ദര്യം കൊണ്ട് വ്യത്യസ്തമാകുന്നു. പുതിയ സ്കോഡ ഗ്രില്ലും ലോഗോയും മസ്കുലിൻ ബോഡി െെലനുമൊക്കെക്കൊണ്ട് വെളുത്ത മഞ്ഞിലെ തവിട്ടുകരടിയെപ്പോലെ കോഡിയാക് പെട്ടെന്നു കണ്ണിൽപ്പെടും. വലിയൊരു എസ് യു വിയുടെ ഗാംഭീര്യത്തെക്കാൾ ഒരു കുടുംബ കാറിെൻറ ശാലീനതയാണ് കോഡിയാക്.

skoda-kodiaq-2
Skoda Kodiaq

∙ തിങ്ങുന്നു സൗകര്യങ്ങൾ: ഉള്ളിലെ മനോഹരമായ ലേ ഔട്ട് കറുപ്പിലും ബെയ്ജിലും െെഎവറിയിലും തെളിഞ്ഞു നിൽക്കുന്ന ഉൾവശം. സുഖകരമായ സീറ്റുകളിലെ പിൻ യാത്രക്കാർക്ക് സുഖമായി ഉറങ്ങാനാവും വിധം ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, പിൻ എ സി വെൻറുകൾ, മൂന്നു സോണുകളായി ക്രമീകരിക്കാവുന്ന എ സി, ക്രൂസ് കൺട്രോൾ, കാല്‍ചലനത്തിൽ തുറക്കുന്ന ഡിക്കി, ക്രൂസ് കൺട്രോൾ, ഹെഡ് ലാംപ് വാഷർ എന്നിങ്ങനെ സൗകര്യങ്ങൾക്കു മുൻ തൂക്കം.

∙ െെക വേണ്ട: 7 സ്പീഡ് ഡി എസ് ജി ഗീയർ ബോക്സ് െെഡ്രവിങിന് ഒരു കാൽ മതിയെന്ന അവസ്ഥയിലെത്തിക്കുമ്പോള്‍‍ ഒാട്ടമാറ്റിക് പാർക്ക് അസിസ്റ്റ് പാർക്കിങിനു കാലും െെകയ്യും വേണ്ടെന്ന പൂർണതയിലെത്തിക്കുന്നു. വണ്ടി െെസഡാക്കി സ്വിച്ചിട്ടാൽ തനിയെ പാർക്ക് ചെയ്തോളും. മുൻ സീറ്റുകൾ 12 രീതിയിൽ ഇലക്ട്രിക്കലി ക്രമീകരിക്കാം. പനോരമിക് സൺറൂഫ്, കാൻറൻ സറൗണ്ട് സ്ററീരിയോ എന്നു വേണ്ട എല്ലാം സൂപ്പർ പ്രീമിയം.

skoda-kodiaq-3
Skoda Kodiaq

∙ െെഡ്രവിങ്: അനായാസം െെകകാര്യം ചെയ്യാവുന്ന നിയന്ത്രണങ്ങൾ. നാലു സിലണ്ടർ 2 ലീറ്റർ എൻജിന് 110 കിലോ വാട്ട്. ഒാൾ െെടം ഫോർ വീൽ െെഡ്രവ്. വലിയ വാഹനമെന്ന തോന്നൽ െെഡ്രവിങ്ങിലില്ല. ഡീസൽ എൻജിൻ പെട്രോളിനെക്കാൾ സൗമ്യൻ. എന്നാൽ െെ‍ഡ്രവിങ് ത്രിൽ തേടുന്നവർക്ക് കോഡിയാക് വന്യമായ ഹിമക്കരടിയാണ്. കാലൊന്നു കൊടുത്താൽ കുതിക്കും, ഏതു റോഡിലും, ഏതു വനപാതയിലും. ഒരൂ കോടിയുടെ കാറിലെ ആഡംബര സുഖസൗകര്യങ്ങൾ കോഡിയാകിലൂടെ പാതി വിലയിൽത്താഴെയെത്തുന്നു. വില 34.5 ലക്ഷം മുതൽ.

∙ ടെസ്റ്റ്െെഡ്രവ്: മലയാളം സ്കോഡ  7909257001

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA