കാറിനെ വെല്ലാൻ ജീപ്പ്

Jeep Compass
SHARE

ജീപ്പ് എന്നും മലയാളിയുടെ ഹരമാണ്. രണ്ടാം ലോകയുദ്ധകാലം തൊട്ട് ഇന്നേ ദിവസം വരെ മലയാളികൾ െെകവിടാതെ കാത്തു സൂക്ഷിച്ച ഹരം. കപ്പലിറങ്ങി വന്ന ആദ്യകാല ലെഫ്റ്റ് ഹാൻഡ് െെഡ്രവ് ജീപ്പുകൾ ഇന്നും തെല്ലും കോട്ടമില്ലാതെ നമ്മുടെ പോർച്ചുകളെ അലങ്കരിക്കുന്നു.

∙ പലമുഖം: ജീപ്പ് ഒാഫ് റോഡിങ് വാഹനം മാത്രമല്ല. അതൊരു സ്റ്റാറ്റസ് സിംബലാണ്, കരുത്തിന്റെയും അധികാരത്തിന്റെയും പ്രകടനവുമാണ്. ഏതാനും ദശകം മുമ്പ് പൊലീസിെൻറ മാത്രമല്ല ജില്ലാ കലക്ടറുടെ വരെ ഒൗദ്യോഗിക വാഹനം ജീപ്പായിരുന്നു. ഇന്നും വിവിധ വകുപ്പുകളിലായി സർക്കാരിന്റെ മുഖമായി ജീപ്പ് ഒാടുന്നു.

∙ ജീപ്പ് പോയി: മഹീന്ദ്രയാണ് ജീപ്പ് ഇന്ത്യയിൽ ജനപ്രിയമാക്കിയത്. ഏറെ നാൾ അമേരിക്കയിലെ വില്ലീസ് ഒാവർലാൻ‍ഡ് മോട്ടോഴ്സിൽ നിന്ന് ഇറക്കുമതിയായിത്തുടങ്ങി. പിന്നീട് മഹീന്ദ്ര ബ്രാൻഡിൽ ജീപ്പ് സ്വന്തമായിറക്കി. വില്ലീസ്, ജീപ്പ് എന്നീ ബ്രാൻഡുകൾ ഉപയോഗിക്കാൻ നിയമ തടസ്സമുള്ളതിനാൽ ഇന്ത്യയിൽ ജീപ്പ് മഹീന്ദ്രയായി മാറി.

∙ വീണ്ടും ജീപ്പ്: കാലങ്ങൾക്കു ശേഷം ജീപ്പ് ഇന്ത്യയിൽ വീണ്ടുമെത്തുമ്പോൾ മാറ്റങ്ങൾ പലതു കഴിഞ്ഞു. വില്ലീസ് കമ്പനി 1963 ൽ പൂട്ടി. പല െെക മറിഞ്ഞ് ഇന്ത്യയിൽ രണ്ടാം വരവിനെത്തുമ്പോൾ ജീപ്പ് ഫിയറ്റായിരിക്കുന്നു. െഎതിഹാസികം എന്നു വിളിക്കാവുന്ന ഈ അമേരിക്കൻ ബ്രാൻഡിന്റെ ഇപ്പോഴത്തെ ഉടമകൾ ഇറ്റലിയിലെ ഫിയറ്റാണ്.

∙ ജീപ്പ് മാറിയില്ല: ഉടമകൾ മാറിയെങ്കിലും ജീപ്പ് തെല്ലും മാറിയില്ല. സ്വഭാവം പഴയ പടി തന്നെ നില നിർത്തുന്നതിൽ ഫിയറ്റിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. എൻജിനടക്കം ചില ഘടകങ്ങൾ ഫിയറ്റ് നൽകുന്നുണ്ടെങ്കിലും സസ്പെൻഷൻ, ഫോർ വീൽ െെഡ്രവ് മെക്കാനിസം എന്നിവയൊക്കെ തനി അമേരിക്കൻ. അതാണ് ഇന്നും ജീപ്പിെൻറ മികവ്.

∙ കോംപസും പാട്രിയറ്റും: 2007 ലാണ് ആധുനികതയും കാറുകൾക്കൊത്ത സുഖസൗകര്യവും കാഠിന്യത്തിനൊപ്പം ചേർത്ത രണ്ടു ജീപ്പ് മോഡലുകൾ ജനിച്ചത്. കോംപസ്, പാട്രിയറ്റ്. ആധുനിക ക്രോസ് ഒാവർ വിപണിയിൽ പിടിമുറുക്കാനെത്തിയ രണ്ടു വണ്ടികളും ഹിറ്റായി. 2017 ൽ ഇറങ്ങിയ രണ്ടാം തലമുറ കോപസാണ് ഇന്ത്യയിലെത്തിയത്.

∙ വിലക്കുറവ്: ജീപ്പ് ആദ്യമെത്തിയപ്പോൾ ചെറോക്കിയും ഗ്രാൻഡ് ചെറോക്കിയുമൊക്കെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വില കോടികൾ. ജനം ലക്ഷുറി ബ്രാൻഡായി ജീപ്പിനെ കാണാൻ തെല്ലു മടിച്ചു നിന്ന നേരത്താണ് കോംപസിെൻറ അമ്പരപ്പിക്കുന്ന വരവ്. വില വെറും 16 ലക്ഷത്തിൽ തുടങ്ങുന്നു. ജീപ്പ് പിന്നെ തിരിഞ്ഞു നോക്കാതെ കുതിക്കുകയായിരുന്നു. ഒരു വര്‍ഷം തികയും മുമ്പ് കാൽ ലക്ഷത്തിലധികം റോഡിലിറങ്ങി.

∙ ചെറോക്കി ചെറുതായി: കോംപസിെന്‍റ വിജയഫോർമുല  ചെറോക്കി ചെറുതായ രൂപം തന്നെ. ചിത്രങ്ങളിലും റോഡ് സാന്നിധ്യത്തിലും ജീപ്പ് കോംപസ് വലുതാണെങ്കിലും അളവെടുത്താൽ ക്രെറ്റയേക്കാള്‍ തെല്ലു കൂടി മാത്രം വലുപ്പം. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപ്, എല്‍ ഇഡി ഡേ ടൈം റണ്ണിങ് ലാംപും ഫോഗ് ലാംപും ചേര്‍ന്ന കണ്‍സോള്‍, ജീപ്പ് സ്വഭാവമുള്ള ഗ്രില്‍. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും ഷോള്‍ഡര്‍ ലൈനും. 17 ഇഞ്ച് അലോയ്സ്. 

∙ കാറിനൊത്ത ഫിനിഷ്: ഇക്കാര്യത്തിൽ ഫിയറ്റ് സ്വഭാവമാണ് ജീപ്പിന്. കാറുകൾക്കൊത്ത ഇന്റീരിയര്‍. ഡയലും നോബുകളും യൂറോപ്യൻ സ്വഭാവത്തിലാണ്.  ക്രോം ഫിനിഷും പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും. മീറ്റര്‍ കണ്‍സോളിലെ എംഐഡി ഡിസ്‌പ്ലെയുടെ കണ്‍ട്രോളുകള്‍ സ്റ്റിയറിങ് വീലിലുണ്ട്. സ്റ്റിയറിങ്ങ് വീലിന്റെ അടിവശത്തായാണ് മ്യൂസിക്ക് സിസ്റ്റത്തിന്റെ കണ്‍ട്രോളുകള്‍. ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, പിന്‍ യാത്രക്കാര്‍ക്കും എ സി വെന്റുകള്‍. ഹാന്‍ഡ് ബ്രേക്ക് സ്വിച്ചില്‍ ഒതുക്കി.

∙ഫീച്ചർ െപരുമഴ: ധാരാളം ഫീച്ചറുകളാണ് ജീപ്പ് കോംപസ്. ആറ് എയര്‍ബാഗുകള്‍, എ ബി എസ്, ഇ പി എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ഹോള്‍ അസിസ്റ്റ് കണ്‍ട്രോള്‍, നാലു വീല്‍ഡ്രൈവ് എന്നിങ്ങനെ നീളുന്ന പട്ടിക.

∙ഫിയറ്റ് കുതിപ്പ്: പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുണ്ട് ജീപ്പിന്. പെട്രോളിലാണ് ഓട്ടമാറ്റിക്ക്. ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് എന്‍ജിനുകളാണ് രണ്ടും. 173 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും 2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ നല്‍കുമ്പോള്‍ 163 പിഎസ് കരുത്തും  250 എന്‍എം ടോര്‍ക്കും 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും.  

∙ സുഖകരം: സ്മൂത്തായ ഗിയര്‍ഷിഫ്റ്റ്. സിറ്റി റൈഡും ഹൈവേ ക്രൂസിങ്ങും ഒരുപോലെ ആസ്വദിക്കാം. സ്പീഡോ മീറ്ററിലെ മൂന്നക്കം കടന്നാലും അറിയുകയേയില്ല.  ലീറ്ററിന് 17.1 കി മി മൈലേജ്. ഉയര്‍ന്ന വേഗത്തിലും എളുപ്പം ഹാന്‍ഡില്‍ ചെയ്യാം. മികച്ച ബ്രേക്കിങ്. 

∙ വില: 15.20 ലക്ഷം മുതല്‍ 21.95 ലക്ഷം രൂപവരെയാണ് ജീപ്പിന്റെ ഷോറൂം വില.

∙ ടെസ്റ്റ്െെഡ്രവ്: ദീദി മോട്ടോഴ്സ്, 9995808106

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA